ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ടെലിവിഷന്‍ അവതാരകന് ജീവപര്യന്തം

 

ന്യൂഡല്‍ഹി: 1990കളിലെ ടെലിവിഷന്‍ പരമ്പരയായ ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന ജനപ്രിയ പരിപാടിയുടെ അവതാരകന്‍ സുഹൈബ് ഇല്യാസിയ്ക്ക് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചു. പിഴയായി 12 ലക്ഷം രൂപയും അടയ്ക്കണം. ഇതില്‍ 10 ലക്ഷം രൂപ ഇല്യാസിന്റെ ഭാര്യയായ അഞ്ജു ഇല്യാസിയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും ഡല്‍ഹി സെഷന്‍സ് കോടതി ഉത്തരവിട്ടു. 17 വര്‍ഷം മുമ്പ് കിഴക്കന്‍ ഡല്‍ഹിയിലെ വസതിയിലാണ് നിരവധി തവണ കുത്തേറ്റ് മരിച്ച നിലയില്‍ അഞ്ജുവിനെ കണ്ടെത്തിയത്. താനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിന് ശേഷം അഞ്ജു ആത്മഹത്യ ചെയ്‌തെന്നായിരുന്നു ഇല്യാസി പൊലീസിന് മൊഴി നല്‍കിയത്. 2000 മാര്‍ച്ച് 28ന് സുഹൈബിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ജുവിന്റെ സഹോദരി രശ്മി സിംഗിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ത്രീധന പീഡന കുറ്റവും ഇല്യാസിക്കെതിരെ ചുമത്തി. ഇല്യാസിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യപ്പെട്ട് അഞ്ജുവിന്റെ അമ്മ രുക്മ കീഴ്‌ക്കോടതിയെ സമീപിച്ചെങ്കിലും തള്ളി. തുടര്‍ന്ന് അവര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായെങ്കിലും ഇതിനെതിരെ ഇല്യാസി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.എന്നാല്‍, ഹര്‍ജി തള്ളിയ സുപ്രീം കോടതി കൊലക്കുറ്റത്തിന് വിചാരണ നടത്താന്‍ ഉത്തരവിട്ടു.

46

Top