നിയമനക്കോഴ കേസിലെ മുഖ്യ പ്രതി അഖില്‍ സജീവ് പിടിയില്‍; പിടികൂടിയത് തമിഴ്‌നാട്ടിലെ തേനിയില്‍ നിന്ന്

പത്തനംതിട്ട: നിയമനക്കോഴ കേസിലെ മുഖ്യ പ്രതി അഖില്‍ സജീവ് പിടിയില്‍. തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നാണ് അഖിലിനെ പിടികൂടിയത്.പത്തനംതിട്ട പൊലീസിന്റെ പ്രത്യേക സംഘമാണ് ആണ് പിടികൂടിയത്.സി.ഐ.ടി.യു ഓഫീസുമായി ബന്ധപ്പെട്ട കേസിലാണ് പിടികൂടിയത്. അഖില്‍ സജീവനെ പത്തനംതിട്ടയില്‍ എത്തിച്ചിട്ടുണ്ട്. ഡിവൈഎസ്പി നന്ദകുമാറിനെ നേതൃത്വത്തില്‍പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്.

നിയമനക്കോഴ വിവാദം പുറത്ത് വന്ന ശേഷമാണ് അഖില്‍ സജീവ് ഒളിവില്‍ പോയത്. സി.ഐ.ടി.യു ഓഫീസ് സെക്രട്ടറിയായിരിക്കെ മൂന്ന് ലക്ഷം രൂപ ലെവി തട്ടിയെടുത്ത കേസ് അഖില്‍ സജീവിനെതിരെ നിലവിലുണ്ട്. ഈ കേസിലാണ് അറസ്റ്റ് ചെയ്തിക്കുന്നത്. ഈ കേസിലെ നടപടികള്‍ പൂര്‍ത്തിയായ ശേഷമായിരിക്കും നിയമനക്കോഴ കേസിലെ ചോദ്യം ചെയ്യല്‍ ഉള്‍പ്പടെ നടക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരായ നിയമനക്കോഴ വിവാദത്തില്‍ അഖില്‍ സജീവനെയും ലെനിനെയും പ്രതി ചേര്‍ത്തിരുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് പ്രതിചേര്‍ത്തത്. വ്യാജ ആയുഷ് മെയില്‍ ഐ.ഡി ഉണ്ടാക്കിയത് അഖില്‍ സജീവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വഞ്ചനാക്കുറ്റം ആള്‍മാറാട്ടം എന്നിവ ചുമത്തിയാണ് കേസെടുത്തത്. അഖില്‍ മാത്യു നല്‍കിയ പരാതിയിലാണ് ഇരുവരെയും പ്രതി ചേര്‍ത്തിരിക്കുന്നത്.

Top