ദത്ത് വിവാദം: ശിശുക്ഷേ സമിതിയ്ക്ക് കുടുംബ കോടതിയുടെ രൂക്ഷവിമർശനം

തിരുവനന്തപുരം: ദത്ത് വിവാദവുമായി ബന്ധപ്പെട്ട് ശിശുക്ഷേ സമിതിയ്ക്ക് കുടുംബ കോടതിയുടെ രൂക്ഷവിമർശനം. വിഷയത്തിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ സമിതി കൂടുതൽ സമയം ആവശ്യപ്പെട്ടപ്പോഴാണ് കോടതി രൂക്ഷമായി വിമർശിച്ചത്. ഒറിജിനൽ ലൈസൻസ് ഉടൻ ഹാജരാക്കണമെന്നും സമിതിയ്ക്ക് കോടതി കർശന നിർദേശം നൽകി. കേസ് ഈ മാസം മുപ്പതിലേക്ക് മാറ്റി.

ലൈസൻസ് നീട്ടാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും അന്വേഷണം അവസാന ഘട്ടത്തിലാണെന്നുമാണ് കോടതിയുടെ വിമർശനത്തോട് ശിശുക്ഷേ സമിതി മറുപടി നൽകിയത്. അതേസമയം, അനുപമയുടെ കുഞ്ഞിനെ തിരിച്ചു കൊണ്ടുവരുന്നതിനായി പൊലീസ് സംഘം ആന്ധ്രയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഒരു ശിശുക്ഷേമ സമിതി അംഗവുമാണ് സംഘത്തിലുള്ളത്. ആന്ധ്രയിലുള്ള ദമ്പതികളാണ് കുഞ്ഞിനെ ദത്തെടുത്തത്. കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചാൽ ആദ്യം നടത്തുക ഡിഎൻഎ ടെസ്റ്റായിരിക്കും.

Top