ഏഷ്യാനെറ്റ് സർവേയിൽ രമേഷ് ചെന്നിത്തലയെ പിന്നിലാക്കി കെ. സുരേന്ദ്രൻ സാധ്യതാ മുഖ്യമന്ത്രി.

തിരുവനന്തപുരം :ഇന്നലെ പുറത്ത് വന്ന ഏഷ്യാനെറ്റ് സർവേയിൽ, അടുത്ത മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിൽ രമേഷ് ചെന്നിത്തലയെ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പിന്നിലാക്കിയത് ശ്രദ്ധേയമായി. 5 ശതമാനം പേർ രമേഷ് ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്ന് പറഞ്ഞപ്പോൾ 7 ശതമാനം പേർ കെ. സുരേന്ദ്രനെ പിന്തുണച്ചു. സർവേയിൽ ഏറ്റവും കൂടുതൽ ജനപിന്തുണ നേടിയത് പിണറായി വിജയനാണ് .27 ശതമാനം ആളുകൾ ഭരണത്തുടർച്ചയോടെ പിണറായി വിജയൻ ഭരണത്തിലേറുമെന്ന് പറഞ്ഞു.

തൊട്ടുപുറകെ ഉമ്മൻ ചാണ്ടിയുമുണ്ട്. 23 ശതമാനം ആളുകളാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകുന്നതിനെ പിന്തുണച്ചത്. ശൈലജ ടീച്ചർ (12 ശതമാനം), കേസി വേണുഗോപാൽ (5 ശതമാനം) കുഞ്ഞാലിക്കുട്ടി (3 ശതമാനം) മുല്ലപ്പള്ളി രാമചന്ദ്രൻ ( 3 ശതമാനം) ഇ പി ജയരാജൻ (3 ശതമാനം) എം ടി രമേഷ് (2 ശതമാനം) കൊടിയേരി ബാലകൃഷ്ണൻ ( 1 ശതമാനം)എന്നിവരാണ് ഏഷ്യാനെറ്റ് സർവ്വേയിൽ അടുത്ത മുഖ്യമന്ത്രിയാകാൻ സാധ്യത കൽപ്പിക്കപ്പെട്ട മറ്റുള്ളവർ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജേ പി നേതാവിന് പ്രതിപക്ഷ നേതാവിനെക്കാൾ മുഖ്യമന്ത്രി സാധ്യത കൽപ്പിക്കപ്പെട്ടത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാതിരുന്നിട്ട് കൂടി കോൺഗ്രസ്സിൻ്റെ അഖിലേന്ത്യ സെക്രട്ടറി കെ .സി വേണുഗോപാലിനും പ്രതിപക്ഷ നേതാവിനേക്കാൾ സാധ്യതയുണ്ട്.

പ്രതിപക്ഷം എന്ന നിലയിൽ യൂ ഡി എഫിൻ്റെ പ്രവർത്തനങ്ങൾ തൃപ്തികരമലെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത് പോലെ രമേഷ് ചെന്നിത്തലയുടെ ആരോപണങ്ങൾ പച്ച പിടിക്കുന്നില്ലെന്ന് വേണം കരുതാൻ.

Top