ശ്രീനഗര്‍: ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാണിച്ച് പ്രശസ്ത നടന്‍ അനുപം ഖേറിനെ പോലീസ് തടഞ്ഞുവെച്ചു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ വെച്ചാണ് തടഞ്ഞത്. എന്‍.ഐ.ടി ക്യാമ്പസ്സ സന്ദര്‍ശിക്കാനെത്തിയതായിരുന്നു താരം. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ അനുപം ഖേര്‍ അഭിനന്ദിച്ചിരുന്നു.
അനുപം ഖേര്‍ ക്യാമ്പസില്‍ എത്തിയാല്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന കാരണത്താലാണ് അദ്ദേഹത്തെ തടഞ്ഞുവെച്ചത്. എന്നാല്‍, താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാനാണ് എത്തിയതെന്ന് അനുപം ഖേര്‍ അറിയിച്ചുവെങ്കിലും പോലീസ് അദ്ദേഹത്തെ തടയുകയായിരുന്നു.
മാര്‍ച്ച് 31ന് നടന്ന അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് നേരിടേണ്ടി വന്ന പരാജയത്തെ മുദ്രാവാക്യം വിളികളോടെ ഒരു വിഭാഗം ആഘോഷിച്ചുവെന്ന പ്രചരണത്തെ തുടര്‍ന്നാണ് എന്‍.ഐ.ടിയില്‍ സംഘര്‍ഷമുണ്ടായത്.
ഐഎസിന്റെയും പാകിസ്താന്റെയും ദേശീയ പതാകയാണ് കാശ്മീരില്‍ ചിലര്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിനോട് ആവശ്യപ്പെടും. കാശ്മീരി പണ്ഡിറ്റായ തനിക്കറിയാം എന്താണ് അവിടെ നടക്കുന്നതെന്ന്. ഇങ്ങനെയുള്ളവരില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അനുപം ഖേര്‍ പറഞ്ഞു.