പുതുപ്പള്ളി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. പദവികള്‍ക്ക് വേണ്ടിയല്ല താന്‍ ബിജെപിയില്‍ വന്നത്. പുതുപ്പള്ളിയില്‍ മത്സരിക്കുമെന്നത് മാധ്യമ സൃഷ്ടിയാണെന്നും പാര്‍ട്ടിയുമായി ബന്ധമില്ലാത്തവര്‍ നടത്തുന്ന പ്രചരണമാണെന്നും അനില്‍ ആന്റണി പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നല്‍കിയില്ലെന്ന വിവാദത്തില്‍ പ്രതികരിക്കാനില്ലെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ദേശീയ സെക്രട്ടറി അനില്‍ ആന്റണിയുടെ പേരും ചര്‍ച്ചയിലുണ്ടെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു. മധ്യ മേഖലാ സെക്രട്ടറി എന്‍ ഹരിയുടെ പേരും സജീവമാണ്. അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ബി.ജെ.പി സംസ്ഥാന നേതൃത്വ യോഗം തൃശൂരില്‍ ആരംഭിച്ചു.
കോര്‍ കമ്മിറ്റിക്ക് ശേഷം സംസ്ഥാന ഭാരവാഹി യോഗവും വൈകിട്ട് എന്‍.ഡി.എ യോഗവും ചേരും. പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയായി കോട്ടയം ജില്ലാ അധ്യക്ഷന്‍ ലിജിന്‍ ലാല്‍, സെക്രട്ടറി സോബിന്‍ ലാല്‍, മധ്യ മേഖലാ പ്രസിഡന്റ് എന്‍.ഹരി എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.