ഷാറൂഖിന്റെ മകൻ ആര്യൻഖാൻ ബോധമില്ലാതെ ന്യൂയോർക്ക് വിമാനത്താവളത്തിൽ മൂത്രമൊഴിച്ചു..! വിവാദമായ വൈറൽ വീഡിയോയുടെ സത്യം ഇങ്ങനെ

ന്യൂയോർക്ക്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കറങ്ങുന്ന വീഡിയോയാണ് ഇത്. സൂപ്പർ താരം ഷാറൂഖ് ഖാന്റെ പുത്രനും, ലഹരിമരുന്ന് കേസിൽ പ്രതിയുമായ ആര്യൻ ഖാൻ ലഹരിയ്ക്ക് അടിയമായി ന്യൂയോർക്ക് വിമാനത്താവളത്തിൽ മൂത്രം ഒഴിക്കുന്നതായുള്ള വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സമീപകാലത്ത് ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസുകളുടെ വാർത്തകൾ ഈ വീഡിയോയ്ക്ക് ശക്തി പകരുന്നവയായിരുന്നു.

എന്നാൽ വീഡിയോയിൽ കാണുന്ന വ്യക്തി ആര്യൻ ഖാൻ അല്ലെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. ഹോളിവുഡ് നടനും ടൈ്വലൈറ്റ് സിനിമാ പരമ്ബരയിലൂടെ പ്രശസ്തനായ ബ്രോൺസൺ പെലെറ്റിയർ എന്ന അഭിനേതാവാണ് വീഡിയോയിലുള്ളത്. 2012 ഡിസംബറിൽ നടന്ന സംഭവമാണ് ആര്യൻ ഖാന്റേതെന്ന രീതിയിൽ ഇപ്പോൾ പ്രചരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

2012ൽ തന്റെ ആരാധകൻ എന്ന് അവകാശപ്പെട്ട് പരിചയത്തിലായ യാത്രക്കാരൻ തന്ന പാനീയം കുടിച്ച് സ്ഥലകാല ബോധം നഷ്ടപ്പെടുകയായിരുന്നെന്ന് ബ്രോൺസൺ അന്ന് വിശദീകരണം നൽകിയിരുന്നു. എന്നാൽ താരത്തിന്റെ വിശദീകരണത്തിൽ തൃപ്തിപ്പെടാത്ത കോടതി, ബ്രോൺസൺ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും രണ്ട് വർഷത്തെ നല്ല നടപ്പിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.

Top