ചാരക്കേസിൽ നടന്നത് വലിയ രാഷ്ട്രീയ ഗൂഡാലോചന :ആന്റണിയുടെ പങ്ക് അന്വേഷിക്കണം–നമ്പി നാരായണന്‍

തിരുവനന്തപുരം: ആന്റണി കാപട്യക്കാരാണ് ആണെന്നും അദ്ദേഹത്തിന്റെ ഗൂഡാലോചന അന്യോഷിക്കണമെന്നും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍. എംഎം ഹസ്സന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ചാരക്കേസിലെ ഗൂഡാലോചന സമഗ്രമായി അന്വേഷിക്കണം കരുണാകരനെ താഴെയിറക്കാനുള്ള നീക്കങ്ങള്‍ എകെ ആന്റണി അറിയാതിരിക്കില്ലെന്നും ഇങ്ങനെ ഒരു കേസ് ഉണ്ടാക്കിയെടുത്തതില്‍ ആന്റണിക്കു പങ്ക് സുപ്രാധാനമാണെന്നും നമ്പി നാരായണന്‍ പറഞ്ഞു.ഹസ്സന്റെ തുറന്ന് പറച്ചിലില്‍ ആശ്വാസമുണ്ട്. പക്ഷെ ഹസ്സനെ പോലെ ആന്റണിയെ വെള്ളപൂശാന്‍ നമ്പി നാരായണന്‍ ഒരുക്കമല്ല. നടന്നത് വലിയ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് നമ്പിനാരായണന്‍ ആരോപിക്കുന്നു.

രാജ്യമറിയപ്പെടുന്ന ബഹിരാകാശ ശാസ്ത്രജ്ഞനില്‍ നിന്നും ചാരനായി മുദ്രകുത്തപ്പെട്ട് ജയിലിലായ കാലം, ഒടുവില്‍ സിബിഐ നല്‍കിയ ക്ലീന്‍ ചിറ്റ്, നീതി തേടി പോരാട്ടം തുടരുന്ന നമ്പി നാരായണന്റെ മനസ്സില്‍ രണ്ട് ദശാബ്ദത്തിന് ശേഷവും ഒന്നും ചാരം മൂടിയിട്ടില്ല.ലീഡറോട് മാത്രമല്ല ചാരക്കേസില്‍ എല്ലാം നഷ്ടമായ താനുള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരോട് എന്ത് കൊണ്ട് ഹസ്സന്‍ ഖേദം പ്രകടിപ്പിക്കുന്നില്ലെന്നാണ് നമ്പിനാരായണന്റെ ചോദ്യം. ഹസ്സന്‍ ഒരു തുടക്കമാണ്. കേസ് ചമച്ചവരില്‍ പലരും ഇനിയും ഖേദം പ്രകടിപ്പിക്കാനുണ്ടെന്ന് നമ്പിനാരായണന്‍ വിശദമാക്കുന്നു.antony s

അതേസമയം എം എം ഹസന്റെ വെളിപ്പെടുത്തൽ രാജ്യസുരക്ഷയെ അപകടത്തിലാക്കിയ സംഭവമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ .ഐഎസ്ആർഒ ചാരക്കേസിനെ തുടർന്നു കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയതിനു പിന്നിൽ കോൺഗ്രസിലെ വെറും ഗ്രൂപ്പ് വഴക്കായി കണക്കാക്കാനാകില്ല. അധികാരത്തിനു വേണ്ടി കോൺഗ്രസ് നേതാക്കള്‍ ഏതറ്റം വരെയും പോകുമെന്നതിനു തെളിവാണ് ഹസന്‍റെ വാക്കുകൾ.കരുണാകരൻ മാറി ആന്‍റണി വരുന്നതോ ‘ഐ’ യിൽ നിന്ന് ‘എ’ യിലേക്ക് അധികാരം മാറുന്നതോ ഒന്നും സമൂഹത്തെ ബാധിക്കുന്ന വിഷയമല്ല. പക്ഷേ അതിനു വേണ്ടി രാജ്യത്തിന്‍റെ അഭിമാനസ്തംഭമായ സ്ഥാപനത്തെ കരിവാരി തേച്ചത് എന്തിനെന്ന ചോദ്യത്തിന് കോൺഗ്രസ് നേതാക്കൾ ഉത്തരം പറഞ്ഞേ മതിയാവൂ.കരുണാകരനെ സ്ഥാന ഭ്രഷ്ടനാക്കാൻ വേണ്ടി മെനഞ്ഞ കഥയാണോ ചാരക്കേസ് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഹസനു ബാധ്യതയുണ്ട്. ഇതിന് അദ്ദേഹം തയാറാകുന്നില്ലെങ്കിൽ പൊലീസ് ഹസനെ ചോദ്യം ചെയ്യണം. പൊതുപ്രവർത്തനം എന്ന മുഖംമൂടിയുമായി ജനങ്ങളെ സമീപിക്കുന്ന ഹസനെപ്പോലുള്ള കോൺഗ്രസ് നേതാക്കളെ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Top