ദില്ലി: ജലബോര്‍ഡ് അഴിമതിക്കേസില്‍ പെട്ട ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതികരിക്കുന്നു. തന്നെ കേസില്‍ മനപ്പൂര്‍വ്വം ഉള്‍പ്പെടുത്തിയതാണെന്നു കെജ്രിവാള്‍ ആരോപിച്ചു. മോദിയെ കണ്ട് ഭയപ്പെടാന്‍ താന്‍ സോണിയാ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ അല്ലെന്നു കെജ്രിവാള്‍ പറയുന്നു.
കെജ്രിവാളിനും മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിതിനുമെതിരെയാണ് അഴിമതി വിരുദ്ധബോര്‍ഡ് കഴിഞ്ഞ ദിവസം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മരിക്കേണ്ടി വന്നാലും അഴിമതിയെ പിന്തുണക്കില്ല. പ്രധാനമന്ത്രിയുടെ ദുഷ്ട പ്രവര്‍ത്തികള്‍ക്കെതിരെ ഭിത്തിപോലെ നിലകൊള്ളും. നിലനില്‍പ്പിന് വേണ്ടിയുള്ള സമരത്തില്‍ എന്നും പാവപ്പെട്ടവര്‍ക്കൊപ്പമുണ്ടാകും.
ലളിത് മോദി വിവാദത്തില്‍ ഉള്‍പ്പെട്ട വസുന്ധര രാജയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിനെതിരെ ശബ്ദമുയര്‍ത്തുമെന്നും കെജ്രിവള്‍ പറഞ്ഞു. 2012ല്‍ ജലബോര്‍ഡിലേക്ക് 385 ഉരുക്കു ജലസംഭരണികള്‍ വാങ്ങിയ ഇടപാടിലാണ് കെജ്രിവാളിനും ഷീല ദീക്ഷിതിനും എതിരെ അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്.