ന്യൂഡൽഹി : പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച ബി.ജെ.പി നേതാക്കളും മുൻ കേന്ദ്രമന്ത്രിമാരുമായ അരുൺ ജയ്റ്റ്ലിക്കും സുഷമ സ്വരാജിനും പദ്മവിഭൂഷൺ നൽകും. മരണാനന്തര ബഹുമതിയായാണ് ഇവർക്ക് പദ്മവിഭൂഷൺ നൽകുന്നത്. അന്തരിച്ച മുൻ കേന്ദ്രമന്ത്രി ജോർജ് ഫെർണാണ്ടസും പദ്മവിഭൂഷൺ ബഹുമതിക്ക് അർഹനായി. എം.സി മേരികോം, ഛന്നുലാൽ മിശ്ര, പേജാവർ മുൻ മഠാധിപതി വിശ്വേശതീർത്ഥ സ്വാമി എന്നിവർക്കും പദ്മ വിഭൂഷൺ നൽകും.
മലയാളികളായ ശ്രീ എമ്മിനും എൻ.ആർ.മാധവ മേനോനും പദ്മ ഭൂഷണ് അർഹരായി. എൻ.ആർ.മാധവമേനോന് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം. ഗോവ മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്നു മനോഹർ പരീക്കറും പദ്മഭൂഷണ് അർഹനായി. ബാഡ്മിന്റൺ താരം പി.വി.സിന്ധും പദ്മ ഭൂഷൺ നേടിയവരിൽ പെടുന്നു,നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷിക്കും സത്യനാരായണൻ മുണ്ടയൂരിനും പത്മശ്രീ പുരസ്‌കാരം ലഭിച്ചു. എട്ടാം വയസുമുതൽ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവർത്തിക്കുന്ന പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ പ്രചാരണത്തിന് നല്‍കിയ സംഭാവനകൾ കണക്കിലെടുത്താണ് പത്മശ്രീ നല്‍കി ആദരിച്ചത്.
ഗ്രാമീണ വിദ്യാഭ്യാസ പ്രവർത്തനത്തിനാണ് സത്യനാരായണൻ മുണ്ടയൂരിന് പദ്മശ്രീ ലഭിച്ചത്. എസ്..സി എസ്.ടി സംരക്ഷണ സമിതി ചെയർമാൻ എം.കെ. കുഞ്ഞോൾ (സാമൂഹ്യപ്രവർത്തനം), ജൈവശാസ്ത്രജ്‍ഞൻ കെ.എസ്.മണിലാൽ (ശാസ്ത്രം) , ഹിന്ദി സാഹിത്യ അക്കാഡമി സ്ഥാപകൻ എൻ.ചന്ദ്രശേഖരൻ നായർ (സാഹിത്യം, വിദ്യാഭ്യാസം) എന്നിവരാണ് പദ്ശ്രീ നേടിയ മറ്റുമലയാളികൾ..ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നോക്കുവിദ്യ പാവകളി കലാകാരി എം പങ്കാജാക്ഷിയും, സാമൂഹ്യ പ്രവര്‍ത്തകനായ സത്യനാരായണന്‍ മുണ്ടയൂരും പത്മശ്രീ പുരസ്‌ക്കാരത്തിന് അര്‍ഹരായി. പരമ്പരാഗത കാലാരൂപമാണ് നോക്കുവിദ്യ പാവകളി.
സമൂഹത്തില്‍ നിന്നും അന്യം നിന്നു കൊണ്ടിരിക്കുന്ന തനത് പാരമ്പര്യ കലാരൂപമായ നോക്കുവിദ്യ പാവകളിയില്‍ വൈദഗ്ധ്യമുള്ള കലാകാരിയാണ് പങ്കജാക്ഷിയമ്മ. പാവകളിയുടെ പ്രചാണത്തിന് നല്‍കിയ നിര്‍ണായക സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം നല്‍കിയിരിക്കുന്നത്.ഗ്രാമീണ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനാണ് സത്യനാരായണന്‍ മുണ്ടയൂര്‍ പുരസ്‌ക്കാരത്തിന് അര്‍ഹനായത്. അരുണാചല്‍ പ്രദേശിലെ ഗ്രാമങ്ങളില്‍ അദ്ദേഹം ഗ്രന്ഥശാലകള്‍ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തില്‍ ജനിച്ച അദ്ദേഹം കഴിഞ്ഞ നാല്‍പത് വര്‍ഷമായി അരുണാചല്‍ പ്രദേശിലാണ് താമസിക്കുന്നത്.