എ.ഡി.ജി.പി കസേരയിൽ നിന്നും അനിൽ കാന്ത് നേരെ ഡി.ജി.പി കസേരയിലേക്ക്..!കേരളത്തിലെ ദളിതനായ ആദ്യ പൊലീസ് മേധാവി :ഡി.ജി.പി അനിൽ കാന്തിന്റെ നിയമനത്തിന് പ്രത്യേകതകൾ ഏറെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി അനിൽകാന്തിനെ നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ദളിത് വിഭാഗത്തിൽ നിന്നുള്ള സംസ്ഥാനത്തെ ആദ്യത്തെ പൊലീസ് മേധാവി കൂടിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1988 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥനാണ് അനിൽകാന്ത്. ഡൽഹി സ്വദേശിയായ അനിൽകാന്ത് നിലവിലെ റോഡ് സുരക്ഷാ കമ്മിഷണറാണ്. പൊലീസ് സേനയിലും രാഷ്ട്രീയ നേതൃത്വത്തിലും പൊതുവേ സ്വീകാര്യനായ ആളാണ് അനിൽകാന്ത്.

അടുത്ത ജനുവരി വരെ അദ്ദേഹം പൊലീസ് മേധാവിയായി തുടരും. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി, വിജിലൻസ് ഡയറക്ടർ, ഫയർ ഫോഴ്‌സ് മേധാവി എന്നീ നിലകളിൽ അനിൽ കാന്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പുതിയ പൊലീസ് മേധാവിയായി മൂന്ന് പേരുടെ പട്ടികയാണ് യു.പി.എസ്.സി സംസ്ഥാന സർക്കാരിന് മുന്നിൽ വച്ചത്. സുദേഷ് കുമാർ, ബി സന്ധ്യ എന്നിവരായിരുന്നു പട്ടികയിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേർ. വിവാദങ്ങളില്ലാത്ത സർവീസ് ചരിത്രം പരിഗണിച്ച് മറ്റു രണ്ടു പേരെയും ഒഴിവാക്കി അനിൽ കാന്തിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.

Top