കണ്ണൂർ :ആർ എസ് എസ് ബന്ധമുള്ള ചെന്നിത്തലയുടെ ഇഷ്ടക്കാരൻ ജി.വി.ഹരി അനാമികയുടെ പേരിൽ ലക്ഷങ്ങൾ പിരിച്ചെടുത്തു എന്ന് ആരോപണം . അതിനാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മാത്രം കോൺഗ്രസ്സിനു വേണ്ടി 250 ൽ പരം വേദികളിൽ പ്രസംഗിച്ച് ജനമനസ്സുകളിൽ ഇടം പിടിച്ച കൊച്ചു പ്രാസംഗിക അനാമിക കോൺഗ്രസ്സ് വിടുന്നു എന്ന് സൂചന . കോൺഗ്രസ്സിന്റെയും ജവഹർ ബാലജനവേദിയുടെയും ഉൾപ്പെടെ ചെറുതും വലുതുമായ ആയിരത്തിലധികം വേദികളിൽ വാക്കുകൾ കൊണ്ട് ഇന്ദ്രജാലം തീർത്ത് ജനമനസ്സ് കീഴടക്കിയ കൊച്ചു മിടുക്കിയാണ് അനാമിക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ മാത്രം 25 വേദികളിൽ ഈ കൊച്ചു മിടുക്കി പ്രസംഗിച്ചിരുന്നു. . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനകം തന്നെ നിരവധി ആരാധകരുണ്ട് ഈ 13 വയസ്സുകാരി പ്രാസംഗികക്ക്.കോൺഗ്രസ് പാർട്ടിയിലെ ആർ എസ് എസ് ബന്ധവും അഴിമതിയുമാണ് അനാമികയെയും കുടുംബത്തേയും കോൺഗ്രസ് വിടാൻ തീരുമാനം എടുത്തതിന്റെ കാരണം .ജി.വി ഹരിയുടെ അഴിമതികാരണം മലബാർ ജില്ലകളിലെ പ്രമുഖനായൊരു ചെയർമാൻ പാർട്ടി വിടാൻ ഒരുങ്ങുന്നു.
ബാലജനവേദിക്കകത്ത് യാതൊരു ജനാധിപത്യവും അംഗികരിക്കാതെ ഏകാധിപത്യപരമായി പെരുമാറുന്നതും അപ്രിയം തോന്നുന്നവരെ സ്ഥാനഭ്രഷ്ട്രരാക്കുന്നതുമായ നടപടികളാണ് സംസ്ഥാന ചെയർമാൻ തുടരുന്നതെന്ന് ജില്ലാ ഭാരവാഹികൾ ആരോപിച്ചിരുന്നു .വൻ സാമ്പത്തീക അഴിമതികളാണ് കുട്ടികളുടെ പേര് പറഞ്ഞ് ജി.വി.ഹരി നടത്തുന്നത്. സംസ്ഥാന ക്യാമ്പുകൾക്കുൾപ്പെടെ KPCC അനുവദിക്കുന്ന ഫണ്ടുകൾ സ്വന്തം പോക്കറ്റിലേക്ക് മാറ്റുന്നതായി ആരോപണമുയർന്നിരുന്നു.
ചെങ്ങനൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചരണത്തിനെത്താൻ പ്രാദേശികമായി പല ഭാഗത്തു നിന്നും അനാമികക്ക് ക്ഷണമുണ്ടായിട്ടും ഇതുവരെ അനാമിക മനസ്സ് തുറന്നിട്ടില്ല.അരുവിക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്നത്തെ കെ.പി.സി.സി.പ്രസിഡന്റ് വി.യം.സുധീരന്റെ ക്ഷണം സ്വീകരിച്ച് 51 വേദികളിൽ അനാമിക പ്രസംഗിച്ചിരുന്നു. ജവഹർ ബാലജനവേദി യുടെ തിരുവനന്തപുരം ജില്ലാ കോഡിനേറ്ററായിരുന്ന അന്തരിച്ച വെള്ളനാട് മോഹനനും കണ്ണൂർ DCC ജന.സെക്രട്ടറി രാജീവൻ പാനുണ്ടയുമായിരുന്നു അന്ന് അനാമികയോടൊപ്പം ഉണ്ടായിരുന്നത്. ഇവർ ആരും തന്നെ അറിയാതെ വേദിയുടെ സംസ്ഥാന ചെയർമാൻ ജി.വി.ഹരി അനാമികയുടെ പേരിൽ ലക്ഷങ്ങൾ പിരിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട ചില ആരോപണങ്ങളും ഈ അടുത്ത കാലത്ത് പുറത്തു വന്നിരുന്നു. ഒരു രൂപ വാങ്ങാതെ UDF നും കോൺഗ്രസ്സിനും വേണ്ടി പ്രചരണ പരിപാടികൾക്ക് പതിവായി പോകുന്ന അനാമികയുടെ പേരിൽ പോലും ലക്ഷങ്ങൾ തട്ടിയെടുക്കാൻ ബാലജനവേദിയുടെ ചില സംസ്ഥാന ഉന്നത നേതാക്കന്മാർ ശ്രമിക്കുന്നതാണ് കോൺഗ്രസ്സ് രാഷ്ട്രീയ വേദികളിൽ നിന്ന് മാറിനില്ക്കാൻ അനാമികയേ പ്രേരിപ്പിക്കുന്നതത്രെ.
കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്കു വേണ്ടി ഇതിനകം പ്രസംഗിച്ചത് മുഴുവൻ വീട്ടിലെ പണം ചിലവഴിച്ച് മാത്രമാണെന്ന് അനാമികയുമായി അടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ മാത്രമാണ് അതിന് വിപരീതമായി സംഭവിച്ചത്. പ്രചരണ പ്രവർത്തനങ്ങൾക്ക് പോകുന്നതിന്നുള്ള പണത്തിന്റെ ബുദ്ധിമുട്ട് നന്നായി അറിയുന്ന K.C. ജോസഫ് MLA യുടെ PA അഡ്വ.ഇ.വി.രാമകൃഷ്ണനും കോൺഗ്രസ്സ് നേതാവ് ഫിലോമിന ടീച്ചറും കാറിന്റെ ഡ്രൈവർ വശം യാത്ര ചിലവ് നല്കിയിരുന്നു. കാസർഗോഡ് ഉദുമ മുതൽ തിരുവനന്തപുരം വരെ കോൺഗ്രസ്സിനു വേണ്ടി അനാമിക വിയർപ്പൊഴുക്കുമ്പോൾ അതിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്ന വൃത്തികെട്ട ചിലരാഷ്ട്രീയ നേതാക്കന്മാരോടുള്ള എതിർപ്പാണ് കോൺഗ്രസ്സ് വേദികളിൽ നിന്ന് മാറിനില്ക്കാൻ അനാമികയെ പ്രേരിപ്പിക്കുന്നത് എന്നും പറയപ്പെടുന്നു.അനാമികയും കുടുംബവും കോൺഗ്രസ് വിടുന്നതിന്റെ മുഖ്യകാരണം കോൺഗ്രസിന്റെ സാംഘി ബന്ധവും അഴിമതിയും ആയതിനാൽ ഇവർ സിപിഎമ്മിൽ ചേരുമോ എന്ന ചോദ്യമാണ് ഉയരുന്നത് .
അനാമിക എന്ന കൊച്ചുമിടുക്കിയുടെ ചാട്ടുളി പോലുള്ള വാക്കുകൾ ഇപ്പോഴും ജന്മനസുകളെ ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു .ആയിരങ്ങളാണ് ഈ കൊച്ചുമിടുക്കിയുടെ സോഷ്യൽ മീഡിയായിൽ കണ്ടിരിക്കുന്നതും ലൈക്ക് ചെയ്തിരിക്കുന്നതും .ചെങ്ങന്നൂർ തിരെഞ്ഞെടുപ്പ് സമയത്ത് അനാമികയും കുടുംബവും ബിജെപി ബന്ധവും അഴിമതി ആരോപണവും ഉന്നയിച്ച് പാർട്ടി വിട്ടാൽ കോൺഗ്രസിന് വൻ തിരിച്ചടിയാകും .പ്രത്യേകിച്ച് ഷുഹൈബ് വധക്കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന കണ്ണൂരിൽ നിന്നും അതിശക്തമായ ഒരു കോൺഗ്രസ് കുടുംബം പാർട്ടി വിടുന്നത് കണ്ണൂരിലെ കോൺഗ്രസിനും കെ സുധാകരനും വലിയ ഷീണം ആയിരിക്കും .സതീശൻ പാക്‌ചെനി ഡി.സിസി.പ്രസിഡന്റ് ആയപ്പോൾ നിയമവിരുദ്ധമായി വ്യക്തി താല്പര്യത്താൽ അനാമികയുടെ കുടുംബത്തെ അവഹേളിക്കുന്നതിനായി ജവഹർ ബാലജനവേദിയുടെ ജില്ലാ ചെയർമാൻ ആയ അനാമികയുടെ പിതാവിനെ തൽസ്ഥാനത്ത് നിന്ന് മാറ്റുകയും പാച്ചെനിയുടെ ഇഷ്ടക്കാരനെ തിരുകി കയറ്റുകയും ചെയ്തിരുന്നു .