‘മണിപ്പൂര്‍ കലാപം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ്’; ആനി രാജക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി; കേസെടുത്തത് കൊണ്ട് പ്രസ്താവനകളില്‍ നിന്ന് പിന്നാക്കം പോകില്ല; നിയമപരമായി തന്നെ നേരിടുമെന്നും ആനി രാജ

ഇംഫാല്‍: മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സര്‍ക്കാരിന് എതിരെ ആരോപണം ഉന്നയിച്ച സിപിഐ നേതാവ് ആനി രാജയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മണിപ്പൂരില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണ് എന്ന ആനി രാജയുടെ പ്രതികരണത്തിലാണ് കേസ് എടുത്തിരിക്കുന്നത്. മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ രാജിക്ക് എതിരെ മെയ്തി വിഭാഗത്തില്‍ പെട്ട വനിതകള്‍ നടത്തിയ പ്രതിഷേധം നാടകം ആയിരുന്നുവെന്ന പരാമര്‍ശത്തിന് എതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് .ഇംഫാല്‍ പോലീസ് സ്റ്റേഷനില്‍ ആണ് ഇരു കേസുകളും രജിസ്റ്റര്‍ ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആനി രാജയ്ക്ക് പുറമെ നിഷ സിദ്ദു, ദീക്ഷ ദ്വിവേദി എന്നിവര്‍ക്ക് എതിരെയും രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മണിപ്പൂര്‍ കലാപത്തില്‍ സര്‍ക്കാരിനെതിരായ ആരോപണത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ പ്രതികരണവുമായി സിപിഐ നേതാവ് ആനിരാജ . നടത്തിയ പ്രസ്താവനകളില്‍ തന്നെ ഉറച്ച് നില്‍ക്കുന്നുവെന്നും , കേസെടുത്തതുകൊണ്ട് പറഞ്ഞ കാര്യങ്ങളില്‍ നിന്ന് പിന്നാക്കം പോകില്ലെന്നും ആനി രാജ പറഞ്ഞു. കേസ് എടുത്തതിനെ നിയമപരമായി തന്നെ നേരിടുമെന്നും ആനി രാജ വ്യക്തമാക്കി.

Top