മോഹന്‍ലാലിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ ആന്റണി പെരുമ്പാവൂരിന് 165 കോടിയുടെ സ്വത്ത്; രൂക്ഷ വിമർശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്

നിർമ്മാതാവും നടനും മോഹന്‍ലാലിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ ആന്റണി പെരുമ്പാവൂരിനെ രാഷ്ട്രീയ നിരീക്ഷകന്‍ കെഎം ഷാജഹാന്‍ നടത്തിയ പരാമർശങ്ങള്‍ വലിയ രീതിയിലുള്ള വിമർശനങ്ങള്‍ക്കാണ് ഇടയാക്കുന്നത്.

 

ഒരു ഡ്രൈവറായി വന്ന ആന്റണിക്കിന്ന് കോടിക്കണക്കിന് രൂപയുടെ സ്വന്ത് എങ്ങനെ വന്നുവെന്ന് ചോദിക്കുന്ന ഷാജഹാന്‍, പിണറായിയും മോദിയുമൊന്നും അദ്ദേഹത്തെ തൊടില്ലെന്നും ആരോപിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ സംഭവത്തില്‍ ഷാജഹാനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡ്രൈവർ ആയിരുന്ന മനുഷ്യന്‍ ഒരിക്കലും  സമ്പന്നനാവാനോ അവന്‍ സിനിമ നിർമ്മിക്കാനോ പാടില്ലെന്ന മനോഭാവമാണ് ഷാജഹാനാണ്. അവന് മോഹന്‍ലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാവാനും പാടില്ല.

 

കേരള ഭരിക്കുന്ന പിണറായി വിജയനും കേന്ദ്രം ഭരിക്കുന്ന മോഡിയുമൊക്കെ അവനെ തൊടാതെ വളർത്തുകയാണെന്നൊക്കെയാണ് പറയുന്നത്. കൊതിക്കിറുവ് എന്ന് പറയുന്നത് പോലെ ശുദ്ധ തെമ്മാടിത്തരമെന്ന് പറയാവുന്ന ഒരു എപ്പിസോഡാണ്.ഞാന്‍ ലാല്‍ സാറിന്റെ ഡ്രൈവറായിരുന്നുവെന്ന് ആന്റണി തന്നെ പറയുമ്പോള്‍ എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നത്. പട്ടണ പ്രവേശനം എന്ന സെറ്റില്‍ താല്‍ക്കാലികമായി വന്ന ആളാണ് ആന്റണി എന്നൊക്കെ വാട്ടർ ഗേറ്റ് രഹസ്യം പോലെ ഷാജഹാന്‍ പറയുന്നുണ്ട്.

 

ഇതൊക്കെ നേരത്തെ തന്നെ ആന്റണി പെരുമ്പാവൂർ പറഞ്ഞ് എല്ലാവർക്കും അറിയാം. ഷാജഹാന്‍ ഒരു മതേതര വാദിയാണെങ്കില്‍ എന്തിനാണ് മാമോദീസ മുക്കിയപ്പോഴത്തെ പേരായ ജോസഫ് ആന്റണി എന്നതൊക്കെ വിളിച്ച് പറയുന്നതെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.കോട്ടയം പുഷ്പനാഥിന്റെ നോവലിലേത് പോലെ എവിടുന്നോ കണ്ടിപിടിച്ച് കൊണ്ടുവന്നുവെന്ന തരത്തിലാണ് പറയുന്നത്.

 

35 വർഷം കൊണ്ട് അയാള്‍ വലിയ കോടീശ്വരനായി. നിർമ്മാതാവും തിയേറ്റർ ഉടമയും വിതരണക്കാരനുമൊക്കെയായി. ഒരു ഡ്രൈവർക്ക് ഇങ്ങനയൊക്കെ ആകാമോയെന്ന് ചോദിക്കുന്ന ഷാജഹാന്‍ ആന്റണി പെരുമ്പാവൂർ മോഹന്‍ലാലിനെ ഡ്രൈവ് ചെയ്യുന്നുവെന്നും പറയുന്നു.മോഹന്‍ലാലിനെ ഡ്രൈവ് ചെയ്യാന്‍ ഒരാള്‍ ഇല്ലാതിരുന്നതിന്റെ പേരില്‍ കുറഞ്ഞത് ഒരു പത്ത് വർഷമെങ്കിലും മോഹന്‍ലാല്‍ ഉണ്ടാക്കിയ ലക്ഷക്കണക്കിന് രൂപ പാഴായി പോയ ചരിത്രമാണ് ഉള്ളത്. എന്നാല്‍ ഇതുവരെ ഒരു അഭിമുഖത്തില്‍ പോലും മോഹന്‍ലാല്‍ ഇത് സംബന്ധിച്ച് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല.

 

ആന്റണി പെരുമ്പാവൂർ ഒരു എംബിഎക്കാരനൊന്നുമല്ലെങ്കിലും അദ്ദേഹം വന്നതിന് ശേഷം അയാള്‍ പലതുമായി മാറി. അതെല്ലാം അയാളുടെ മിടുക്കും ഭാഗ്യവും. അതില്‍ അസൂയപ്പെട്ടിട്ട് എന്താണ് കാര്യം.മോഹന്‍ലിനെ ആന്റണി ഡ്രൈവ് ചെയ്യുകയാണെങ്കില്‍ ഇയാള്‍ക്കെന്താണ് ഛേദം. മോഹന്‍ലാലിന്റെ ഭാര്യ സുചിത്രക്കും അദ്ദേഹത്തിന്റെ രണ്ട് മക്കള്‍ക്കും പരാതിയില്ലെങ്കില്‍ ഷാജഹാന് എന്താണ് പ്രശ്നം. വേറെ ഒരു പണിയിയും ഇല്ലേ. അല്ലെങ്കില്‍ തനിക്ക് തലക്ക് സുഖം ഇല്ലേടോ എന്നല്ലേ ഇത് കേള്‍ക്കുന്ന ആരും ചോദിക്കുക. മോഹന്‍ലാലിന് അത്രയും വിശ്വാസം ഉള്ളതുകൊണ്ടാണ് ആന്റണിയെ കാര്യങ്ങള്‍ ഏല്‍പ്പിക്കുന്നത്.

വലിയ രഹസ്യം എന്ന രീതിയിലാണ് ഇതെല്ലാം പറയുന്നത്. ഇന്‍കം ടാക്സുകാർക്ക് ആന്റണിയെ കുരുക്കണമെങ്കില്‍ ഷാജഹാന്‍ പറയുന്നത് മാത്രം എഴുതി എടുത്താല്‍ മതി. 22 വർഷത്തിനിടയില്‍ 33 പടങ്ങള്‍ ആന്റണി നിർമ്മിച്ചു. ഇതിനെല്ലാമുള്ള പണം എവിടുന്ന് കിട്ടിയെന്നാണ് ഷാജഹാനാണ് അറിയേണ്ടത്. മോഹന്‍ലാല്‍ എന്നൊരാള്‍ മനസ്സുവെച്ചാലാണോ വിശ്വസ്തനായ ഒരാള്‍ക്ക് പണം ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടോയെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.

Top