ഓണ്‍ലൈന്‍ വഴി ഹോട്ടലില്‍ റൂം ബുക്ക് ചെയ്തു: ഇന്ത്യന്‍ യുവതിയേയും വിദേശ സുഹൃത്തിനേയും വിവാഹിതരല്ല എന്ന കാരണത്താല്‍ അപമാനിച്ച് തിരിച്ചയച്ചു

മുംബൈ: ഓണ്‍ലൈന്‍ വഴി റൂം ബുക്ക് ചെയ്തതിനു ശേഷം ഹോട്ടലില്‍ എത്തിയപ്പോള്‍ വിവാഹിതര്‍ അല്ല എന്ന കാരണത്താല്‍ ഇന്ത്യന്‍ യുവതിയേയും വിദേശ സുഹൃത്തിനേയും തിരിച്ചയച്ചു. പണം പോലും തിരികെ നല്‍കാതെയാണ് രണ്ടുപേരെയും അപമാനിച്ച് തിരിച്ചയച്ചത്. യു.കെ യിലെ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം കഴിഞ്ഞ ഇരുവരെയും മുംബൈയിലെ അന്ധേരിയിലുള്ള ഫാബ് ഹോട്ടലാണ് അപമാനിച്ച് തിരിച്ചയച്ചത്.

ശനിയാഴ്ചയാണ് സംഭവം അരങ്ങേറിയത്. ഹോട്ടലില്‍ ചെക്കിങ്ങിനെത്തിയ ഇരുവരെയും കണ്ടപ്പോള്‍ വിവാഹിതര്‍ അല്ല എന്നു മനസിലാക്കുകയും പിന്നാലെ ഇവിടെ അവിവാഹിതരെ താമസിപ്പിക്കില്ല എന്ന കാരണം പറഞ്ഞ് മടക്കി അയയ്ക്കുകയും ആയിരുന്നു. നോ കപ്പിള്‍സ് പോളിസി ഉണ്ടോയെന്ന് ഇവര്‍ ചോദ്യം ഉയര്‍ത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫാബ് ഹോട്ടല്‍ ശൃംഖലയിലുള്ള ഫാബ് ഹോട്ടല്‍ പഞ്ച്‌വതി റെസിഡന്‍സിയാണ് സുഹൃത്തുക്കളായ ഇരുവരെയും അപമാനിച്ച് പുറത്താക്കിയത്. യുകെയിലെ ഡിഗ്രി പഠനത്തിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. 23 കാരിയായ യുവതി ഡല്‍ഹി സ്വദേശിയാണ്. 31 കാരനായ സുഹൃത്ത് അമേരിക്കന്‍ സ്വദേശിയുമാണ്. രണ്ടു മൂന്നു മാസങ്ങള്‍ക്കു മുമ്പ് തങ്ങളുടെ അവധിക്കാലം ഇന്ത്യയില്‍ ആഘോഷിക്കാമെന്ന് തീരുമാനിച്ചതിനെ തുടര്‍ന്നാണ് മുംബൈയിലെ ഈ ഹോട്ടലില്‍ റൂം മാസങ്ങള്‍ക്കു മുമ്പു തന്നെ ബുക്ക് ചെയ്തതെന്ന് യുവതി പറയുന്നു. അമേരിക്കന്‍ സുഹൃത്തിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. വിമാനത്താവളത്തില്‍ നിന്നും കാബ് എടുത്ത് ഹോട്ടലില്‍ എത്തുകയായിരുന്നു. റിസപ്ഷനില്‍ ഐഡി കാര്‍ഡുകള്‍ കാണിച്ചപ്പോള്‍ വിവാഹിതര്‍ അല്ല എന്ന കാരണത്താല്‍ ഹോട്ടല്‍ ജീവനക്കാര്‍ ഇവിടെ താമസിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു.

നേരത്തെ ഡല്‍ഹി, ജയ്പൂര്‍, ഉദയ്പൂര്‍ എന്നിവിടങ്ങളില്‍ കറങ്ങിയ ശേഷമാണ് മുംബൈയിലെത്തിയതെന്ന് യുവതി വ്യക്തമാക്കി. ഈ നഗരങ്ങളിലെ ഹോട്ടലുകളില്‍ ഒരിടത്തു നിന്നുപോലും ഇത്തരത്തിലൊരു അസൗകര്യം നേരിട്ടിട്ടില്ലായെന്നും ഇതാദ്യമായാണെന്നും യുവതി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും അവിവാഹിതരെ താമസിപ്പിക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. അതേസമയം ബുക്കിങ്ങിന്റെ സമയത്ത് തന്നെ അവിവാഹിതരായവര്‍ക്ക് താമസം അനുവദിക്കുന്നതല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ബുക്കിംഗ് റീഫന്‍ഡ് ചെയ്യാതെ ഹോട്ടല്‍ ക്യാന്‍സല്‍ ചെയ്യുകയായിരുന്നു.

Top