ചോദ്യംചെയ്യലിനിടെ നിര്‍ത്താതെ പൊട്ടികരഞ്ഞ് ആര്യന്‍ ഖാന്‍.നാല് വര്‍ഷമായി ലഹരി ഉപയോഗിക്കുന്നു.ഷാരൂഖിനൊപ്പം താരനിര ഒന്നിച്ച്;കേന്ദ്രത്തെ ഒറ്റക്കെട്ടായി നേരിടും

മുംബൈ: മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനിടെ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.കഴിഞ്ഞ നാലുവര്‍ഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ വെളിപ്പെടുത്തല്‍. ചോദ്യംചെയ്യലിലുടനീളം ആര്യന്‍ തുടര്‍ച്ചയായി കരഞ്ഞിരുന്നുവെന്നാണ് എന്‍.സി.ബി. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.നാലുവര്‍ഷമായി വിവിധ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ചത്. ബ്രിട്ടനിലും ദുബായിലും താമസിച്ചിരുന്ന സമയത്ത് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും ആര്യന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

അതേസമയം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതോടെ ഒറ്റക്കെട്ടായി ബോളിവുഡ്. കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ പ്രതിരോധിക്കാനാണ് നീക്കം. രാഷ്ട്രീയ പകപോക്കലാണെന്ന് എല്ലാ താരങ്ങളും ഒറ്റക്കെട്ടായി തന്നെ പറയുന്നു. ബോളിവുഡ് താരങ്ങളുടെ കുത്തൊഴുക്കാണ് ഷാരൂഖ് ഖാന്റെ വീട്ടിലേക്ക്. സൂപ്പര്‍ താരങ്ങളെല്ലാം എത്തി കഴിഞ്ഞു.നേരത്തെ സല്‍മാന്‍ ഖാനാണ് ഇതിന് തുടക്കമിട്ടത്. ഇതോടെ ഒന്നിന് പിറകെ ഒന്നായി എല്ലാവരും കളത്തില്‍ ഇറങ്ങിയിരിക്കുകയാണ്. ബോളിവുഡിന് നേരെയുള്ള ദുര്‍മന്ത്രവാദ വേട്ടയാടലായിട്ടാണ് എല്ലാവരും ഇതിനെ കാണുന്നത്. സുനില്‍ ഷെട്ടി അടക്കം നല്‍കിയ പ്രസ്താവന അത്തരത്തിലുള്ളതായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആര്യന്‍ ഖാനെ ഒക്ടോബര്‍ ഏഴ് വരെ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് ഷാരൂഖ് ഖാനെ തേടി സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവരുടെ വലിയ നിര എത്തിയത്. ഒരുപാട് ഫോണ്‍ വിളികള്‍ അദ്ദേഹത്തെ തേടി വന്നുകൊണ്ടിരിക്കുകയാണ്. ധാരാളം താരങ്ങളും സുഹൃത്തുക്കളും ഷാരൂഖിന്റെ മന്നത്ത് എന്ന വീട്ടിലേക്ക് വരുന്നുണ്ട്. സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ സഹോദരി അല്‍വിരയും മന്നത്തിലെത്തിയിരുന്നു. എല്ലാവരും ഈ കേസിനെ ഒറ്റക്കെട്ടായി നേരിടണമെന്ന ആവശ്യത്തിലാണ്. ഷാരൂഖും ഇക്കാര്യത്തില്‍ ദൃഢനിശ്ചയത്തിലാണ്. തന്റെ മുന്‍ പരാമര്‍ശങ്ങളും ഇപ്പോഴത്തെ വേട്ടയാടലിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സുഷാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ ബോളിവുഡിന് നേരെ വേട്ടയാടലുണ്ടായിരുന്നു. അന്ന് വേണ്ട വിധത്തില്‍ പ്രതിരോധിക്കാത്തത് കൊണ്ട് എല്ലാ താരങ്ങളും നിരാശയുണ്ട്.

നടി റിയ ചക്രവര്‍ത്തി അറസ്റ്റിലാവുകയും, മറ്റ് താരങ്ങള്‍ക്കെതിരെ വ്യാപക വിദ്വേഷ ക്യാമ്പയിന്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ ബോളിവുഡിനെ ഒറ്റക്കെട്ടാക്കി നിര്‍ത്തിയിരിക്കുന്നത്. ആര്യനെതിരെ മയക്കുമരുന്ന് കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും ഇല്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടാണ് ഷാരൂഖ് ഖാന് പിന്തുണയേറുന്നത്. സുശാന്ത് കേസ് അവസരമായി എടുത്താണ് എന്‍സിബി നേരത്തെ ബോളിവുഡില്‍ കയറിപ്പറ്റിയത്. സുനില്‍ ഷെട്ടിയും സുചിത്ര കൃഷ്ണമൂര്‍ത്തിയും പരസ്യമായി തന്നെ ഷാരൂഖ് ഖാനെ പിന്തുണച്ച് കഴിഞ്ഞു. ഹന്‍സല്‍ മേത്തയും പൂജ ഭട്ടും പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം സംവിധായകന്‍ രോഹിത് ഷെട്ടി, ആനന്ദ് എല്‍ റായ്, ആദിത്യ ചോപ്ര, കരണ്‍ ജോഹര്‍ എന്നിവര്‍ ഷാരൂഖിനെ വിളിക്കുകയും, സന്ദേശമയക്കുകയും കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. റാണി മുഖര്‍ജി, ദീപിക പദുക്കോണ്‍, കജോള്‍, അനുഷ്‌ക ശര്‍മ, എന്നിവരും അദ്ദേഹത്തിനോട് സംസാരിച്ചു. ഇവര്‍ വീട്ടിലെത്തിയെന്നും സൂചനയുണ്ട്. അറസ്റ്റില്‍ ഇവര്‍ ആശങ്കയറിയിച്ചു. ബോളിവുഡിലേക്കുള്ള എന്‍സിബിയുടെ കടന്നുകയറ്റത്തെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്. നേരത്തെ ദീപികയെ ചോദ്യം ചെയ്തതും വിവാദമായിരുന്നു.

ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്റെ സുഹൃത്തുക്കളായ മഹീപ് കൗര്‍, സീമ ഖാന്‍ എന്നിവര്‍ ഇന്ന് മന്നത്തിലെത്തിയിരുന്നു. നീലം കോത്താരി, മഹീപ്, സീമ, ഭാവനാ പാണ്ഡെ എന്നിവ ആര്യന്റെ അറസ്റ്റില്‍ വളരെ നിരാശരാണ്. ഭാവനാ പാണ്ഡെയുടെ മകന്‍ അനന്യ പാണ്ഡെയുടെ അടുത്ത സുഹൃത്തും കൂടിയാണ് ആര്യന്‍. അതേസമയം തന്റെ വീട്ടിലേക്ക് ആരും വരേണ്ടെന്നാണ് ഷാരൂഖ് നിര്‍ദേശിച്ചിരിക്കുന്നത്. തന്റെ വീടിന് ചുറ്റും പാപ്പരാസികള്‍ നിറഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് വരേണ്ടെന്ന് പറഞ്ഞത്. ഈ വിഷയത്തില്‍ ബോളിവുഡ് ഒന്നിക്കാന്‍ വേറെയും കാരണങ്ങളുണ്ട്. പ്രമുഖ താരങ്ങള്‍ക്കെല്ലാം ചെറുപ്പക്കാരായ കുട്ടികളുണ്ട്. ഇവരൊക്കെ ഏത് നിമിഷവും ടാര്‍ഗറ്റ് ചെയ്യപ്പെടാമെന്നാണ് താരങ്ങള്‍ കരുതുന്നത്. എന്നാല്‍ പരസ്യമായി മോദി സര്‍ക്കാരിനെ വെല്ലുവിളിക്കില്ല. പകരം നിശബ്ദമായി ഷാരൂഖ് ഖാനെ ഇവര്‍ സഹായിക്കും. ഷാരൂഖിന് കൂടുതല്‍ നിയമസഹായം താരങ്ങളില്‍ നിന്ന് ലഭിക്കും.

മോദി സര്‍ക്കാരിനോടുള്ള സമീപനം തന്നെ മാറ്റാനാണ് ബോളിവുഡിന്റെ തീരുമാനം. ഇനി മുതല്‍ ബിജെപിക്കുള്ള ഫണ്ടിംഗ് വരെ കുറയാനും സാധ്യതയുണ്ട്. ക്രിപ്‌റ്റോകറന്‍സി പേയ്‌മെന്റ് അടക്കം കേസില്‍ എന്‍സിബി സംശയിക്കുന്നുണ്ട്. ക്രൂയിസ് കപ്പല്‍ എന്‍സിബിയുടെ നിരീക്ഷണത്തിലാണ്. അര്‍ബ്ബാസ് മര്‍ച്ചന്റില്‍ നിന്ന് മയക്കുമരുന്ന് ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പിതാവ് അസ്ലം മര്‍ച്ചന്റ് പറഞ്ഞു. ഒരു തെറ്റും മകന്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്താമത്തെയാളെയും എന്‍സിബി അറസ്റ്റ് ചെയ്തിട്ടുണ്ട്. ജോഗീശ്വരിയിലാണ് നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മയക്കുമരുന്ന് വിതരണക്കാരനാണ്. അഞ്ച് ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

Top