വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എ.എന്‍. രാധാകൃഷ്ണന്‍ മത്സരിക്കുമെന്ന് സൂചന. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് രാധാകൃഷ്ണന്‍. ഇടത് വലത് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കുന്നതിലൂടെ ശക്തമായ മത്സരത്തിനാകും തൃശൂരില്‍ കളമൊരുങ്ങുക. നിലവില്‍ സിപിഐയുടെ സിറ്റിംഗ് സീറ്റാണ് തൃശൂര്‍.
ജനസമ്മതനും ആകര്‍ഷകമായ വ്യക്തിത്വവും ഉള്ള എ.എന്‍ രാധാകൃഷ്ണന്‍ ചാനല്‍ ചര്‍ച്ചകളിലും സജീവമായിരുന്നു. സ്വതസിദ്ധമായ ശൈലിയില്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന രാധാകൃഷ്ണന്‍ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനായി വരെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന വ്യക്തിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ മണലൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച രാധാകൃഷ്ണന്‍ 37000ത്തോളം വോട്ടുകള്‍ നേടുകയും ചെയ്തു.
വ്യക്തി ജീവിതത്തില്‍ വ്യത്യസ്ഥ സമുദായങ്ങളുമായി ഗാഢ സമ്പര്‍ക്കം പുലര്‍ത്തുന്ന രാധാക്യഷ്ണന് എന്‍എസ്എസ്, എസ്എന്‍ഡിപി എന്നീ പ്രസ്ഥാനങ്ങളുടെ അനുഗ്രഹവും ഉറപ്പാണ് എന്ന വിശ്വസത്തിലാണ് ബിജെപി. കത്തോലിക്കാ സഭയുമായി അടുത്തബന്ധം പുലര്‍ത്തുന്നതിനാല്‍ മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകളിലും കണ്ണുവച്ചാണ് ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തുന്നത്. തൃശൂര്‍ അതിരൂപതയുമായി അടുത്തബന്ധമാണ് രാധാകൃഷ്ണന്‍ പുലര്‍ത്തുന്നത്. ബിഷപ്പിന്റെ സ്‌നേഹാശിസുകളോടെ എത്തുന്ന സ്ഥാനാര്‍ത്ഥിയെ ഇടവകക്കാര്‍ കൈവിടില്ലെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നു.