ആപ്ലിക്കേഷനുകളെ കൊണ്ട് ഇന്ന് ഓരോരുത്തരുടെയും മൊബൈല്‍ ഫോണുകള്‍ നിറഞ്ഞിരിക്കുകയാണ്. എന്തിനും ഏതിനും ഇന്ന് ആപ്പുകളുണ്ട്. എല്ലാ ആപ്പുകളും പരീക്ഷിച്ചു നോക്കാനും ചിലര്‍ക്ക് സാമര്‍ത്ഥ്യമാണ്. എന്നാല്‍, ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. നിങ്ങളുടെ വില കൂടിയ ഫോണ്‍ എപ്പോള്‍ വേണമെങ്കിലും കേടാകാം.
ആപ്പുകള്‍ ഫോണുകളില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നോ അത് ഫോണിന് ഏതെങ്കിലും തരത്തില്‍ ദോഷകരമായി ബാധിക്കുമെന്നോ ആരും ചിന്തിക്കാറില്ല. പണി കിട്ടിക്കഴിയുമ്പോള്‍ മാത്രമാണ് ആപ്പുകള്‍ പണി തന്നല്ലോ എന്ന് ആലോചിക്കുന്നത്. ഏതൊക്കെ ആപ്പുകളാണ് പ്രശ്‌നക്കാരെന്ന് അറിയൂ..
1. ക്വിക് പിക്(QuickPic)
അനായാസം ഫോട്ടോ ഗാലറികള്‍ ഉപയോഗിക്കുന്നതിനും ഉപഭോക്തൃ സൗഹൃദമാക്കുന്നതുമാണ് ക്വിക്പിക് ആപ്പ്. ഫ് ളാഷി അല്ല എന്നതും വ്യക്തമായ ആശയവിനിമയങ്ങളും കൃത്യമായ അപ്ഡേറ്റുകളും ക്വിക്പികിനെ വളരെ വേഗം തന്നെ ഒരു ജനപ്രിയ ആപ്പായി വളര്‍ത്തി. ചീറ്റ മൊബൈല്‍ കഴിഞ്ഞ വര്‍ഷമാണ് ആപ്പ് പുറത്തിറക്കിയത്. എന്നാല്‍ ക്വിക്പിക് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന സത്യം അടുത്തിടെയാണ് ആളുകള്‍ അറിഞ്ഞത്. ഒരു ഗൂഗിള്‍ പ്ലസ് യൂസര്‍ ആണ് ഇക്കാര്യം കണ്ടെത്തിയത്.
2. ഇഎസ് ഫയല്‍ എക്സ്പ്ലോറര്‍
ഫ്രീ വേര്‍ഷന്‍ ആയിരുന്നു ഇഎസ് ഫയല്‍ എക്സ്പ്ലോറര്‍. എന്നാല്‍ വൈകാതെ തന്നെ ആപ്പ് ഒരു ആപ്പായി. അഡീഷണല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലേക്ക് എക്സ്പ്ലോറര്‍ നയിക്കും. നോട്ടിഫിക്കേഷന്‍ ബാറില്‍ ഓരോ പോപ് അപ്പുകള്‍ പ്രത്യക്ഷപ്പെടുകയും അഡീഷണല്‍ ഡൗണ്‍ലോഡിലേക്ക് നയിക്കുകയും ചെയ്യും.
3.യുസി ബ്രൗസര്‍
ചൈനയിലെയും ഇന്ത്യയിലെയും അതിപ്രശസ്ത ബ്രൗസിംഗ് ആപ്ലിക്കേഷനാണ് യുസി ബ്രൗസര്‍. ഡാറ്റ സേവ് ചെയ്ത് അതിവേഗ ബ്രൗസിംഗ് എന്നാണ് യുസിയുടെ അവകാശവാദം. അപ്പോള്‍ പിന്നെ എന്താണ് കുഴപ്പം എന്നല്ലേ. സെര്‍ച്ച് ചെയ്യുന്ന യൂസറുടെ സകല വിവരങ്ങളും യാതൊരു എന്‍ക്രിപ്ഷനും കൂടാതെ യാഹൂ ഇന്ത്യക്കും ഗൂഗിളിനും കൈമാറും യുസി ബ്രൗസര്‍. ഉപയോക്താവിന്റെ ഐഎംഎസ്ഐ നമ്പര്‍, ഐഎംഇഐ നമ്പര്‍, ആന്‍ഡ്രോയ്ഡ് ഐഡി, വൈഫൈ മാക് അഡ്രസ് തുടങ്ങിയ വിശദാംശങ്ങളെല്ലാം ആലിബാബ അനലറ്റിക്സ് ടൂള്‍ ആയിട്ടുള്ള ഉമംഗിനു കൈമാറും. ആലിബാബ മാപ്പിംഗ് ടൂള്‍ ആയ അമാപിന് യൂസറുടെ ലൊക്കേഷന്‍ വിവരങ്ങളും നല്‍കും.
4.ക്ലീന്‍ ഇറ്റ്
ക്ലീന്‍ ഇറ്റ് ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഫോണില്‍ നിന്ന് ക്ലീന്‍ ആക്കി ഫോണ്‍ സ്പീഡ് ആക്കുന്നു എന്നു പറയുന്നുണ്ടെങ്കിലും പറയുന്നതിനു നേരെ വിപരീതമാണ് സംഭവിക്കുന്നത്. ഉദാഹരണത്തിന് ക്യാഷെ ക്ലിയര്‍ ചെയ്യുന്നത് ഫോണ്‍ സ്ലോ ആക്കുന്നു. റീബില്‍റ്റ് ചെയ്യുമ്പോഴാകട്ടെ റാം ക്ലിയര്‍ ചെയ്യുന്നതിനു കൂടുതല്‍ ബാറ്ററിയും ചെലവാക്കുന്നു. ഒപ്പം റണ്ണിംഗ് ആപ്പുകളെ കില്‍ ചെയ്യുകയും ചെയ്യും.
5.മ്യൂസിക് പ്ലെയര്‍
ഡിവൈസില്‍ സേവ് ചെയ്തിട്ടുള്ള ഓഡിയോ ഫയലുകള്‍ പ്ലേ ചെയ്യാന്‍ സഹായിക്കുന്നു എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. എന്നാല്‍ ഒരു യൂസറുടെ ഭാഗത്തു നിന്ന് നോക്കിയാല്‍ ആപ്പ് ഒരല്‍പം പണിയാണ്. ഡാറ്റ പ്ലാന്‍ വല്ലാതെ ചെലവാക്കിക്കളയും ഈ പഹയന്‍. ഒപ്പം ബാറ്ററിയും
6.ഡിയു ബാറ്ററി സേവര്‍ & ഫാസ്റ്റ് ചാര്‍ജ്
ബാറ്ററി സേവ് ചെയ്യുമെന്നു പറയുന്നുണ്ടെങ്കിലും പണി കിട്ടാതിരിക്കാന്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ചാര്‍ജ് ചെയ്യുന്നതിന്റെ സ്പീഡ് കൂട്ടാന്‍ ഇതിനു സാധിക്കുന്നില്ല. മാത്രമല്ല അഡ്വെര്‍ടുകളുടെ രാജാവാണ് കക്ഷി. മറ്റു ആപ്പുകളില്‍ കാണുന്ന പരസ്യങ്ങളെ സ്വന്തം പരസ്യമാക്കി നിങ്ങളുടെ ഫോണിന്റെ ലോക്ക് സ്‌ക്രീനിലും നോട്ടിഫിക്കേഷന്‍ ബാറിലും വരുത്തും.
7.ഡോള്‍ഫിന്‍ വെബ് ബ്രൗസര്‍
ആഡ് ഫ്രീ ഫ് ളാഷ് സപ്പോര്‍ട്ടിംഗ് ബ്രൗസര്‍ ആണെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഡോള്‍ഫിനും യുസി ബ്രൗസറിന്റെ മറ്റൊരു മച്ചാനാണ്. വിവരങ്ങള്‍ ചോര്‍ത്തി മറ്റുള്ളവര്‍ക്ക് നല്‍കുന്ന കാര്യത്തില്‍. ഫോണില്‍ ഒരു ഫോള്‍ഡറുണ്ടാക്കി നിങ്ങള്‍ ചെക്ക് ബ്രൗസ് ചെയ്യുന്നതെല്ലാം സേവ് ചെയ്യുന്നുണ്ട് വിരുതന്‍. സംശയമുണ്ടെങ്കില്‍ ചെക്ക് ചെയ്ത് നോക്കാം.