വ്യത്യസ്ത ഫീച്ചറുകളുമായി പുതിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ വിസ്മയിപ്പിക്കുന്നു. നൂഗ എന്ന പുതിയ ഫോണില്‍ 250ഓളം ഫീച്ചറുകളാണുള്ളത്. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വന്‍ തരംഗം സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ് പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പ്.
തിരഞ്ഞെടുത്ത നെക്‌സ് ഹാന്‍ഡ്‌സെറ്റുകളില്‍ നൂഗ ലഭ്യമാണ്. ഔദ്യോഗിക ബ്ലോഗിലെ റിപ്പോര്‍ട്ട് പ്രകാരം 250 ല്‍ കൂടുതല്‍ പുതിയ ഫീച്ചറുകള്‍ ആന്‍ഡ്രോയ്ഡ് 7.0 ല്‍ ഉണ്ടെന്നാണ്.
1.സ്പ്ളിറ്റ് സ്‌ക്രീന്‍ മോഡ്
ഒരേസമയം ഒന്നിലധികം ആപ്പുകള്‍ തുറക്കാന്‍ കഴിയുന്ന ഈ സ്പ്ളിറ്റ് സ്‌ക്രീന്‍ മോഡാണ് ആന്‍ഡ്രോയ്ഡ് ചന്റെ ഏറ്റവും പ്രധാന സവിശേഷത. ഒരേ വിന്‍ഡോയില്‍ ഒരേ സമയം പല ആപ്പുകള്‍ തുറന്ന് നോക്കാന്‍ സാംസങ്, എല്‍ജി ഫോണുകളില്‍ ഇപ്പോള്‍ സൗകര്യമുണ്ട്. ശഛട 9ലൂടെ ഐഫോണും ഈ സൗകര്യം കൊണ്ടുവന്നിരുന്നു.
2.മള്‍ട്ടിടാസ്‌കിംഗ്
ഒരു ആപ്പില്‍ നിന്നും മറ്റൊന്നിലേയ്ക്ക് പോവാന്‍ വളരെ സൗകര്യമാണ് ഈ ഫോണില്‍. റീസന്റ് ആപ്സ് ബട്ടണില്‍ പോയി നോക്കിയാല്‍ തൊട്ടുമുന്നെ നമ്മള്‍ ഉപയോഗിച്ച ആപ്പുകളുടെ ലിസ്റ്റ് കാണാം. അവസാനം ഉപയോഗിച്ച ആപ്പ് എടുക്കണമെങ്കില്‍ റീസന്റ് ആപ്സ് ബട്ടണില്‍ രണ്ടുതവണ ക്ലിക്ക് ചെയ്താല്‍ മതി.
3.മികച്ച നോട്ടിഫിക്കേഷന്‍ സംവിധാനം
ആന്‍ഡ്രോയിഡ് എന്നില്‍ ‘ബണ്ടില്‍ഡ് നോട്ടിഫിക്കേഷന്‍’ സംവിധാനമുണ്ട്. മെനു എടുത്ത് ഓരോ ആപ്പിന്റെയും നോട്ടിഫിക്കേഷനുകള്‍ ഒരുമിച്ച് ഗ്രൂപ്പാക്കാം. ബണ്ടിലില്‍ ടാപ് ചെയ്താല്‍ ഇഷ്ടമുള്ള അലര്‍ട്ട് എടുത്ത് വായിക്കുക മാത്രമല്ല, മറുപടി അയക്കാനും കഴിയും.
4.കൂടുതല്‍ സമയം ചാര്‍ജ് നില്‍ക്കും
ബാറ്ററി ശേഷി കൂട്ടാനുള്ള സംവിധാനം ഇതില്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഡോസ് എന്ന സംവിധാനമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. നെറ്റ്വര്‍ക്ക് ഓഫാക്കാതെ ആപ്പുകള്‍ ഡാറ്റ അയക്കുന്നതും സ്വീകരിക്കുന്നതും തടയുകയാണ് ഈ സംവിധാനം ചെയ്യുന്നത്. ഫോണിന്റെ ചെറിയ ചലനം പോലും ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. പുതിയ ഫോണില്‍ ഈ ചലനം പ്രശ്നമല്ല. എപ്പോള്‍ സ്‌ക്രീന്‍ ഓഫാകുന്നുവോ അപ്പോള്‍ ഡോസ് ജാഗരൂകമാവും.
5.കൂടുതല്‍ മികച്ച ആപ്ലിക്കേഷനുകള്‍
പരിഷ്‌കരിച്ച ആപ്പ് സങ്കേതങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വളരെക്കുറഞ്ഞ സമയം മാത്രമേ എടുക്കൂ. ഇവ സ്റ്റോര്‍ ചെയ്യാന്‍ അധികം മെമ്മറിയും ആവശ്യമില്ല. ഡാറ്റ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഡാറ്റ സേവര്‍ ഓപ്ഷനും ഉണ്ട്.
6.മികച്ച സുരക്ഷ
നിലവിലെ ആന്‍ഡ്രോയ്ഡ് പതിപ്പുകളുടെ വലിയ പോരായ്മ സുരക്ഷയാണ്. ആന്‍ഡ്രോയ്ഡ് ഫോണുകളുടെ സുരക്ഷ വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. ഇതിന് പരിഹാരം കാണാന്‍ വരാനിരിക്കുന്ന ആന്‍ഡ്രോയ്ഡ് പതിപ്പില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.