സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതെന്ന് കാണാതായ അപര്‍ണ; രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് മാതാവ്

aparna

തിരുവനന്തപുരം: സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതെന്ന് കാണാതായ അപര്‍ണ. തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകള്‍ അപര്‍ണ എന്ന ആയിഷയെ മതപഠനകേന്ദ്രമായ സത്യസരണിയില്‍ നിന്ന് പൊലീസ് കണ്ടെത്തി. മകളെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്ന് ആരോപിച്ച് അപര്‍ണയുടെ മാതാവ് മിനി വിജയന്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയികുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മഞ്ചേരി സി.ഐ സണ്ണി ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം അപര്‍ണയെ കണ്ടെത്തിയത്.

മലപ്പുറം സ്വദേശി ആഷിഖുമായി അപര്‍ണയുടെ വിവാഹം മഞ്ചേരി നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും കണ്ടെടുത്തു. നിരവധി ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതംമാറിയതിന്റെ രേഖകളും പിടിച്ചെടുത്തു. മതപഠനത്തിനായാണ് പെണ്‍കുട്ടികളെ താമസിപ്പിച്ചിരിക്കുന്നതെന്നാണ് സത്യസരണി അധികൃതരുടെ വിശദീകരണം. സത്യസരണിയിലുള്ള എല്ലാവരുടെയും ചിത്രങ്ങളും മൊഴിയും മതപരിവര്‍ത്തനത്തിന്റെ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ മതപഠനത്തിന് സത്യസരണിയില്‍ എത്തിയതെന്ന് അപര്‍ണ പറഞ്ഞു. എട്ടാം ക്ലാസ് മുതലാണ് ഇസ്ലാമിക വിശ്വാസം ഉള്‍ക്കൊണ്ടത്. സുഹൃത്തുക്കളില്‍ നിന്നാണ് ഇസ്ലാമിനെപ്പറ്റി അറിഞ്ഞത്. സത്യസരണിയില്‍ അഡ്മിഷന്‍ നേടുന്നത് എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ്. കോഴിക്കോട് തര്‍ബിയത്തില്‍ നിന്നാണ് സ്വന്തം ഇഷ്ടപ്രകാരം സത്യസരണിയിലെത്തിയത്. പഠനം പൂര്‍ത്തിയാക്കി വീട്ടിലേക്ക് തന്നെ തിരിച്ചുപോവും. ക്യാമ്പസ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് ജോലിക്ക് ശ്രമിക്കും.

അമ്മയുമായി ഇപ്പോഴും അടുത്ത ബന്ധമുണ്ട്. വിളിക്കാറുമുണ്ട്. ബന്ധുക്കളടക്കം ഒരുപാടുപേര്‍ അമ്മയെ ഭീഷണിപ്പെടുത്തുന്നതുകൊണ്ടാവും അമ്മ മാധ്യമങ്ങളിലൂടെ പ്രതികരിച്ചതെന്ന് അപര്‍ണ പറഞ്ഞു. സത്യസരണി ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ക്കൊപ്പമാണ് അപര്‍ണ പത്രസമ്മേളനം നടത്തിയത്. ഇതിനിടെ അപര്‍ണയ്ക്ക് പുതുതായി പാസ്പോര്‍ട്ട് എടുത്തതായി സംശയമുണ്ടെന്നും രാജ്യം വിടുന്നത് തടയണമെന്നും മാതാവ് ഇന്നലെ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

Top