അഞ്ജുവിന്റെ മരണത്തിൽ കത്തോലിക്കാ സഭക്കെതിരെ ഗൂഢനീക്കം ! വർഗീയവൽക്കരിച്ചുകൊണ്ട് ബി ജെ പിയും.

കണ്ണൂർ :അഞ്ചു പി ഷാജി എന്ന ബിരുദ വിദ്യാർത്ഥിയുടെ മരണം ഏറെ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്ന സാഹചര്യത്തിൽ ഒരുപാട് വിഷയങ്ങളാണ് സമൂഹകോടതിയിൽ വിചാരണക്ക് ഇരയാവുന്നത്.  അഞ്ചു പി ഷാജിയുടെ കുടുംബം, കോളേജിൽ നിന്നും, പ്രിൻസിപ്പലായ വൈദികന്റെ അടുത്ത് നിന്നും ഏറ്റ മാനസിക പീഡനത്തിന്റെ ഭാഗമായിട്ടാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ആരോപിക്കുമ്പോഴും സ്ഥാപനത്തിനെതിരെയുള്ള തെളിവുകൾ പൂർണമായും അവരെ പ്രതിക്കൂട്ടിൽ നിർത്തുന്നില്ലാ എന്നതാണ് വസ്തുത.

ഇതിനിടയിൽ രാഷ്ട്രീയ മുതലെടുപ്പിനായി ശ്രമിക്കുന്ന ഒരു കൂട്ടം മറുഭാഗത്തും പ്രവർത്തിക്കുന്നുണ്ട് എന്നതാണ് സങ്കടകരമായ മറ്റൊരു കാര്യം. സഭക്കെതിരെയാണ് ഇവരുടെ ദുഷ്ടലാക്കുകൾ ചലിപ്പിക്കുന്നത്. ഈ മരണത്തിൽ സഭ എങ്ങനെ പ്രതിക്കൂട്ടിൽ വരുന്നു എന്നത് പൂർണമായും മനസ്സിലാക്കാൻ സാധിക്കാത്ത ഒരു വിഷയമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി ജെ പി അഞ്ചു പി ഷാജിയുടെ മരണത്തിൽ പ്രതിഷേധിച്ചു കൊണ്ട് കോളേജിനെതിരായും സഭക്കെതിരായും നടത്തിയ റാലി എന്ത് മാനദണ്ഡത്തിന്റെ പേരിലാണ് എന്നത് ചിന്തിച്ചാൽ മനസിലാവുന്നതേ ഉള്ളു. വർഗീയപരമായി ഈ വിഷയത്തെ വളച്ചൊടിക്കുന്നവർ യഥാർത്ഥ വിഷയത്തിൽ നിന്നും മൈലുകൾ തെന്നിമാറി അവരുടെ അജണ്ട നടപ്പിലാക്കുകയാണ്.

സത്യത്തിൽ ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടത് നമ്മുടെ കുട്ടികളുടെ ഇടയിൽ വളർന്നു വരുന്ന ദുർബലമായ മനസ്സാനിധ്യത്തെ പറ്റിയാണ്. പ്രതിസന്ധികളിൾ തകർത്തു പോവുന്ന യുവത്വത്തെകുറിച്ചാണ്. കോളേജിന്റെയും പ്രിൻസിപ്പലിന്റെയും ഭാഗത്ത്‌ നിന്ന് വന്ന വീഴ്ചയെ പറ്റിയാണ്. വർഗീയപരമായി ഒന്നും തന്നെയില്ലെങ്കിലും എല്ലാത്തിനും മതപരമായ നിറം നൽകുക എന്നത് ചില മുൻനിര രാഷ്ട്രീയ സംഘടനകളുടെ പ്രവർത്തന പട്ടികയായി മാറിയിരിക്കുകയാണ്.

സി സി ടി വി ദൃശ്യങ്ങളും, മറ്റ് തെളിവുകളും ഒരു പരിധി വരെ കോളേജിന്റെ ഭാഗത്തെ ന്യായീകരിക്കുന്നുണ്ട് എന്ന വസ്തുത നിലനിൽക്കുമ്പോഴാണ് ഈ പ്രഹസനം എന്നോർക്കണം. ഏറെ ചർച്ച ചെയ്യപ്പെടേണ്ട വിഷയത്തിൽ വർഗീയ വിഷം കുത്തിനിറക്കാൻ ശ്രമിക്കുന്ന ചെന്നായ്ക്കളെ ആളുകൾ മനസ്സിലാക്കണം.

കുറച്ചു ദിവസങ്ങൾക്ക് മുൻപേ അഞ്ജുവിന്റെ രക്ഷിതാക്കൾ നടത്തിയ പത്രസമ്മേളനത്തിൽ ബി ജെ പിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ്‌ ഗുരുതരമായ ഒരു ആരോപണം ഉന്നയിച്ചിരുന്നു. പോലീസ് അഞ്ജുവിന്റെ മൃതദേഹം പോലും കുടുംബത്തിനു വിട്ടു കൊടുക്കാതെ എങ്ങോട്ടാ കൊണ്ട് പോയി എന്നും അതിനാൽ പോലീസും സഭയും തമ്മിൽ ഒത്തുകളിയുണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് അദ്ദേഹം ആരോപിച്ചത്.

എന്നാൽ മാധ്യമ പ്രവർത്തകരുടെ സമയോചിതമായ ഇടപെടലിൽ അദ്ദേഹത്തിന്റെ ആരോപണം പൊളിഞ്ഞു. മൃതദേഹം പോസ്റ്മാർട്ടത്തിനു ശേഷം പോലീസ് വീട്ടിലേക്കു അയച്ചിട്ടുണ്ട് എന്ന് പത്രസമ്മേളനത്തിന്റെ ഇടയിൽ തന്നെ വ്യക്തമായി. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഈ വിഷയത്തിൽ ഒരുപാട് സാഹചര്യത്തിൽ ബി ജെ പി ഇത് പോലെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇതെല്ലാം സഭക്കെതിരെയാണ് അവർ തിരിച്ചു വിടാൻ ശ്രമിക്കുന്നതും.

യഥാർത്ഥ വിഷയത്തിൽ നിന്നും ആളുകളുടെ ശ്രദ്ധ തിരിച്ചു വിടുന്നതിലൂടെ പൂർണമായും ഇതൊരു വർഗീയ വിഷയമായി മാറ്റിയെടുക്കുവാനാണ് അവർ ശ്രമിക്കുന്നത്.

കേരളത്തിലെ കത്തോലിക്കാ സഭയെ ബന്ധപ്പെടുത്തി എന്തെങ്കിലും കിട്ടിയാൽ ഉടൻ തന്നെ സീറോ മലബാർ സഭയെയും കത്തോലിക്കരെയും അടച്ചാക്ഷേപിക്കുവാൻ മാധ്യമങ്ങളും മറ്റുള്ളവരും ഗുഢമായ നീക്കം നടത്തുന്നുണ്ട് .ഇവിടെ സഭയെ പ്രതികൂട്ടിൽ നിർത്തുന്നതും പ്രിൻസിപ്പാൾ ഒരു വൈദികൻ ആയതിനാൽ മാത്രമാണ് .സത്യം തെളിയിയ്ക്കാനുള്ള അവരത്തെ ഉപയോഗിച്ചപ്പോൾ പോലും അതിനെ വളച്ചൊടിക്കാനാണ് മാധ്യമങ്ങളും ദുഷ്ട ശക്തികളും ശ്രമിക്കുന്നത് .

Top