പാർട്ടിയുടെ അഭിഭാഷക ബുദ്ധിയും പ്രതിപക്ഷത്തിനെതിരെ ബിജെപിയുടെ വജ്രായുധവും ആയിരുന്നു ജയ്റ്റ്ലി

ന്യുഡൽഹി:എഴുപതുകളിൽ എബിവിപിയിലൂടെ രാഷ്ട്രീയരംഗത്തെത്തിയ ജയ്റ്റ്ലി 1974ൽ ഡൽഹി സർവകലാശാല യൂണിയൻ അധ്യക്ഷനായിരുന്നു. എന്നാൽ പിന്നീട് 40 വർഷക്കാലം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ചൂടറിയാൻ അദ്ദേഹം തയാറായില്ല. 2014–ൽ അറുപത്തിയൊന്നാം വയസ്സിൽ, ലോക്സഭയിലേക്കായിരുന്നു ജയ്റ്റ്ലിയുടെ രണ്ടാമത്തെ തിരഞ്ഞെടുപ്പ് പോരാട്ടം.

അഭിഭാഷകനായ മഹാരാജ് കിഷൻ ജയ്റ്റ്ലിയുടേയും രത്തൻപ്രഭയുടേയും മകനായി ജനിച്ച ജയ്റ്റലിക്ക് അഭിഭാഷകവൃത്തി സ്വാഭാവികമായ ഒരു രൂപപരിണാമം മാത്രമായിരുന്നു. 1990 കളിലും 2000 ങ്ങളിലും സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനായി തിളങ്ങിയ ജയ്റ്റ്ലി വി.പി.സിങ് സർക്കാരിന്റെ കാലത്ത് അഡീഷനൽ സോളിസിറ്റർ ജനറലുമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഭിഭാഷക കുപ്പായം ഊരിയതു വഴിയുണ്ടായ സാമ്പത്തിക നഷ്‌ടം രസകരമായാണു ജയ്‌റ്റ്‌ലി അവതരിപ്പിക്കാറുള്ളത്. ചിലരൊക്കെ രാഷ്‌ട്രീയത്തിൽ നിന്നുണ്ടാക്കിയ പണത്തെക്കാൾ വലിയ നഷ്‌ടമാണ് 2009 മുതൽ 2014 വരെയുള്ള വർഷത്തിനിടെയുണ്ടായത്. കോടതി മുറിയിൽ മണിക്കൂറുകൾക്കു കൈപ്പറ്റിയിരുന്ന പ്രതിഫലവും വ്യംഗ്യമായി സൂചിപ്പിക്കും. ഡൽഹിയിലെ ഏറ്റവും പ്രഗത്ഭനായ ഹൃദ്രോഗവിദഗ്‌ധന് ഓപ്പറേഷൻ തിയറ്ററിലെ സമയത്തിനു ലഭിക്കുന്നതിനെക്കാൾ കൂടുതൽ. ഇങ്ങനെ ഓരോ പണത്തിനും കൃത്യമായ കണക്ക് സൂക്ഷിച്ച ജയ്റ്റ്ലിയെ, 2014–ൽ പാർട്ടി അധികാരമേറിയപ്പോൾ ധനകാര്യ മന്ത്രാലയം ഏൽപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അധികമൊന്നും ചിന്തിക്കേണ്ടി വന്നില്ല.

 

Top