Connect with us

Kerala

നേതാവിന്റെ പരസ്യമായ ആര്‍എസ്എസ് ബന്ധം: ജവഹര്‍ ബാലഭവനില്‍ ആഭ്യന്തര കലാപം; ചെയര്‍മാനെതിരെ പരാതി പ്രളയം

Published

on

ജവഹർ ബാലജനവേദിയിൽ ആഭ്യന്തര കലാപം അതിരൂക്ഷം. പത്തോളം ജില്ലാ ചെയർമാന്മാർ സംസ്ഥാന ചെയർമാനെതിരെ രംഗത്ത്. കെ.പി.സി.സി.നേതൃത്വത്തിനു മുമ്പിൽ സംസ്ഥാന ചെയർമാൻ ജി.വി.ഹരിക്കെതിരെ പരാതി പ്രളയം.

മലബാർ ജില്ലകളിലെ പ്രമുഖനായൊരു ചെയർമാൻ പാർട്ടി വിടാൻ ഒരുങ്ങുന്നു.
ബാലജനവേദിക്കകത്ത് യാതൊരു ജനാധിപത്യവും അംഗികരിക്കാതെ ഏകാധിപത്യപരമായി പെരുമാറുന്നതും അപ്രിയം തോന്നുന്നവരെ സ്ഥാനഭ്രഷ്ട്രരാക്കുന്നതുമായ നടപടികളാണ് സംസ്ഥാന ചെയർമാൻ തുടരുന്നതെന്ന് ജില്ലാ ഭാരവാഹികൾ ആരോപിക്കുന്നു.

വൻ സാമ്പത്തീക അഴിമതികളാണ് കുട്ടികളുടെ പേര് പറഞ്ഞ് ജി.വി.ഹരി നടത്തുന്നത്. സംസ്ഥാന ക്യാമ്പുകൾക്കുൾപ്പെടെ KPCC അനുവദിക്കുന്ന ഫണ്ടുകൾ സ്വന്തം പോക്കറ്റിലേക്ക് മാറ്റുന്നതായി ആരോപണമുയർന്നിരിക്കുന്നു.

ബാലവേദി ആരംഭിക്കാനിരുന്ന IAS അക്കാദമിയുടെ പ്രവർത്തനം നിലച്ചത് GV. ഹരിയുടെ ഗുരുതരമായ ചില ക്രമക്കേടുകളും കച്ചവട താല്പാര്യാർത്ഥം നടത്തിയ നീക്കങ്ങളും മൂലമായിരുന്നു. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ അക്കാദമിയുടെ രജിസ്ട്രേഷൻ സംസ്ഥാന ചെയർമാൻ, വൈസ് ചെയർമാന്മാർ, 14 ജില്ലാ ചെയർമാന്മാർ എന്നിവരുടെ പേരിൽ നടത്തേണ്ടിയിരുന്നത് അട്ടിമറിച്ച് അതീവ രഹസ്യമായി GVഹരിയുടെയും ഭാര്യയുടെയും ഭാര്യാമാതാപിതാക്കളുടെയും മറ്റു അടുത്ത ബന്ധുക്കളുടെയും പിന്നെ പേരിന് വെറും രണ്ട് വൈസ് ചെയർമാന്മാരുടെയും പേരിൽ രജിസ്ട്രർ ചെയ്യാൻ നീക്കം നടത്തിയതുകൊണ്ടാണ്. ഈ വിവരം ചോർന്നപ്പോൾ പല ജില്ലാ ചെയർമാന്മാരും അക്കാദമി എന്ന ഉദ്യമത്തിൽ നിന്ന് പിന്മാറി.

ആദ്യഘട്ടത്തിൽ ബ്രെയിൻ അക്കാദമിയുമായി ചേർന്ന് കേരളത്തിൽ അവർക്ക് എല്ലാ ജില്ലകളിലും രണ്ടോ മൂന്നോ ബ്രാഞ്ചുകൾ തുടങ്ങാൻ ജില്ലാ ചെയർമാന്മാർ വഴി അവസരംഒരുക്കി തരാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ വാങ്ങി ഉദ്ഘാടനം നടത്തി പിന്നീട് മനപൂർവ്വം അവരുമായി അഭിപ്രായ അനൈക്യം സൃഷ്ടിച്ച് നേരത്തെ നിശ്ചയിച്ച കരാറിൽ നിന്ന് പിന്മാറി. ബോധപൂർവ്വമായ ആ നീക്കത്തിന് കാരണം അക്കാദമി കുടുംബസ്വത്തായി രജിസ്ട്രർ ചെയ്യാൻ വേണ്ടി മത്രം ആയിരുന്നു എന്ന് പിന്നിടുള്ള നീക്കത്തിൽ നിന്ന് വ്യക്തമായി.

IAS അക്കാദമിയുടെ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നടത്താൻ ഏല്പിച്ചത് കൊല്ലം ജില്ലാ ചെയർമാനായ ചാറ്റേർഡ് അക്കൗണ്ടൻറ് കുരുവിള ജോർജിനെയാണ്. കുടുബസ്വത്തായി സ്വന്തക്കാരെ വച്ചുള്ള രജിസ്ട്രേഷൻ നടപടിക്ക് കുരുവിള ജോർജ് തയ്യാറാകാതിരുന്നതിനാലും 2016ൽ സംസ്ഥാന ക്യാമ്പ്പ്പോൾ കൊല്ലം ത്തു വച്ച് നടന്നപ്പോഴുണ്ടായ ലക്ഷകണക്കിന് കട ബാദ്ധ്യതയിൽ KPCC യെ ഇടപെടുവിച്ച് സംസ്ഥാന കമ്മിറ്റി സഹായിക്കണമെന്ന് അഭ്യർത്ഥിച്ചതിനാലും ജില്ലാ ചെയർമാൻ സ്ഥാനത്തു നിന്ന് അദ്ദേഹത്തെ മാറ്റിയതായും ആരോപണമുണ്ട്.

സംസ്ഥാനത്താകമാനമുള്ള ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിലെ കുട്ടികൾക്ക് സ്കോളർഷിപ്പ് എന്നു പറഞ്ഞ് വിദ്യാഭ്യാസ കച്ചവട സ്ഥാപനമായ ബംഗലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന CMR ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻ ആന്റ് യൂണിവേഴ്സിറ്റി എന്ന സ്ഥാപനവുമായി ചേർന്ന് അതിന്റെ പ്രചരണം ജില്ലകളിൽ ബാലജനവേദി കമ്മിറ്റികളെ കൊണ്ട് നടത്തിച്ചു ലക്ഷങ്ങൾ സംസ്ഥാന ചെയർമാൻ സമ്പാദിച്ചു. സ്കോളർഷിപ്പ് പരീക്ഷയ്ക്ക് ഇരിക്കുന്ന കുട്ടികളിൽ നിന്ന് ഭീമമായ തുക ഫീസിനത്തിൽ വാങ്ങി നാമമാത്രമായ കുട്ടികൾക്ക് സ്കോളർഷിപ്പ് എന്ന് പറഞ്ഞ് ചെറിയ തുക നല്കിയായിരുന്നു പദ്ധതി.

ഇത് വൻ വിവാദമാകുകയും ഈ തട്ടിപ്പ് തിരിച്ചറിഞ്ഞ നിരവധി രക്ഷിതാക്കളും സ്ക്കൂൾ പ്രിൻസിപ്പാൾ മാരും അന്നത്തെKPCC പ്രസിഡന്റ് ശ്രീ.വി യം.സുധീരനോട് പരാതി അറിയിച്ചപ്പോൾ അദ്ദേഹം ഇടപ്പെട്ട് ആ നീക്കം നിർത്തിവെപ്പിക്കുകയായിരുന്നു. ഇത്തരം തട്ടിപ്പ് സ്ഥാപനവുമായി കൈകോർത്ത്, ജവഹർ ബാലജനവേദിയെ മറയാക്കി, കേരളത്തിലെ കുട്ടികളേ ഈ സ്ഥാപനത്തിലേക്ക് എത്തിക്കുവാനുള്ള ഏജൻസിയായി നിന്ന് അതുവഴി ലക്ഷകണക്കിന് രൂപ കാലാകാലങ്ങളിൽ അവിഹിതമായി സംബാധിക്കുവാനുമുള്ള മറ്റൊരു നീക്കവും KPCCതടഞ്ഞിരുന്നു. അന്ന് G.V.ഹരിയുടെ കർശ്ശന നിർദ്ദേശത്തിനു വഴങ്ങിയില്ലെങ്കിൽ സ്ഥാനത്തു നിന്ന് മാറ്റുമെന്ന ഭിക്ഷണിക്കു വഴങ്ങേണ്ടി വന്ന ജവഹർ ബാലജനവേദി ജില്ലാ ഭാരവാഹികളും പ്രവർത്തകരും ബാലജനവേദി എന്ന സംഘടനയും തന്നെ തട്ടിപ്പ് സംഘത്തിന്റെ കൂട്ടുകച്ചവടക്കാരാണെന്ന പേരുദോഷം കേൾപ്പിച്ചി രിക്കുന്നു.

സംസ്ഥാന ചെയർമാൻ ഭാര്യ, മക്കൾ, ഭാര്യ മാതാപിതാക്കൾ എന്നിവരോടൊപ്പം ജില്ലകളിൽ വരുമ്പോൾ A/c ക്ലാസ് Up & Down ട്രയിൻ ടിക്കറ്റും ഏറ്റവും മികച്ച ഹോട്ടലിലെ AC സ്യൂട്ട്റൂം താമസ സൗകര്യവും ഭക്ഷണം അനുബന്ധ ചിലവുകൾ ഉൾപ്പെടെ മറ്റ് മുഴുവൻ ചിലവുകളും 25000 രൂപ വച്ച് പോക്കറ്റ് മണിയും അതാത് ജില്ലാ ചെയർമാന്മാരെ കൊണ്ട് സംസ്ഥാന ചെയർമാൻ ജി.വി.ഹരി നിർബന്ധിപ്പിച്ച് വഹിപ്പിക്കുകയാണ്. ഇതിൽ വല്ല വീഴ്ചയും വന്നാൽ ആ ചെയർമാനെ മാറ്റുന്നതുൾപ്പെടെയുള്ള കാര്യത്തിനു വേണ്ടി പിന്നെ ഇല്ലാത്ത ആരോപണങ്ങൾ സൃഷ്ടിക്കുകയാണ്. പാലക്കാട് ജില്ലയിലെ മുൻ ചെയർമാൻ പ്രീത്തും കണ്ണൂർ ജില്ലാ ചെയർമാൻ ജിതേഷും ഇത്തരം നടപടികളുടെ ഇരകളാണ്.

പിരിവ് ഉൾപ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകൾക്കാണ് G.V. ഹരിക്കു കൂട്ടുനില്ക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ മുൻ ചെയർമാൻ ആനന്ദ് കണ്ണശ്ശയാണ്. നേരത്തെ ചില സാമ്പത്തിക ഇടപാടുകളിൽ തെറ്റി പിരിഞ്ഞു പരസ്പരം ചീത്ത വിളിച്ചു നടന്ന ഇവർ ഇപ്പോൾ വീണ്ടും ഒന്നിച്ചിരിക്കുകയാണ്.

കോൺഗ്രസിനകത്ത് പുന:സംഘടനയിലൂടെ രമേശ് ചെന്നിത്തലയുടെ ബലത്തിൽ KPCC ഭാരവാഹിയാകാനും അതിനു ശേഷം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ മത്സരിക്കാനുമുള്ള പദ്ധതി ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നു. വട്ടിയൂർകാവിൽ മുരളിധരനെ പരാജയപ്പെടുത്തുന്നതിനു പകരം നേമത്ത് ഹരിക്ക് BJP സഹായത്തോടെ വിജയിക്കാമെന്ന ആഗ്രഹ സാഫല്യത്തിന് ആനന്ദ് കണ്ണശ്ശ തടസമാകാതിരിക്കാനും ചേർന്ന് നടത്തിയ അഴിമതികഥകൾ പുറത്തു വരാതിരിക്കാനും വേണ്ടി പാതിവഴിക്ക് ജില്ലാ ചെയർമാൻ സ്ഥാനം ഇട്ടെറിഞ്ഞു പോയ ആനന്ദ് കണ്ണശയെ കേട്ടുകേൾവിയില്ലാത്ത രീതിയിൽ വീണ്ടും തിരുവനന്തപുരം ജില്ലാ ചെയർമാനാക്കിയിരിക്കുകയാണ്.

കെ.മുരളീധരനെ അടുത്ത തിരഞ്ഞെടുപ്പിൽ തോല്പിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ വട്ടിയൂർകാവിലെ RSS നേതൃത്വവുമായി അടുത്ത് ബന്ധം സ്ഥാപിച്ച് ബാലഗോകുലത്തിന്റെ പരിപാടികളിൽ സജീവ സാനിദ്ധ്യമാകുന്ന ജി.വി.ഹരിയുടെ ആർ.എസ്സ്.എസ്സ്. ബന്ധം പകൽ പോലെ തെളിഞ്ഞിട്ടും രമേശ് ചെന്നിത്തല ഹരിയെ വഴിവിട്ട് സഹായിക്കുന്നതും സംസ്ഥാന കോൺഗ്രസ്സ് നേതൃത്വം ഒരു വിശദീകരണം പോലും ചോദിക്കാൻ തയ്യാറാകാത്തതും കോൺഗ്രസ്സ് പ്രവർത്തകരിലേക്കും നേതാക്കന്മാരിലേക്കും കടുത്ത അമർഷമായി പടരുകയാണ്.

നേമം നിയമസഭാ സീറ്റിൽ കണ്ണും വെച്ച് RSSനെ പ്രീതിപ്പെടുത്തുകയും ബാലഗോകുലത്തിന്റെ പരിപാടികളിൽ പങ്കെടുക്കുകയും മണിക്കൂറുകൾ RSS ന്റെ കാര്യാലയങ്ങളിൽ ചിലവിടുകയും അത് അഭിമാന പൂർവ്വം… സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത ചെയ്യുന്ന G.Vഹരി. ജവഹർ ബാലജനവേദിയുടെ സംസ്ഥാന ചെയർമാൻ സ്ഥാനത്തിന് അപമാനമാണെന്നും വിവിധ ജില്ലാ ചെയർമാൻമാർ പരാതിപ്പെടുന്നു.

പച്ചക്കളം യാതൊരുളുപ്പുമില്ലാതെ വിളിച്ചു പറഞ്ഞ് നടക്കുന്ന ഹരിക്കെതിരെ നടപടി എടുക്കുവാൻ തടസ്സമാകുന്നത് രമേശ് ചെന്നിത്തലയുടെ ശക്തമായ ഇടപെടലാണ്. 14.10.17 ശനിയാഴ്ച ചേർന്ന ജവഹർ ബാലജനവേദിയുടെ സംസ്ഥാന കമ്മിറ്റിയിൽ ഹരി റിപ്പോർട്ട് ചെയ്ത കാര്യം കേരളത്തിൽ AICC ഒരു രഹസ്യ നിരീക്ഷണം നടത്തി എന്നും അതിന്റെ അടിസ്ഥാനത്തിൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ ജില്ലാ കമ്മിറ്റികൾക്കെതിരെ നടപടി എടുക്കുന്നുവെന്നുമാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത പച്ചകള്ളമാണ് അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിറ്റിയെ കൊണ്ട് G.Vഹരി സംസ്ഥാന കമ്മിറ്റിയിൽ പറഞ്ഞിട്ടുള്ളത്. തന്റെ സ്വാർത്ഥ താല്പര്യങ്ങളും അമിതമായ ഗ്രൂപ്പ് താല്പര്യങ്ങളും സംരക്ഷിക്കാനാവശ്യമായ വഴി ഒരുക്കുന്നതിനു വേണ്ടി മാത്രമാണ് AlCC യുടെ പേര് ദുരുപയോഗിക്കപ്പെട്ടിട്ടുള്ളത്. അങ്ങിനെ ഒരു സർവ്വേ എവിടെയും നടന്നതായി ആർക്കുമറിയില്ല. AICC യുടെ പേര് ദുരുപയോഗം ചെയ്തിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന ചെന്നിത്തലയുടെ താല്പര്യവും ദുരൂഹമാണ്. അത് പരിശോധിക്കേണ്ടതുമാണ്.

ഹരി തിരുവനന്തപുരം ജില്ലയിൽ നടത്തിയ ചില ക്രമക്കേടുകളെ പറ്റി KPCC പ്രസിഡന്റിനോടും ഉമ്മൻ ചാണ്ടിയോടും പരാതിപ്പെട്ട വേദിയുടെ ഉത്തരവാദിത്വപ്പെട്ട രണ്ട് ഭാരവാഹികളെ പ്രതിപക്ഷ നേതാവിന്റെ പേരുപറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയത് ഈ അടുത്ത നാളുകളിലാണ്.

Advertisement
Crime2 hours ago

അജാസ് മരണത്തിന് കീഴടങ്ങി..!! ക്രൂരനായ കൊലയാളിയും മടങ്ങുമ്പോള്‍ അമ്മയെ നഷ്ടപ്പെട്ട മക്കള്‍ മാത്രം ബാക്കിയാകുന്നു

Kerala2 hours ago

”മുഖ്യമന്ത്രി.., സഖാവേ.., ഇത് നിങ്ങള്‍ക്കിരിക്കട്ടെ”: ശാന്തിവനത്തിലെ മരം മുറിച്ചതില്‍ പ്രതിഷേധിച്ച് മീന മേനോന്‍ മുടി മുറിച്ചു

Entertainment3 hours ago

കുട്ടികളുടെ റിയാലിറ്റി ഷോകള്‍ക്ക് കേന്ദത്തിന്റെ മൂക്കുകയര്‍; അശ്ലീല പദപ്രയോഗങ്ങളും അക്രമ രംഗങ്ങളും പാടില്ലെന്ന് മന്ത്രാലയം

Kerala4 hours ago

മുംബയ് പോലീസ് കണ്ണൂരില്‍; മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണം

Crime6 hours ago

63 കോടിയുടെ കൊട്ടേഷന്‍: 18കാരി കൂട്ടുകാരിയെ കൊന്നുതള്ളി..!! ഓണ്‍ലൈനില്‍ പരിചയപ്പെട്ട കോടീശ്വരനാണ് ക്വട്ടേഷന്‍ നല്‍കിയത്

Offbeat7 hours ago

ഒറ്റ പ്രസവത്തില്‍ 17 കുഞ്ഞുങ്ങള്‍..!! നിറവയറിന് പിന്നിലെ സത്യാവസ്ഥ പുറത്ത്

Kerala8 hours ago

പാഞ്ചാലിമേട് മറ്റൊരു ശബരിമലയാകുന്നു..!!? നാമജപ പ്രതിഷേധവുമായി കെപി ശശികലയും സംഘവും

Offbeat8 hours ago

മരണപ്പെട്ട പങ്കാളിയുടെ രൂപത്തില്‍ സെക്‌സ് ഡോള്‍; ഇംഗ്ലണ്ടുകാരിയുടെ ബിസിനസ് ഏകാന്തതമാറ്റി ആഹ്ലാദം നിറയ്ക്കും

National9 hours ago

ലക്ഷ്യം സംസ്‌കൃത വത്ക്കരണം..? യോഗി സര്‍ക്കാരിന്റെ പത്രക്കുറിപ്പുകള്‍ സംസ്‌കൃതത്തിലും

National9 hours ago

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’-ആര്‍എസ്എസിന്റെ അജണ്ട ഗുണകരം !…പല്ലും നഖവും ഉപയോഗിച്ചെതിർക്കാൻ പ്രതിപക്ഷം

Crime4 days ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Crime3 weeks ago

മുടിഞ്ഞു പോകും ,നീയും നിന്റെ കുടുംബവും നശിച്ചുപോകും !..ഭയം വിതച്ച് മനുഷ്യമനസുകളിൽ വിഷ വിത്തുകൾ വിതക്കുന്ന വൈദികനെ അയർലണ്ടിൽ ബാൻ ചെയ്യണം -ഒപ്പുശേഖരണവുമായി ക്രിസ്ത്യൻ വിശ്വാസികൾ

Entertainment2 days ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

Kerala2 weeks ago

ലക്ഷ്മി നായരുടെ അനധികൃത ഫ്‌ലാറ്റ് സമുച്ഛയം: പ്രളയ ഫണ്ടില്‍ നിന്നും 88 ലക്ഷം നല്‍കി സര്‍ക്കാര്‍

Crime4 days ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

Entertainment5 days ago

ചായക്കപ്പിന് പകരം ബ്രാ കപ്പ് ഊരി നല്‍കി പൂനത്തിന്റെ മറുപടി; അഭിനന്ദനെ കളിയാക്കിയ പരസ്യത്തിനെതിരെ താരം

Crime1 week ago

ജാസ്മിന്‍ ഷാ കുടുങ്ങുന്നു..?! നടന്നത് മൂന്നര കോടിയുടെ വെട്ടിപ്പ്; രേഖകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്

Crime3 days ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Entertainment1 week ago

ചിത്രത്തില്‍ അഭിനയിക്കാന്‍ വഴങ്ങിക്കൊടുക്കണമെന്ന് സംവിധായകന്‍: തിക്താനുഭവം വെളിപ്പെടുത്തി നടി ശാലു ശ്യാമു

National3 weeks ago

‘അമിത് ഷാ’ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം!! അധികാര ദുര്‍വിനിയോഗം നടത്തും!! ഇന്ത്യയുടെ അദൃശ്യനായ പ്രധാനമന്ത്രി; കൂടുതല്‍ ശക്തന്‍- കൂടുതല്‍ അപകടകാരി’

Trending

Copyright © 2019 Dailyindianherald