Connect with us

Kerala

രോഗങ്ങള്‍ പടര്‍ത്തുന്ന മത ചടങ്ങുകള്‍ക്ക് വിലക്ക് വരുന്നു; നിയമ പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ നല്‍കി

Published

on

സാംക്രമിക രോഗങ്ങള്‍ പടരാന്‍ കാരണമാകുന്ന മത ചടങ്ങുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ നീക്കം. രോഗങ്ങള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പടരാന്‍ സാധ്യതയുള്ള ചടങ്ങുകളെ വിലക്കാനാണ് നിയമ പരിഷ്‌കരണ കമ്മീഷന്‍ വിലക്കാന്‍ ശ്രമിക്കുന്നത്. കുര്‍ബാനയാണ് ഇതില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന ചടങ്ങ്.

അപ്പവും മറ്റും വായില്‍ വച്ചു നല്‍കുന്ന കുര്‍ബാന പോലുള്ള ചടങ്ങുകളും ആരാധനാ രീതികളും നിരോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ സമിതി തയ്യാറാക്കിയ കരട് ബില്ലില്‍ നിര്‍ദേശിക്കുന്നു. എന്നാല്‍, ഏതൊക്കെ ചടങ്ങാണ് വിലക്കേണ്ടതെന്ന് ഇതില്‍ എടുത്തുപറഞ്ഞിട്ടില്ല.

‘ദി കേരള റെഗുലേഷന്‍ ഓഫ് പ്രൊസീജിയേഴ്‌സ് ഫോര്‍ പ്രിവന്റിങ് പേഴ്സണ്‍ ടു പേഴ്സണ്‍ ട്രാന്‍സ്മിഷന്‍ ഓഫ് ഇന്‍ഫെക്ഷിയസ് ഓര്‍ഗാനിസംസ്’ എന്നാണ് നിര്‍ദിഷ്ട നിയമത്തിന്റെ പേര്. കമ്മിഷന്‍തന്നെ ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം തേടും. അതിനുശേഷം ആവശ്യമായ മാറ്റംവരുത്തി സര്‍ക്കാരിന് സമര്‍പ്പിക്കും. സര്‍ക്കാരിന് സ്വീകാര്യമെങ്കില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാക്കാം.

നിപ വൈറസ് പടര്‍ന്നുപിടിച്ചപ്പോള്‍ ഇത്തരം നിയമത്തിന്റെ ആവശ്യകത ഏറെ ചര്‍ച്ചയായിരുന്നു. കുര്‍ബാന അപ്പവും വീഞ്ഞും കൈകളില്‍ നല്‍കണമെന്ന് സിറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപത ആ സമയത്ത് പ്രത്യേകം ഇടയലേഖനം ഇറക്കുകയും ചെയ്തു. ജസ്റ്റിസ് കെ.ടി. തോമസ് അടക്കമുള്ള നിയമവിദഗ്ധരും ആരോഗ്യപ്രവര്‍ത്തകരും ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ പോലെയുള്ള സംഘടനകളും നിയന്ത്രണങ്ങളുടെ ആവശ്യം ചൂണ്ടിക്കാട്ടി രംഗത്തുണ്ട്.

നിയമം നിലവില്‍വന്നാല്‍ പ്രത്യേക വിജ്ഞാപനത്തിലൂടെ ഒരു പ്രദേശത്തോ സംസ്ഥാനം മുഴുവനായോ നിശ്ചിതകാലത്തേക്ക് ചടങ്ങുകള്‍ നിരോധിക്കാം. ലംഘിക്കുന്നവര്‍ക്ക് ആറുമാസംവരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷനല്‍കാനും വ്യവസ്ഥ.

ഉമിനീര്‍, വായു, രക്തം, ശരീരസ്രവങ്ങള്‍ എന്നിവവഴി പകരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ നിയന്ത്രിക്കലാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം. പക്ഷിപ്പനി, എബോള, നിപ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളുടെ സാധ്യതാമേഖലയില്‍ കേരളവും ഉള്‍പ്പെട്ടതോടെയാണ് ഈ നിര്‍ദേശങ്ങള്‍ക്ക് പ്രസക്തിയേറുന്നത്.

കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന ചെറിയ അപ്പം സ്വീകര്‍ത്താവിന്റെ വായില്‍ വെച്ചുകൊടുക്കുമ്പോള്‍ വൈദികരുടെ കൈയില്‍ ഉമിനീര്‍ പുരളാന്‍ സാധ്യതയുണ്ട്. ഇതേ കൈകൊണ്ട് അടുത്തയാള്‍ക്കും അപ്പം നല്‍കുന്നത് അണുബാധസാധ്യത വര്‍ധിപ്പിക്കുന്നു. ചില ക്രൈസ്തവസഭകള്‍ ഇപ്പോള്‍ത്തന്നെ അപ്പം കൈകളില്‍ നല്‍കുന്ന രീതിയാണ് പിന്തുടരുന്നത്.

എന്നാല്‍ മതചടങ്ങുകള്‍ക്ക് വൃത്തിയുടേയും രോഗത്തിന്റെയും പേരില്‍ വലിക്കേര്‍്പപെടുത്തുന്നത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നിരീക്ഷകര്‍ വെളിപ്പെടുത്തുന്നു. കാര്യമായ ശ്രദ്ധയോ നിരീക്ഷണമോ ഉറപ്പാക്കുന്നതിന് പകരം വിലക്കേര്‍പ്പെടുത്തുന്നത് വിശ്വാസികള്‍ക്ക് നീതീകരിക്കാനാവില്ലെന്നും അഭിപ്രായമുണ്ട്.

Advertisement
Kerala9 mins ago

വമ്പന്‍ ഭൂരിപക്ഷത്തിലേയ്ക്ക് കുഞ്ഞാലിക്കുട്ടി; യുഡിഎഫ് കുതിച്ച് കയറുന്നു

Kerala22 mins ago

തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടം; തരൂര്‍ മുന്നില്‍

National28 mins ago

രാജ്യത്ത് മോദി തരംഗം..!! കേവല ഭൂരിപക്ഷത്തിലേയ്ക്ക് എന്‍ഡിഎ

National36 mins ago

അമേഠിയില്‍ രാഹുല്‍ പിന്നില്‍; വയനാട്ടില്‍ രാഹുലിന് മുന്നേറ്റം

Kerala1 hour ago

കേരളത്തില്‍ യുഡിഎഫ് തരംഗം..!! പതിനെട്ടിടത്ത് മുന്നില്‍; കെ സുരേന്ദ്രന്‍ ലീഡ് ചെയ്യുന്നു

National2 hours ago

പുതിയ മുന്നണി വരുന്നു..!! ആദ്യ ഫലസൂചനകള്‍ക്ക് മുമ്പ് രാജ്യത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ്

Crime14 hours ago

കത്തോലിക്ക സഭയിലെ കാട്ടു കൊള്ളത്തരങ്ങൾ പുറത്ത് !കർദ്ദിനാൾ ആലഞ്ചേരി ലുലു ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലേക്ക് ലക്ഷങ്ങൾ കൈമാറി.മറ്റു മെത്രാന്മാര്‍ക്കൊപ്പം ലുലുവിൽ യോഗം ചേർന്നു.

Crime20 hours ago

സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവത്തില്‍ സി.പി.എം നേതാക്കള്‍ക്ക് പങ്ക്..!! മുഴുവന്‍ പ്രതികളെയും പിടിക്കാനാകാതെ പോലീസ്

Column22 hours ago

മാനവരാശിയുടെ നിലനിൽപ്പിന് അനിവാര്യമായ പൈതൃക സമ്പത്താണ് ജൈവവൈവിധ്യം.

Crime22 hours ago

ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കണ്ണൂര്‍ ജനത അക്രമ ഭീതിയില്‍

mainnews1 week ago

പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

Entertainment3 weeks ago

ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക:റിമി ടോമിയുടെ ആ വാക്കുകൾ !..

News2 weeks ago

റിമിയുമായുള്ള വിവാഹബന്ധം മൂലം കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും..എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം.റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവ്

uncategorized2 weeks ago

ബിജെപിക്ക് 337 സീറ്റുകൾ!..തനിച്ച് ഭൂരിപക്ഷം തികയ്ക്കും!.55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം.

uncategorized2 weeks ago

വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

Entertainment2 weeks ago

വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

mainnews1 week ago

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ

uncategorized6 days ago

കേരളത്തിൽ ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍

Crime2 weeks ago

ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, നാടിനെ നടുക്കി ഒരു ടെക്കി കൊലപാതകം നടപ്പിലാക്കിയത് കാമുകി

News1 week ago

മാണിസാർ മരിക്കാൻ കിടന്നപ്പോൾ ജോസും ഭാര്യയും കയ്യില്‍ കുപ്പിവളയും ഇട്ട് വോട്ട് തേടുകയായിരുന്നു! അപ്പന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ കളിച്ചയാളാണ് ജോസ് കെ മാണിയെന്ന് പിസി ജോർജ്

Trending

Copyright © 2019 Dailyindianherald