ബി ജെ പി വാദം ഏറ്റെടുത്ത് അനില്‍ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണി.വിവാദങ്ങളിലൂടെ പ്രശസ്തനാകാൻ ആന്റണിയെപോലെ മകനും..

വിവാദങ്ങളിലൂടെ പേരും പെരുമയും ഉണ്ടാക്കാൻ ആന്റണിയെ പോലെ മകനും .ഊതി വീർപ്പിച്ച പ്രതിച്ഛായകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യവും ഉണ്ടാകാം . ബി ബി സി ഡോക്യുമെന്ററി വിഷയത്തില്‍ ബി ജെ പി വാദം ഏറ്റെടുത്ത് കെ പി പി സി സി സോഷ്യല്‍ മീഡിയ ചീഫ് കോ ഓര്‍ഡിനേറ്റര്‍ അനില്‍ കെ ആന്റണി രംഗത്ത് . ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നു കയറ്റമാണിതെന്നും ബിബിസി മുൻവിധിയുള്ള ചാനലെന്നും അനിൽ ട്വിറ്ററിൽ കുറിച്ചു. ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കുന്നു, ഡോക്യുമെന്ററിയുടെ നിര്‍മ്മാതാക്കളായ ബി ബി സി നിലപാട് മുന്‍വിധിയോടെയാണെന്നും അനില്‍ കെ ആന്റണി ട്വിറ്ററിലൂടെ പങ്കുവെച്ചു.

ബി ബി സിയുടെ ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററിക്ക് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നുവരുന്നത്. കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് നിലപാടെടുത്തതിനു തൊട്ടുപിന്നാലെയുള്ള അനില്‍ ആന്റണിയുടെ ഈ പ്രസ്ഥാവന കോണ്‍ഗ്രസ് നേതൃത്വത്തെത്തന്നെ വെട്ടിലാക്കിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെപിസിസിയുടെ ഡിജിറ്റൽ മീഡിയ സെൽ കൺവീനർ കൂടിയാണ് അനിൽ കെ. ആന്‍റണി. അതേസമയം, സംസ്ഥാനത്ത് പലയിടത്തും ഇടത് വലത് യുവജന സംഘടനകളുടെ നേതൃത്വത്തിൽ ബിബിസിയുടെ ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചു. ഡോക്യുമെന്‍ററി രാജ്യം മുഴുവൻ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രസർക്കാരിന്‍റെ എതിർപ്പുകൾ മറികടന്നാണ് ബിബിസി രണ്ടാം ഭാഗം പുറത്തിറക്കിയത്. ഡോക്യുമെന്‍ററി രാത്രി ഒമ്പതിന് ജെഎൻയു യൂണിയൻ ഓഫീസിൽ പ്രദർശിപ്പിക്കുമെന്ന് വിദ്യാർഥികൾ അറിയിച്ചു. എന്നാൽ അനുമതിയില്ലാതെ ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചാൽ തടയുമെന്ന് സർവകലാശാല വ്യക്തമാക്കി. സമാധാനന്തരീക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നാണ് ജെഎൻയു അഡ്മിനിസ്ട്രേഷന്‍റെ നിലപാട്.

ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിൽ നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളും പ്രധാന വാര്‍ത്തകളും, വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുകhttps://chat.whatsapp.com/BWhR8MIlMVH34U29ew6poq

Top