ഹാൾ പേപ്പറിന്റെ മറുവശം മുഴുവൻ കോപ്പി എഴുതിയിരുന്നു; അഞ്ജു ഷാജിയുടെ ആത്മഹത്യയിൽ ന്യായീകരണവുമായി ഹോളിക്രോസ് കോളജ്.

കോട്ടയം :കോട്ടയം മീനച്ചിലാറ്റില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷന്‍ അംഗം ഇ. എം. രാധയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്.അതേസമയം പാല ചേർപ്പുങ്കലിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ഹോളിക്രോസ് കോളജ് അധികൃതർ. ഹാൾ പേപ്പറിന്റെ മറുവശം മുഴുവൻ വിദ്യാർത്ഥിനി കോപ്പി എഴുതിയിരുന്നു എന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. അഞ്ജു ഷാജിയുടെ ഹാൾ ടിക്കറ്റ് എന്നവകാശപ്പെടുന്ന ചില രേഖകൾ കോളജ് അധികൃതർ സമർപ്പിച്ചു. പരീക്ഷ ഹാളിലെ സിസിടിവി ദൃശ്യങ്ങളും അവർ പ്രദർശിപ്പിച്ചു.

ശനിയഴ്ച ഉച്ച കഴിഞ്ഞ് ഒന്നരക്ക് ബികോമിൻ്റെ പ്രൈവറ്റ് എക്സാം നടക്കുകയുണ്ടായി. വേറെ കോളജിൽ പഠിക്കുന്ന കുട്ടിയായിരുന്നു അഞ്ജു. എക്സാം സെൻ്റർ ഹോളി ക്രോസ് ആയിരുന്നു. ഏതാണ്ട് ഒന്നേമുക്കാൽ ആയപ്പോൾ എക്സാം ഡ്യൂട്ടിയുണ്ടായിരുന്ന അധ്യാപകൻ എല്ലാവരുടെയും ഹാൾ ടിക്കറ്റ് വെരിഫൈ ചെയ്തു. അഞ്ജുവിൻ്റെ ഹാൾ ടിക്കറ്റ് വെരിഫൈ ചെയ്തപ്പോൾ അതിൻ്റെ മറുവശം മുഴുവൻ കോപ്പി എഴുതിയിരിക്കുന്നതായി കണ്ടെത്തി. ഈ സമയത്ത് പ്രിൻസിപ്പാൾ അവിടെ എത്തി. ഈ പരീക്ഷ എഴുതാനാവില്ലെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. പരീക്ഷ തുടങ്ങി ഒരു മണിക്കൂർ കഴിയാതെ ഹാളിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദമില്ല. 2.30 ആകുമ്പോൾ തന്നെ വന്ന് കാണണം എന്ന് കുട്ടിയോട് പ്രിൻസിപ്പാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കുട്ടി വൈദികനെ കാണാതെ ഇറങ്ങി പോയി. പിറ്റേന്നാണ് കുട്ടിയെ കാണാനിലെന്ന് കോളജിൽ അറിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


കുട്ടിയെ കണ്ടിരുന്നെങ്കിൽ വിശദീകരണം വാങ്ങി വീട്ടിൽ വിളിച്ച് അറിയിക്കുമായിരുന്നു. ഈ കോളജിലെ വിദ്യാർത്ഥി അല്ലായിരുന്നതു കൊണ്ട് തന്നെ മൊബൈൽ നമ്പർ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് വീട്ടിൽ അറിയിക്കാൻ കഴിയാതിരുന്നത്. വിവരം പൊലീസ് അധികാരികളെ ഏല്പിച്ചു. പരീക്ഷ കഴിഞ്ഞപ്പോൾ സമയം 4.30 ആയി. പിറ്റേന്ന് ഞായറാഴ്ച ആയിരുന്നു. അതുകൊണ്ട് ഉടൻ സർവകലാശാലയെ അറിയിക്കാൻ കഴിഞ്ഞില്ല. ഇന്ന് അവരെയും അറിയിച്ചിട്ടുണ്ട് എന്നും കോളജ് അധികൃതർ പറയുന്നു.

Top