കാസർകോട്:16കാരി ആന്‍മേരിയെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ സഹോദരന്‍ ആല്‍ബിന്റെ ലക്ഷ്യം കുടുംബത്തിന്റെ ഒന്നാകെയുള്ള ഉന്മൂലനമായിരുന്നു.കാസർകോട്ടെ ആൽബിന് കൂടത്തായി കൂട്ടക്കൊലപാതകം പ്രചോദനമായെന്ന് വിലയിരുത്തി പൊലീസ്. സംഭവം കൂട്ട ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ അവസാനംവരെ പ്രതി ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. കൃത്യമായ ആസൂത്രണം നടത്തി നടപ്പാക്കിയ കൂടത്തായി കൊലപാതകം പോലെ തന്നെയാണ് ആൽബിനും സ്വന്തം കുടുംബത്തെ ഒന്നാകെ വകവരുത്താൻ പദ്ധതികൾ മെനഞ്ഞത്. ലഹരിക്കടിമയായ ആൽബിൻ തൻറെ ഇഷ്ട്ടത്തിന് ജീവിക്കാൻ കുടുംബം തടസ്സമാണെന്ന് കണ്ടപ്പോൾ എല്ലാവരെയും വകവരുത്തി നാലരയേക്കർ ഭൂ സ്വത്തും തട്ടിയെടുത്ത് വിറ്റ് നാട് വിടാമെന്ന് കണക്കുകൂട്ടി.
ആൻ മേരിയെന്ന 16 കാരി വിഷം കലർന്ന ഐസ്ക്രീം കഴിച്ച് മരിച്ചതിന് പിന്നിൽ 22 കാരനായ സഹോദരൻ ആൽബിനാണെന്ന് പൊലീസ് മനസിലാക്കിയത് അഞ്ച് ദിവസം മുൻപാണ്. കഴിഞ്ഞ മുപ്പതാം തീയതി അമ്മയെയും അനുജത്തിയെയും കൊണ്ട് വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കിച്ചതും ആൽബിനായിരുന്നു. മാസങ്ങളുടെ തയ്യാറെടുപ്പിനൊടുവിലാണ് ഐസ്ക്രീമിൽ എലിവിഷം ചേർത്ത് കൊല ചെയ്യാമെന്ന് ആൽബിൻ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. ശാസ്ത്രീയ തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോഴാണ് കുടുംബ സ്വത്ത് തട്ടിയെടുക്കാൻ താൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്ന് 22കാരൻ സമ്മതിച്ചത്. ഐസ്ക്രീം അൽപം മാത്രം കഴിച്ചത് കൊണ്ട് അമ്മയ്ക്കും ആൽബിനും ആരോഗ്യ പ്രശ്നങ്ങളില്ലായിരുന്നു. മഞ്ഞപ്പിത്തം വന്നാണ് ആൻ മേരി മരിച്ചതെന്ന് ബന്ധുക്കൾ തുടക്കത്തിൽ വിശ്വസിച്ചത്. കുട്ടിയുടെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്നാണ് മരണം എന്ന് വ്യക്തമായി. ആദ്യം അമ്മയെയും മകനെയും ഒരുപോലെ സംശയിച്ച പൊലീസ് പിന്നീട് ഇത് ആൽബിൻ ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടത്തിയ ക്രൂര കൊലയാണെന്ന് കണ്ടെത്തി.
രാത്രി എല്ലാവരും കഴിച്ച് ബാക്കി ഐസ്ക്രീം ഫ്രിഡ്ജിൽ സൂക്ഷിച്ചു. പിറ്റേന്ന് ഉച്ചയ്ക്ക് ബാക്കിയായ ഐസ്ക്രീമിൽ എലിവിഷം ചേർത്ത് കുടുംബത്തെക്കൊണ്ട് കഴിപ്പിച്ചു. ആദ്യം ആരോഗ്യനില വഷളായ 16കാരിക്ക് വിദഗ്ധ ചികിത്സ കിട്ടിയില്ല. ആൻ മേരി ഓഗസ്റ്റ് അഞ്ചിന് മരിച്ചു. പിന്നാലെ അച്ഛൻ ബെന്നിയും ഗുരുതരാവസ്ഥയിലായി. കുടുംബം കൂട്ടത്തോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു, അതിൽ മകൻ മാത്രം ബാക്കിയായി എന്നൊരു തിരക്കഥയായിരുന്നു ആൽബിൻ മനസിൽ തയ്യാറാക്കിയത്.
അച്ഛന്‍ അടുത്തിടെ വാങ്ങി നല്‍കിയ 16,000 രൂപയുടെ സ്മാര്‍ട്ട് ഫോണാണ് ആല്‍ബിനെ വഴിതിരിച്ചുവിട്ടത്. ഫോണ്‍ കയ്യില്‍ കിട്ടിയതോടെ അശ്ലീല വീഡിയോ കാണുന്നത് പതിവായി.തുടര്‍ന്ന് നിരവധി സ്ത്രീകളുമായി ബന്ധവും സ്ഥാപിച്ചു. ഇത്തരം സ്ത്രീകളുമായുള്ള വാട്‌സ് ആപ്പ് ചാറ്റ് സഹോദരി കണ്ടതോടെയാണ് അനുജത്തിയെ കൊല്ലാന്‍ തീരുമാനിച്ചത.
അച്ഛനെയും അമ്മയെയും സഹോദരിയെയും ഒഴിവാക്കി സ്വത്തുവിറ്റ ശേഷം നാടുവിടാനായിരുന്നു ആല്‍ബിന്റെ ലക്ഷ്യം. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ആല്‍ബിന്റെ പദ്ധതികള്‍. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തുന്നതിന് ഒരാഴ്ച മുമ്പ് കോഴിക്കറിയില്‍ എലി വിഷം കലര്‍ത്തി കുടുംബത്തെ ഇല്ലായ്മ ചെയ്യാന്‍ ഇയാള്‍ ശ്രമിച്ചു. എന്നാല്‍ ഇതു പാളിപ്പോയതോടെയാണ് പഴുതടച്ചുള്ള രണ്ടാം ശ്രമത്തിനൊരുങ്ങിയത്.
അതിനിടെ ആല്‍ബിന്‍ ബെന്നിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വൈദ്യ പരിശോധനക്കും, കോവിഡ് പരിശോധനക്കും ശേഷം ആല്‍ബിനെ കോടതിയില്‍ ഹാജരാക്കും. ഇന്നലെ വൈകിട്ടാണ് ആല്‍ബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആല്‍ബിനെ മെഡിക്കല്‍ ടെസ്റ്റ് നടത്തിയ ശേഷം ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
ബളാല്‍ എന്ന ഗ്രാമത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് ആല്‍ബിന്റെ പ്രവൃത്തികള്‍. ഇന്ന് രാവിലെ നടന്ന തെളിവെടുപ്പിനിടെ എസ്‌ക്രീമില്‍ വിഷം കലര്‍ത്തിയ രീതിയും, ബാക്കി വന്ന വിഷം നശിപ്പിച്ചതും പ്രതി പൊലീസിനോട് വിവരിച്ചു.ആള്‍ക്കൂട്ടത്തിന്റെ രോഷം ഭയന്ന് പുലര്‍ച്ചെ അതീവ രഹസ്യമായാണ് പോലീസ് ആല്‍ബിനുമായി തെളിവെടുപ്പിനെത്തിയത്. ആന്‍മേരി ബെന്നിയുടെ ചികിത്സ വൈകിപ്പിക്കാനും ആല്‍ബിന്‍ ശ്രമിച്ചു. മഞ്ഞപ്പിത്തമെന്ന് കരുതി നാടന്‍ വൈദ്യന്റെ അടുക്കലാണ് കുട്ടിയെ ആദ്യം കൊണ്ടുപോയത്. തുടക്കത്തിലെ വിദഗ്ധ ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു.
ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്താണ് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്താന്‍ ആല്‍ബിന്‍ പദ്ധതിയിട്ടത്. ഐസ്‌ക്രീം കൂടുതലായി കഴിച്ചത് ആനിയും പിതാവ് ബെന്നിയുമാണ്. എല്ലാവരെയും കൊലപ്പെടുത്താനായി പ്രതി നടത്തിയത് മാസങ്ങളുടെ ആസൂത്രണമായിരുന്നു. കുടുംബം കൂട്ട ആത്മഹത്യ ചെയ്തുവെന്ന് വരുത്താനായിരുന്നു ആല്‍ബിന്റെ ശ്രമം.കുടുംബത്തിലുള്ളവര്‍ മരിച്ചുകഴിഞ്ഞാല്‍ നാലര ഏക്കര്‍ സ്ഥലം വിറ്റ് കാശ് കൈക്കലാക്കി രക്ഷപ്പെടാനായിരുന്നു ആല്‍ബിന്റെ നീക്കമെന്നും പൊലീസ് പറഞ്ഞു. പ്രണയ വിവാഹം നടത്താനും സ്വന്തം സ്വഭാവത്തോട് വീട്ടുകാര്‍ പുലര്‍ത്തുന്ന അനിഷ്ടവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സഹോദരിയോട് മോശമായി പെരുമാറാന്‍ ശ്രമിച്ചതും അശ്ലീല വിഡിയോ കാണുന്നത് സഹോദരി വീട്ടുകാരോട് പറയുമോ എന്ന ആശങ്കയും പ്രതിക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന പിതാവ് ബെന്നി അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തുന്നതിന് ഒരാഴ്ച മുമ്പ് കോഴിക്കറിയില്‍ എലി വിഷം കലര്‍ത്തി കുടുംബത്തെ ഇല്ലാതാക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു. അന്ന് വിഷത്തിന്റെ അളവ് കുറഞ്ഞതിനാല്‍ വയറുവേദന മാത്രമായി ഒതുങ്ങി. തുടര്‍ന്നാണ് ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് എലിവിഷത്തിന്റെ പ്രയോഗരീതികള്‍ മനസ്സിലാക്കുകയും വാങ്ങി പ്രയോഗിക്കുകയും ചെയ്തത്.
ആന്‍മേരിയുടെ മരണശേഷം നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. അച്ഛന്റെയും അമ്മയുടെയും ശരീരത്തിലും എലിവിഷത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. നാലുപേരും ഐസ്‌ക്രീം കഴിച്ചിട്ടും ഒരാള്‍ക്ക് വിഷാംശം ഏല്‍ക്കാതിരുന്നത് സംശയിച്ച ഡോക്ടര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
30-ാം തീയതിയാണു വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയത്. രണ്ട് പാത്രങ്ങളിലാക്കിയാണ് ഫ്രിജില്‍ വച്ചത്. ഒരെണ്ണം ഫ്രീസറിലും മറ്റൊന്നു താഴെയുമാണ് വച്ചിരുന്നു. ഫ്രീസറില്‍ വച്ചിരുന്ന ഐസ്‌ക്രീം പിറ്റേന്ന് ആല്‍ബിന്‍ ഉള്‍പ്പെടെ എല്ലാവരും കഴിച്ചു. തൊട്ടടുത്ത ദിവസം താഴെ വച്ചിരുന്ന കട്ടിയാകാത്ത ഐസ്‌ക്രീമില്‍ ആല്‍ബിന്‍ വാങ്ങിയ എലിവിഷത്തിന്റെ പകുതിയോളം ചേര്‍ക്കുകയായിരുന്നു.പിന്നീട് തനിക്കു തൊണ്ട വേദനയാണെന്നു പറഞ്ഞ് ഇയാള്‍ ഐസ്‌ക്രീം കഴിച്ചില്ല. അടുത്ത ദിവസം സഹോദരി താഴെയിരുന്ന ഐസ്‌ക്രീമും ഫ്രീസറിലേക്കു മാറ്റി. പിന്നീട് പിതാവും മാതാവും സഹോദരിയും ഈ ഐസ്‌ക്രീം കഴിക്കുകയും ചെയ്തു. മാതാവ് കുറച്ച് ഐസ്‌ക്രീം മാത്രമേ കഴിച്ചുള്ളുവെന്നും പൊലീസ് പറഞ്ഞു.
ബാക്കി ഐസ്‌ക്രീം പട്ടിക്ക് കൊടുക്കാന്‍ അമ്മ പറഞ്ഞെങ്കിലും ആല്‍ബിന്‍ അനുസരിച്ചില്ല. പട്ടിക്ക് കൊടുത്താല്‍ പട്ടി മരിക്കുമെന്നും ഇതോടെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയ കാര്യം പുറത്തറിയുമെന്നും അറിയാമായിരുന്ന ആല്‍ബിന്‍ രഹസ്യമായി ഐസ്‌ക്രീം നശിപ്പിക്കുകയും ചെയ്തു.വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ചതിനെത്തുടര്‍ന്ന് വയറുവേദന അനുഭവപ്പെട്ടതോടെ ആദ്യ ദിവസം ഹോമിയോ മരുന്ന് കഴിക്കുകയായിരുന്നു.
വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് വയറുവേദന അനുഭവപ്പെട്ടതോടെ ആദ്യദിവസം ഹോമിയോ മരുന്നു കഴിക്കുകയായിരുന്നു.
എന്നാല്‍ പിറ്റേന്ന് ആരോഗ്യനില വഷളായതോടെ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയ്ക്ക് മഞ്ഞപ്പിത്തമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു ബന്ധുവിന്റെ അടുത്തേക്ക് കൊണ്ടു പോവുകയും ആയുര്‍വേദ മരുന്നുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ അഞ്ചാം തീയതി ആന്മേരിയുടെ ആരോഗ്യനില ഗുരുതരമായി. ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.