കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ മുന്‍സിപ്പാലിറ്റിയിലെ പത്തു വാര്‍ഡുകളിലെ സി പി എം സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. സ്ഥാനാര്‍ത്ഥികളാകാന്‍ തയ്യാറായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട്ടില്‍ ബന്ദിയാക്കി വെച്ചാണ് സി പി എം വിജയം നേടിയതെന്നും അദ്ദേഹം പറഞ്ഞു.പത്തു വാര്‍ഡുകളില്‍ നിന്ന് സി പി എം സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് സുധാകരന്റെ വിവാദപ്രസ്താവനവന്നിരുന്നു.ആവശ്യമെങ്കില്‍ ഭീഷണിയെ തുടര്‍ന്ന് പിന്മാറിയവരുടെ പേര് പുറത്തുവിടാമെന്നും സുധാകരന്‍ പറഞ്ഞു.
ആന്തൂര്‍ മുന്‍സിപ്പാലിറ്റിയിലെ ആകെയുള്ള 28 വാര്‍ഡുകളില്‍ 14ലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കേവല ഭൂരിപക്ഷത്തിന് ഇനി ഒരു സീറ്റ് മാത്രമേ വേണ്ടൂ. ഇന്ന് നടന്ന സൂക്ഷ്മ പരിശോധനയില്‍നാല് ഡിവിഷനില്‍കൂടി എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.കെ.ജെഷി( വെള്ളിക്കീല്‍), കെ.പി.നന്ദനന്‍(കാനൂല്‍), എം.വസന്തകുമാരി (പൊടിക്കുണ്ട്), പി.കെ.മുജീബ് റഹ്മാന്‍(പുന്നക്കുളങ്ങര) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. നാല് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ വിവിധ കാരണങ്ങളാല്‍ തള്ളുകയായിരുന്നു. ഇന്നലെ പത്തു വാര്‍ഡിലാണ് എല്‍.ഡി.എഫ് വിജയിച്ചത്.മുജീബ് റഹ്മാന്‍ സി.പി.ഐ സ്ഥാനാര്‍ഥിയും മറ്റുള്ളവര്‍ സി.പി.ഐ(എം) സ്ഥാനാര്‍ത്ഥികളുമാണ്. പുന്നക്കുളങ്ങരയില്‍ കഴിഞ്ഞ തവണയും എല്‍.ഡി.എഫിന് എതിരുണ്ടായിരുന്നില്ല. പയ്യന്നൂര്‍ നഗരസഭയിലെ മണിയറ ഡിവിഷനില്‍ ഇ.വനജാക്ഷി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാല് സീറ്റ് കൂടി നേടിയതോടെ കണ്ണൂര്‍ ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 16 സീറ്റായി.ആന്തൂരില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ത്ഥികളെല്ലാം വനിതകളാണ്. മത്സരിക്കാന്‍ ആളെ കിട്ടാത്തതിന് സി പി എമ്മിനെ കുറ്റം പറയരുതെന്നാണ് സി പി എമ്മിന്റെ മറുപടിനല്‍കി.ഇടതു മുന്നണിക്ക് ഭൂരിപക്ഷമുള്ള നഗരസഭയില്‍ മറ്റ് വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ കൂടി തള്ളിയാല്‍ സി.പി.ഐ.എമ്മിന് ഭൂരിപക്ഷമേറും. തളിപ്പറമ്പ് നഗരസഭ വിഭജിച്ചാണ് ആന്തൂര്‍ നഗരസഭ നിലവില്‍ വന്നിരുന്നത്. ഇവിടെ 27 വാര്‍ഡുകളില്‍ സി.പി.ഐ.എമ്മും ഒരു വാര്‍ഡില്‍ സി.പി.ഐയുമാണ് മത്സരിക്കുന്നത്.