അനില്‍ അംബാനി വന്‍ പ്രതിസന്ധിയില്‍; കമ്പനി ആസ്ഥാനം വില്‍ക്കാനൊരുങ്ങുന്നു

മുംബയ്: പ്രമുഖ വ്യവസായി അനില്‍ അംബാനി സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കരകയറാന്‍ കമ്പനി ആസ്ഥാനം വില്‍ക്കാനൊരുങ്ങുന്നു. ദേശീയ മാദ്ധ്യമമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മുംബയ് സാന്താക്രൂസിലെ ഏഴു ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള റിലയന്‍സ് സെന്റര്‍ വില്‍ക്കാനോ വാടകയ്ക്കു നല്‍കാനോ അനില്‍ ശ്രമമാരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

റഫേല്‍ ഇടപാടില്‍ ഫ്രാന്‍സിലെ ഡാസോ ഏവിയേഷനുമായി 30,000 കോടിയുടെ അനുബന്ധ കരാര്‍ ഒപ്പിട്ട റിലയന്‍സ് ഏറോ സ്പേയ്സ് ഉടമയുമാണ് അനില്‍ അംബാനി. മുംബൈ സാന്താക്രൂസിലെ ഏഴു ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള റിലയന്‍സ് സെന്റര്‍ 3,000 കോടി രൂപയ്ക്ക് വില്‍ക്കാനാണ് അനില്‍ അംബാനിയുടെ ശ്രമം. ഈ തുക ലഭിച്ചില്ലെങ്കില്‍ കെട്ടിടത്തിലെ ആറു ലക്ഷം ചതുരശ്ര അടിയാണ് വാടകയ്ക്കു നല്‍കാനും ഉദ്ദേശമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടപാടുകള്‍ക്കായി രാജ്യാന്തര പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് ജെഎല്‍എല്‍നെയാണ് റിലയന്‍സ് ചുമതലപ്പെടുത്തിയിട്ടുളളത്. ഗ്ലോബല്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ അമേരിക്കയിലെ ബ്ലാക്സ്റ്റോണ്‍ അടക്കമുള്ള സ്ഥാപനങ്ങളുമായി അംബാനി ബന്ധപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയുടെ സമീപം നാല് ഏക്കറിലാണു അനില്‍ അംബാനിയുടെ കമ്പനിയുടെ ആസ്ഥാനം. റിലയന്‍സ് സാമ്രാജ്യം വിഭജിച്ച 2005 മധ്യത്തിലാണു ബല്ലാഡ് എസ്റ്റേറ്റ് അനിലിന്റെ കൈവശമായത്.

അനില്‍ അംബാനി ഗ്രൂപ്പിന് ആകെ 75,000 കോടി കടമുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിനെ സജീവമാക്കാനാണ് അനില്‍ ആസ്ഥാന ഓഫിസ് കയ്യൊഴിയുന്നതെന്നാണു സൂചന. ഇതിന് 5000 കോടിയില്‍ താഴെ മാത്രമാണു കടം. ഇതിലൂടെ ആ കടം വീട്ടാമെന്നാണു കമ്പനി കരുതുന്നത്.

അതേസമയം കെട്ടിടം വില്‍ക്കാനുള്ള നീക്കത്തിന് നിയമതടസങ്ങളുള്ളതായും റിപ്പോര്‍ട്ടുണ്ട്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ വൈദ്യുതി വിതരണ
പദ്ധതി അഡാനി ട്രാന്‍സ്മിഷന്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട ഓഫീസ് എന്ന നിലയില്‍ വില്‍പ്പന സുഗമാമാകില്ലെന്നാണ് സൂചന.

Top