ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ എത്രയും പെട്ടെന്ന് പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യണം. ഇല്ലെങ്കില്‍ നിങ്ങളുടെ വിലപിടിപ്പുള്ള ഐഫോണ്‍ ഏതുനിമിഷവും കേടാകാം. ആപ്പിള്‍ ഐ ഫോണ്‍, ഐ പാഡ് എന്നിവയില്‍ കമ്പനിക്ക് സംഭവിച്ച ഗുരുതര സുരക്ഷാ വീഴ്ച്ച മുതലാക്കി ഹാക്കിംഗ് നടക്കുന്നു.
യുഎഇയിലെ മനുഷ്യാവകാശപ്രവര്‍ത്തകനായ അഹമ്മദ് മന്‍സൂറിന്റെ ഐ ഫോണ്‍ ഹാക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ച ഗവേഷകര്‍ ചൂണ്ടിക്കാട്ടിയത്.
ആപ്പിള്‍ കമ്പനി പോലും അറിയാത്ത മൂന്ന് വീഴ്ച്ചകളാണ് ഹാക്കിംഗിന് സഹായകമായത്. ഒരു വെബ് ലിങ്ക് ക്ലിക്ക് ചെയ്യാന്‍ പറഞ്ഞുള്ള സന്ദേശം അയച്ചാണ് ഹാക്കിംഗ് നടത്തുന്നത്. ഈ ലിങ്കിലേക്ക് കടന്നാല്‍ ഹാക്കിംഗിന് സഹായകമായ ഒരു ആപ്ലിക്കേഷന്‍ ഓട്ടോമാറ്റിക് ആയിട്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്ന പ്രക്രിയയാണ്. ഇതുമൂലം ഐ ഫോണ്‍ ഉപയോഗിക്കുന്നയാളുടെ ഫോണിലടങ്ങിയ എല്ലാ വിവരങ്ങളും കൈമാറ്റം ചെയ്യപ്പെടും. സംഭവം ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് എത്രയും പെട്ടെന്ന് ഐ ഫോണ്‍, ഐ പാഡ് ഉപയോക്താക്കള്‍ പുതിയ വേര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി അറിയിച്ചു.
അപ്ഡേറ്റ് ചെയ്യാന്‍ ഐ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഫോണില്‍ തന്നെയുള്ള സെറ്റിംഗ്സില്‍ നിന്നും അപ്ഡേഷന്‍ ലഭ്യമാകും. സെറ്റിംഗ്സ് തുറന്ന് ജെനറല്‍ എന്ന വിഭാഗത്തില്‍ നിന്നും സോഫ്റ്റ്വെയര്‍ അപ്ഡേഷന്‍ ക്ലിക്ക് ചെയ്ത് ഐഒഎസ് 9.3.5 വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. ഇത് ഹാക്കിംഗിന് സഹായകമായ മൂന്ന് വീഴ്ച്ചകളും പരിഹരിച്ച് പുറത്തിറക്കിയ വേര്‍ഷനാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.