ചെന്നൈ: വധുവിനെ കണ്ടെത്താന്‍ റിയാലിറ്റി ഷോ നടത്തുന്ന നടന്‍ ആര്യയ്‌ക്കെതിരെ തമിഴ് സംഘടനകളും മറ്റും സോഷ്യല്‍ മീഡിയ വഴി വിമര്‍ശനം ഉന്നയിക്കുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു സംഭവമായ വിവാഹത്തിന് സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നത് ശരിയായില്ലെന്നാണ് ആര്യയ്‌ക്കെതിരെയുള്ള വിമര്‍ശനം. ഒരു റിയാലിറ്റി ഷോ വഴിയാണ് ആര്യ വധുവിനെ തേടുന്നത്. നേരത്തെ ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടാണ് ആര്യ തന്നെ ഈ ഷോയിലൂടെ വധുവിനെ തേടുന്ന കാര്യം അറിയിച്ചത്. കളേഴ്‌സ് ടിവിയിലെ എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ആര്യ വധുവിനെ തേടുന്നത്. ഇതിലെ വിജയിയെ ആര്യ വിവാഹം കഴിക്കും എന്നാണ് കരുതുന്നത്. നേരത്തെ നടി രാഘി സാവന്തും ഇതുപോലൊരു റിയാലിറ്റി ഷോ ഹിന്ദിയില്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ അതിലെ വിജയിയെ രാഘി വിവാഹം കഴിച്ചിരുന്നില്ല. അതിനാല്‍ ഇതും വെറുമൊരു ഷോ ആണെന്നും വിമര്‍ശകര്‍ പറയുന്നുണ്ട്. ഈ ഷോയില്‍ 16 പെണ്‍കുട്ടികളാണ് പങ്കെടുക്കുന്നത്. ഇതില്‍ രണ്ട് മലയാളി പെണ്‍കുട്ടികളുമുണ്ട്. ആര്യയ്ക്ക് പരിണയം എന്ന പേരില്‍ ഒരു മലയാളം ചാനലും ഈ ഷോ സംപ്രേഷണം ചെയ്യുന്നുണ്ട്.
https://youtu.be/0DG4CvXT15E