അരുണ്‍കുമാറിന് റിപ്പോര്‍ട്ടര്‍ ചാനല്‍ മടുത്തോ? വീണ്ടും അധ്യാപകനാക്കാന്‍ മോഹം? കേരള സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ജോലി ജൂണ്‍ അഞ്ചിന് രാജി വെച്ചു; ജൂലൈ പത്തിന് ജോലി തിരകെ വേണമെന്ന് പുതിയ ആവശ്യം

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ജോലി രാജിവെച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ടിവിയുടെ സ്റ്റാഫുമായ അരുണ്‍കുമാറിന് വീണ്ടും അദ്ധ്യാപകനാകാന്‍ മോഹം.

കേരള സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ജോലി രാജിവച്ചാണ് അരുണ്‍കുമാര്‍ റിപ്പോര്‍ട്ടറില്‍ എത്തിയത്. ഈ രാജി കേരള സര്‍വ്വകലാശാല അംഗീകരിച്ചിരുന്നു. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റാണ് രാജി അംഗീകരിച്ചത്. ജൂണ്‍ മാസം അഞ്ചിന് രാജി വച്ചതായാണ് സര്‍വ്വകലാശാല വിശദീകരിക്കുന്നു. ഈ ജോലി തിരികെ വേണമെന്നാണ് പുതിയ ആവശ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളാ സര്‍വ്വകലാശാലയ്ക്ക് അരുണ്‍ കുമാറിന്റെ രാജി പിന്‍വലിക്കല്‍ അപേക്ഷ കിട്ടിയെന്ന് മറുനാടനോട് വൈസ് ചാന്‍സലര്‍ ഡോ മോഹന്‍ കുന്നുമ്മല്‍ സമ്മതിച്ചു. ജൂലൈ പത്തിന് രജിസ്ട്രാര്‍ക്കാണ് അരുണ്‍കുമാറിന്റെ രാജി പിന്‍വലിക്കുന്നതിനുള്ള ഇമെയില്‍ അപേക്ഷ എത്തിയത്. ഇത് ഇപ്പോള്‍ വൈസ് ചാന്‍സലറുടെ പരിഗണനയിലാണ്. മനസ്സര്‍പ്പിക്കുന്നതില്‍ വന്ന വീഴ്ചയാണ് രാജിക്കത്തെന്നും അതുകൊണ്ട് അത് പിന്‍വലിച്ച് തിരികെ ജോലിക്ക് പ്രവേശിക്കണമെന്നുമാണ് കത്തിലെ ഉള്ളടക്കും. മെയില്‍ കിട്ടിയ രജിസ്ട്രാര്‍ ഇത് വൈസ് ചാന്‍സലറുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.

അരുണ്‍കുമാര്‍ യൂണിവേഴ്‌സിറ്റി പൊളിട്ടിക്കല്‍ സയന്‍സില്‍ അസി പ്രൊഫസറായിരുന്നു. ജോലിയില്‍ പ്രവേശിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ 24 ന്യൂസിന്റെ ഭാഗമായി. അന്ന് കോവിഡ് പ്രോജക്ടിന്റെ ഭാഗമായാണ് 24 ന്യൂസില്‍ എത്തിയത്. ജോലിയില്‍ നിന്ന് അവധി പോലും എടുത്തിരുന്നില്ല. ഇത് വിവാദമായപ്പോള്‍ അരുണ്‍കുമാര്‍ തിരികെ ജോലിക്ക് എത്തി. അന്ന് പ്രൊബേഷന്‍ കാലമായതു കൊണ്ട് അവധി നല്‍കാന്‍ പറ്റാത്ത സാഹചര്യം കേരള സര്‍വ്വകാലശാലയ്ക്ക് ഉണ്ടായിരുന്നു. പ്രൊബേഷന്‍ കഴിഞ്ഞയുടന്‍ വീണ്ടും അവധിക്ക് അപേക്ഷിക്കുന്നവര്‍ക്ക് അത് അനുവദിക്കുന്ന നിലപാട് പുതിയ വൈസ് ചാന്‍സലര്‍ക്ക് ഉണ്ടായിരുന്നില്ല. അതിനിടെയാണ് അരുണ്‍കുമാര്‍ രാജി നല്‍കി റിപ്പോര്‍ട്ടറിന്റെ ഭാഗമായത്.

Top