അഞ്ജു പി.ഷാജിയുടെ മരണം വൈദികൻ കുടുങ്ങി!പ്രിന്‍സിപ്പലിനെ പരീക്ഷാ ചുമതലയില്‍ നിന്ന് മാറ്റി.കോളജിന് പിഴവ് സംഭവിച്ചുവെന്നും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത് തെറ്റെന്നും വി.സി

കോട്ടയം: കോപ്പിയടി വിവാദത്തില്‍ പ്രിൻസിപ്പാൾ ആയ വൈദികൻ കൂടുതൽ കുരുക്കിൽ!.പ്രിൻസിപ്പാളിന്റെ നടപടികൾ അഞ്ജുവിനെ മാനസികമായി തളർ‌ത്തി.കോളജിന് ജാഗ്രതക്കുറവ് ഉണ്ടായി .കോപ്പിയടി കണ്ടെത്തിയെങ്കിലും ഉടൻ വിശദീകരണം എഴുതിവാങ്ങിയില്ല. ഒരു മണിക്കൂർ ക്ലാസ് മുറിയിൽ‌ ഇരുത്തി മാനസികമായി തളർത്തി. അഞ്ജുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എംജി സർവകലാശാല നിയോഗിച്ച മൂന്നംഗ സിൻഡിക്കറ്റ് സമിതിയുടേതാണ് റിപ്പോർട്ട്.ഇത് വൈദികനായ പ്രിൻസിപ്പാളിനെ കുടുക്കിലാക്കും .അഞ്ജു പി.ഷാജി എന്ന ബിരുദ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ചേര്‍പ്പുങ്കല്‍ ബി.വി.എം ഹോളിക്രോസ് കോളജിന് പിഴവ് സംഭവിച്ചുവെന്ന് എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ.സാബു തോമസ് വ്യക്തമാക്കി .

കോപ്പിയടി പിടിച്ചാല്‍ വിദ്യാര്‍ത്ഥിനിയെ ഉടന്‍ തന്നെ പ്രിന്‍സിപ്പിലിന്റെ ഓഫീസില്‍ കൊണ്ടുപോയി വിശദീകരണം തേടുകയും ഉപദേശവും കൗണ്‍സിലും നല്‍കയും വിശദീകരണം എഴുതി വാങ്ങുകയും ചെയ്യണമായിരുന്നു. എന്നാല്‍ പേപ്പര്‍ എടുത്തുകൊണ്ടുപോയ ശേഷവും കുട്ടിയെ 32 മിനിറ്റ് ഹാളില്‍ ഇരുത്തിയത് ശരിയായില്ല. അത് മാനസിക സംഘര്‍ഷത്തിന് ഇടയാക്കിയെന്ന് സര്‍വകലാശാലയുടെ ഇടക്കാല റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. കോളജിലെ സിസിടിവി ദൃശ്യം പരിശോധിച്ച ശേഷവും അധ്യാപകരുടെ മൊഴിയെടുത്ത ശേഷവുമാണ് ഇടക്കാല റിപേപാര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


കോളജ് അധികൃതര്‍ പരീക്ഷാ ഹാളിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത് തെറ്റ്.സിസിടിവി ദൃശ്യം സര്‍വകലാശാലയുടെ അധികാരപരിധിയില്‍ വരുന്നതാണ്. അതിന് സര്‍വകലാശാലയുടെ മുന്‍കൂര്‍ അനുമതി തേടിയില്ല. സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ചൂ. പ്രിന്‍സിപ്പലിനെ പരീക്ഷാ ചുമതലയില്‍ നിന്ന് മാറ്റി. ചീഫ് സൂപ്രണ്ട് പദവിയില്‍ നിന്നും നീക്കും. വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സിന്‍ഡിക്കേറ്റ് കൂടുതല്‍ നടപടിയെ കുറിച്ച് പരിശോധിക്കുമെന്നും വി.സി അറിയിച്ചു. പ്രിന്‍സിപ്പലി​െ​ന്‍റ ഓഫീസില്‍ എത്താതെ കുട്ടി പുറത്തേക്ക് പോയപ്പോള്‍ അത് അന്വേഷിക്കേണ്ടതായിരുന്നു. കുട്ടിയുടെ വീട്ടിലെ അഡ്രസോ ഫോണ്‍ നന്പറോ വാങ്ങിവച്ച ശേഷം വേണമായിരുന്നു വിടാന്‍. സര്‍വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്നും വി.സി പറഞ്ഞു.

കുട്ടിയോട് പ്രിന്‍സിപ്പില്‍ മോശമായി സംസാരിച്ചോ എന്ന് വ്യക്തമല്ലെന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിന്‍ഡിക്കേറ്റ് അംഗം വ്യക്തമാക്കി. സിസിടിവിയില്‍ ഓഡിയോ ലഭ്യമല്ല. ഇതിനായി അടുത്തിരുന്ന് പരീക്ഷ എഴുതിയ കുട്ടികളില്‍ നിന്നും വരും ദിവസങ്ങളില്‍ മൊഴിയെടുക്കും. അവരുടെ അഡ്രസ് എടുത്തിട്ടുണ്ട്. നിലവില്‍ പരീക്ഷ നടക്കുന്നതിനാല്‍ അത് കഴിഞ്ഞശേഷം സര്‍വകലാശാലയില്‍ എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടികളോട് കോപ്പിയടിച്ചോ എന്നതില്‍ വ്യക്തത വരുത്തുന്നതില്‍ ഹാള്‍ ടിക്കറ്റ് വിശദമായി പരിശോധിക്കണം. അഞ്ജു കോപ്പിയടിച്ചോയെന്ന കാര്യം സമിതിക്ക് സ്ഥിരീകരിക്കാനായിട്ടില്ല. ഹാള്‍ ടിക്കറ്റ് പോലീസിന്റെ കൈവശമാണ്. കോളജ് അധികൃതര്‍ നല്‍കിയത് ഫോട്ടോ കോപ്പിയാണ്. അത് തെളിവല്ല. കയ്യക്ഷരം പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പോലീസ് നടത്തുന്നുണ്ട്.

പരീക്ഷാ ഹാളില്‍ ചുമതലയുണ്ടായിരുന്നത് ഇന്‍വിജിലേറ്റര്‍ ആണ്. ഹാള്‍ ടിക്കറ്റ് പിടിച്ചെടുത്ത ഇന്‍വിജിലേറ്റര്‍ അത് ചീഫ് സൂപ്രണ്ട് ആയ പ്രിന്‍സിപ്പിന് കൈമാറി. പ്രിന്‍സിപ്പല്‍ പത്ത് മിനിറ്റോളം വിദ്യാര്‍ത്ഥിനിയുമായി സംസാരിച്ചു. അതിനു ശേഷം പരീക്ഷാപേപ്പറും ഹാള്‍ടിക്കറ്റും എടുത്ത് മാറ്റിയ പ്രിന്‍സിപ്പല്‍ പേപ്പര്‍ ഇന്‍വിജിലേറ്റര്‍ക്ക് നല്‍കിയ ശേഷം ഹാള്‍ ടിക്കറ്റുമായി പോയി. അതിനുശേഷം അരമണിക്കൂറോളം ഹാളില്‍ ഇരിക്കേണ്ടി വന്ന കുട്ടിയുടെ മാനസികാവസ്ഥ എങ്ങനെയാണെന്ന് പറയാന്‍ പറ്റില്ല. പ്രത്യേകിച്ച് ഒരു പെണ്‍കുട്ടിക്ക്. ഒരു ആണ്‍കുട്ടിക്കുള്ള മാനസിക ധൈര്യം ഒരിക്കലും പെണ്‍കുട്ടികള്‍ക്ക് ഉണ്ടാവില്ലെന്നും സിന്‍ഡിക്കേറ്റ് അംഗം പറഞ്ഞു.

സര്‍വകലാശാല പരീക്ഷാ സമ്പ്രദായത്തില്‍ കാതലായ മാറ്റം വരുത്തണമെന്ന് വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടു. പരീക്ഷ നടത്തുന്നതിനു മുന്‍പ് എല്ലാ കേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗിന്റെ ആവശ്യമുണ്ടെന്നും അത് പരിഗണിക്കുമെന്നും വി.സി പറഞ്ഞു. ഹാള്‍ ടിക്കറ്റ് പോലുമില്ലാതെ ഇലക്‌ട്രോണിക്കല്‍ മാധ്യമങ്ങള്‍ വഴി അറ്റന്‍ഡന്‍സ് രേഖപ്പെടുത്താമെന്ന സംവിധാനം കൊണ്ടുവരണമെന്നും വി.സി പറഞ്ഞു. ഭാവിയില്‍ ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിച്ചിരിക്കും.

അഞ്ജു മരിച്ച സംഭവത്തിൽ കൂടെ പരീക്ഷയെഴുതിയ വിദ്യാർത്ഥിയുടെ പ്രതികരണം പുറത്ത് വന്നിരുന്നു . ഹാൾ ടിക്കറ്റിൽ എഴുതി എന്നാരോപിച്ചാണ് അഞ്ജുവിനെ ശകാരിച്ചതെന്ന് ഒപ്പം പരീക്ഷ എഴുതിയ വിദ്യാർത്ഥി അനന്ദു മാധ്യമങ്ങളോട് പറഞ്ഞിരുന്നു .ക്ലാസിൽ ഇൻവിജിലേറ്റർ ആയിരുന്ന അധ്യാപിക അറിയിച്ചതനുസരിച്ച് വൈദികൻ കൂടിയായ പ്രിൻസിപ്പൾ തുടർന്നുള്ള പരീക്ഷകൾ എഴുതാൻ സമ്മതിക്കില്ലെന്ന് അഞ്ജുവിനോട് പറഞ്ഞു എന്നും അനന്ദു പറഞ്ഞു.ഇതും വൈദികന് വിനയാകും.

ഒരു അധ്യാപകൻ കുറേ നേരം അഞ്ജുവിനെ ശകാരിച്ചുവെന്നും എന്നിട്ട് അടുത്തു നിന്ന അധ്യാപികയോട് ‘കോപ്പിയാണെന്ന് തോന്നുന്നു’ എന്ന് പറഞ്ഞു. അതു കഴിഞ്ഞാണ് പ്രിൻസിപ്പാൾ കയറിവന്നത്. പ്രിൻസിപ്പളും മറ്റ് അധ്യാപകരും ചേർന്ന് പിന്നീട് അര മണിക്കൂറോളം അവർ ചേർന്ന് അഞ്ജുവിനെ ശകാരിച്ചു. തുടർന്ന് ബുക്ക്‌ലറ്റും മറ്റും പ്രിൻസിപ്പാൾ വാങ്ങിക്കൊണ്ടു പോയെന്നും മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ കുട്ടി ഹാളിൽ നിന്ന് ഇറങ്ങിപ്പോയെന്നും അനന്ദു വ്യക്തമാക്കി .

ഡോ. എം.എസ്. മുരളി, അജി സി. പണിക്കർ, പ്രഫ. വി.എസ്. പ്രവീൺകുമാർ എന്നിവരടങ്ങുന്ന സമിതി ബുധനാഴ്ച ചേർപ്പുങ്കൽ‍ ബിവിഎം ഹോളിക്രോസ് കോളജിൽ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. പ്രിൻസിപ്പൽ, പരീക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകൻ, ഹാളിലെ മറ്റൊരു ടീച്ചർ എന്നിവർ അടക്കമുള്ളവരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. വിദ്യാർഥിനി പരീക്ഷാ ഹാളിൽ എത്തിയതു മുതൽ ഇറങ്ങിപ്പോകുന്നതു വരെയുള്ള സിസിടിവി ദൃശ്യങ്ങളും സമിതി കണ്ടു.

ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കോളജിൽ എത്തി പ്രിൻസിപ്പൽ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തി. കോളജിലെ സിസിടിവി ദൃശ്യങ്ങൾ ഉള്ള ഹാർ‍ഡ് ഡിസ്ക് സൈബർ സെൽ അന്വേഷണത്തിനായി വാങ്ങി. അഞ്ജുവിന്റെ ഹാൾ ടിക്കറ്റ് നേരത്തെ തന്നെ പൊലീസ് വാങ്ങിയിരുന്നു. അ‍ഞ്ജുവിന്റെ കയ്യക്ഷര പരിശോധനയ്ക്കായി നോട്ട് ബുക്കുകളും പൊലീസ് ശേഖരിക്കും.

Top