മദ്യപിച്ചെത്തി വീട്ടുകാരുമായി വാക്കുതർക്കം ! യുവാവ് കിണറ്റിലേക്ക് ചാടി ! ഫയർ ഫോയ്സെത്തി രക്ഷപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി മലാംകുന്നിൽ യുവാവ് മദ്യലഹരിയിൽ കിണറ്റിൽ ചാടി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. മലാം കുന്ന് സ്വദേശി ആകസ്മിത് (24 ) ആണ് മദ്യലഹരിയിൽ കിണറ്റിൽ ചാടിയത്. മദ്യപിച്ചെത്തി വീട്ടുകാരുമായി വാക്കുതർക്കം ഉണ്ടാക്കിയ യുവാവ് കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് വിവരം. കിണറ്റിൽ ചാടിയ യുവാവിനെ മുക്കം ഫയർ ഫോയ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. തലക്കുൾപ്പടെ പരുക്കേറ്റ യുവാവ് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Top