27 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ആര്യന്‍ ജാമ്യത്തിലിറങ്ങി..പ്രത്യേക കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിടാന്‍ അനുവാദമില്ല. എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫീസിന് മുന്നില്‍ ഹാജരാകണം

മുംബൈ : ആഡംബര കപ്പല്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ജയില്‍മോചിതനായി. 22 ദിവസത്തെ ജയില്‍ വാസത്തിനുശേഷമാണ് ആര്യന്‍ പുറത്തിറങ്ങുന്നത്. പിതാവ് ഷാരൂഖ് ഖാന്‍ ആര്യനെ സ്വീകരിക്കാന്‍ ജയിലിന് മുന്നിലെത്തിയിരുന്നു.ജയിലിന് മുന്നിലുണ്ടായിരുന്ന വെള്ള റേഞ്ച് റോവറില്‍ ആര്യനെ ഷാരൂഖിന്റെ വസതിയായ മന്നത്തിലേക്ക് കൊണ്ടു പോയി.

14 നിബന്ധനകളോടെയാണ് ആര്യന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതുപ്രകാരം ആര്യനും ഒപ്പം ജാമ്യം നേടിയ അര്‍ബാസും മുന്‍ ധമെച്ചയും തങ്ങളുടെ പാസ്‌പോര്‍ട്ട് എന്‍ഡിപിഎസിന് കൈമാറണം. പ്രത്യേക കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിടാന്‍ അനുവാദമില്ല. എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫീസിന് മുന്നില്‍ ഹാജരാവുകയും വേണം. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് മൂവര്‍ക്കും ജാമ്യം കോടതി അനുവദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ഖാനെ ആഡംബര കപ്പലില്‍ നിന്നും എന്‍സിബി അറസ്റ്റ് ചെയ്യുന്നത്. ആര്യന്‍ ഖാന്റെ പക്കല്‍നിന്ന് ലഹരി വസ്തുക്കൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ദുര്‍ബലമായ വാദങ്ങളുടെ പേരിലാണ് അറസ്റ്റെന്നുമായിരുന്നു അഭിഭാഷകൻ കോടതിയില്‍ ഉന്നയിച്ചത്. ഒരു കാരണവും ബോധിപ്പിക്കാതെയാണ് ആര്യന്‍ ഖാനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഈ നടപടി ഭരണഘടനയുടെ നേരിട്ടുള്ള ലംഘനമാണ് എന്നും ആര്യന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി പറഞ്ഞു. അര്‍ബാസിനും അചിതിനും ഒഴികെ കപ്പലില്‍ ആരെയും ഖാന്‍ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം വാദിച്ചു.

വ്യാഴാഴ്ചയാണ് ആഡംബര കപ്പല്‍ ലഹരിക്കേസില്‍ ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്. വിടുതല്‍ ഉത്തരവ് ജയിലിലെത്താന്‍ വൈകിയതോടെ ആര്യന്‍ പുറത്തിറങ്ങാന്‍ വൈകുകയായിരുന്നു.23 കാരനായ ആര്യന്‍ ഖാന്‍ ഈ മാസം മൂന്നിനാണ് ആഡംബര കപ്പലില്‍ എന്‍സിബി നടത്തിയ റെയ്ഡിനിടെ കസ്റ്റഡിയിലായത്. തുടര്‍ന്ന് മുംബൈ ആര്‍തര്‍ റോഡിലെ ജയിലില്‍ റിമാന്‍ഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്താന്‍ എന്‍സിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയില്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ആര്യന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്ത എന്‍സിബി ആര്യന് മയക്കുമരുന്ന് ഇടപാടുണ്ടായിരുന്നുവെന്നും വാട്സാപ് ചാറ്റുകള്‍ ഇതിന് തെളിവാണെന്നുമാണ് കോടതിയില്‍ വാദിച്ചിരുന്നു.
എന്നാല്‍, വന്‍തോതില്‍ ലഹരിമരുന്ന് പ്രതികളില്‍ നിന്നും കണ്ടെത്തിയിട്ടില്ല. ഗൂഡാലോചന കുറ്റം തെളിയിക്കാനായില്ല, വാട്സ് ആപ് ചാറ്റുകള്‍ സംബന്ധിച്ച രേഖകള്‍ മാത്രമാണ് എന്‍സിബിയുടെ കയ്യിലുള്ളത്. അര്‍ബാസില്‍ നിന്ന് പിടിച്ചെടുത്ത ചരസിന്റെ അളവ് ജയില്‍വാസത്തിന് മതിയാവുന്നതല്ലെന്നും ആര്യന്‍ ലഹരി ഉപയോഗിച്ചത് തെളിയിക്കാന്‍ എന്‍സിബി വൈദ്യപരിശോധന പോലും നടത്തിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ആര്യന്‍ ഖാന് ജാമ്യം ലഭിച്ചത്.

Top