മാംഗോ ഫോണ്‍തട്ടിപ്പിലും വനം മുറി കേസിലും ആരോപണ വിധേയാരായ ആന്റോ അഗസ്റ്റിന്‍ സഹോദരന്‍മാരുടെ മെസ്സി തള്ളും പൊളിഞ്ഞു. അര്‍ജന്റീനയന്‍മാധ്യമങ്ങള്‍ ആഴ്ച്ചകള്‍ക്കുമുമ്പേ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നെങ്കിലും വാര്‍ത്ത വ്യാജമാണെന്ന തരത്തിലായിരുന്നു സ്‌പോണ്‍സര്‍മാരുടെ നിലപാട്. കോടികള്‍ മുടക്കി നേരിട്ട് തന്നെ സ്‌റ്റേഡിയത്തിലെ നിര്‍മ്മാണങ്ങളും തുടങ്ങി. ഇതിന്റെ പേരില്‍ വന്‍ പ്രചരണങ്ങളും ഫണ്ടും പിരിവും നടക്കുന്നതിനിടയില്‍ തന്നെയാണ് സ്‌പോണ്‍സര്‍ ഇക്കാര്യവുമായി സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടത്.
അംഗോളയില്‍ മാത്രം കളിക്കുമെന്ന അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം. കൊച്ചി സ്റ്റേഡിയ നവീകരണം അടക്കം കോടികള്‍ ചെലവിട്ട ശേഷം മെസി വരില്ലെന്ന് പ്രഖ്യാപിക്കുകയാണ്. 100 കോടിയോളം ഇതിനായി താന്‍ ചിലവാക്കിയെന്നായിരുന്നു സ്‌പോണ്‍സര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച തെളിവുകള്‍ മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ കൈമലര്‍ത്തുകയും ചെയ്തു. 70 കോടിയിലാണ് സ്റ്റേഡിയം നവീകരണം തുടങ്ങിയത്. മെസ്സി വരില്ലെന്ന് ഉറപ്പായതോടെ ഈ പണമൊക്കെ എവിടെന്ന് പിരിച്ചു എന്നതാണ് ചോദ്യം.
വിഷയത്തില്‍ കേരളത്തെ പഴിക്കുകയാണ് എഎഫ്എ ഭാരവാഹികള്‍. കേരളം മത്സരത്തിന് സജ്ജം അല്ലെന്ന് എഎഫ്എ ഭാരവാഹികളെ ഉദ്ധരിച്ച് അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിശ്ചിത സമയത്ത് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നവംബര്‍ 17ന് അര്‍ജന്റീന കൊച്ചിയില്‍ കളിക്കും എന്നായിരുന്നു സര്‍ക്കാരും സ്പോണ്‍സറും പറഞ്ഞത്. അതേസമയം, മാര്‍ച്ചില്‍ മെസ്സി വരുമെന്ന് സ്പോണ്‍സര്‍ പറയുന്നു. എന്നാല്‍, മാര്‍ച്ചില്‍ വരേണ്ടെന്നാണ് സര്‍ക്കാരും സ്പോണ്‍സറും ഇതുവരെ പറഞ്ഞിരുന്നത്.
മാര്‍ച്ചില്‍ കേരളം തിരഞ്ഞെടുപ്പ് ചൂടിലായിരിക്കും. അതും നിയമസഭാ തിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ ആ സമയം കേരളത്തിലേക്ക് മെസിയെ കൊണ്ടു വരാനുള്ള സുരക്ഷ ഒരുക്കല്‍ പോലും പ്രതിസന്ധിയിലാകും. അര്‍ജന്റീന ടീം ലോകകപ്പ് ഒരുക്കങ്ങളിലേക്കും പോകും. ഏതായാലും നവംബറില്‍ മെസി വരില്ലെന്ന് ഇപ്പോഴെങ്കിലും സമ്മതിച്ചത് തന്നെ വലിയ കാര്യം. അര്‍ജന്റീന ടീമിന്റെയും മെസിയുടെയും കേരള സന്ദര്‍ശനത്തില്‍ കേരള സര്‍ക്കാരിനെതിരെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ രംഗത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ഉടലെടുത്തിരുന്നു. മാര്‍ച്ചില്‍ വീണ്ടും കേരളത്തിലെ മെസി വരുമെന്നാണ് പ്രഖ്യാപനം. ഇതും പണം പലരില്‍ നിന്നും പിരിക്കാനുളള സ്പോണ്‍സര്‍മാരുടെ കുതന്ത്രമാണ്.
ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റി വയ്ക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ധാരണയായെന്നാണ് വിശദീകരണം.
പ്രതിപക്ഷം മെസി വിഷയം രാഷ്ട്രീയ ആയുധമാക്കി മാറ്റുകയും ചെയ്തിരുന്നു. അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനത്തില്‍ കേരള സര്‍ക്കാരിനെതിരെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ രംഗത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ഉടലെടുത്തിരുന്നു. 2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലക്കെതിരെ അര്‍ജന്റീന കുപ്പായത്തില്‍ സൗഹൃദ മത്സരത്തിലും ലയണല്‍ മെസി കളിച്ചിരുന്നു. അര്‍ജന്റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. മെസിയുടെ അര്‍ജന്റീന ടീം നവംബറില്‍ കേരളം സന്ദര്‍ശിക്കില്ലെന്ന് അര്‍ജന്റീനയിലെ മാധ്യമമായ ലാ നാസിയോണ്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും നിലവിലെ ലോകചാമ്പ്യന്മാര്‍ വരുമെന്നാണ് സ്‌പോണ്‍സറുടെ അവകാശവാദം ഏറെ വിചിത്രമായിരുന്നു.


