സര്‍ക്കാരിന്റെ  തീവെട്ടിക്കൊള്ളക്കെതിരെ ജനങ്ങളെ അണി നിരത്തും: രമേശ് ചെന്നിത്തല

അവിശ്വാസം പ്രമേയം പരാജയപ്പെട്ടെങ്കിലും കേരള ജനതയ്ക്ക് മുന്നില്‍ അത്    വിജയിച്ചതായി പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തല. കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തുന്ന തീവെട്ടിക്കൊള്ളയ്‌ക്കെതിരെ ജനങ്ങളെ അണിനിരത്തുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സേവ് കേരള, മുഖ്യമന്ത്രി രാജിവയ്ക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി  കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ സഭയിലെ പ്രസംഗം ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം കോപ്പിയടിച്ചതാണ്.എട്ടോളം അഴിമതി ആരോപണങ്ങള്‍  പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. അതിലൊന്നിലും മറുപടി പറയാന്‍  മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ  ചോദ്യങ്ങളില്‍ നിന്നൊളിച്ചോടുന്ന സ്ഥിതിവിശേഷമാണ്  സഭയില്‍ കണ്ടത്. സഭയുടെ എല്ലാ അന്തസും നടപടിക്രമങ്ങളും പാലിച്ച് കൊണ്ട് പ്രതിപക്ഷം സഭയില്‍ സര്‍ക്കാരിനെ തുറന്ന് കാട്ടി.  ബ്രൂവറി ഡിസ്റ്റലറി, മാര്‍ക്ക് ദാനം, സ്പ്രിങ്ക്‌ളര്‍, ഇമൊബലിറ്റി, പമ്പാ മണല്‍ക്കടത്ത്,  ബെവ്‌കോ ആപ്പ്,  സിവില്‍ സപ്ലൈസ് അഴിമതി തുടങ്ങി അദാനിയെ സഹായിച്ച ആരോപണത്തിന് വരെ മുഖ്യമന്ത്രി  മറുപടി പറഞ്ഞില്ല.  കേരളത്തിന്റെ കണ്ണായ ഭൂമികള്‍  കൊള്ള സംഘങ്ങള്‍ക്ക് തീറെഴുതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉന്നയിച്ച അഴിമതിയാരോപണത്തിനും  മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് മറുപടിയുണ്ടായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യു.ഡി.എഫിന്റെ വോട്ട് വാങ്ങി ജയിച്ചിട്ട് സഭയില്‍ വോട്ടിംഗിലും ചര്‍ച്ചയിലും വിട്ടുനിന്ന രണ്ട് എം.എല്‍.എമാര്‍ക്കെതിരെ ഉചിതമായ നടപടി യു.ഡി.എഫ് ചേര്‍ന്ന് തീരുമാനിക്കും. വിജിലന്‍സിനെ മുഖ്യമന്ത്രി പ്രതികാര നടപടികള്‍ക്കായിട്ടാണ് ഉപയോഗിക്കുന്നത്. അതിന്റെ ഭാഗമാണ് പി.ടി.തോമസ് എം.എല്‍.എക്കെതിരായ വിജിലന്‍സ് അന്വേഷണം.  ശിവശങ്കറിനും എം.എം.മണിക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് താന്‍ കത്ത് നല്‍കിയിട്ടും മുഖ്യമന്ത്രി നടപടിയെടുത്തില്ല.ഇതുപോലുള്ള ഓല പാമ്പിനെ കാട്ടി പ്രതിപക്ഷത്തെ ഭയപ്പെടുത്താമെന്ന് മുഖ്യമന്ത്രി കരുതണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രശാന്ത് ഭൂഷണനെതിരായ നടപടികളില്‍ നിന്ന് സുപ്രീംകോടതി പിന്‍വാങ്ങണം:ചെന്നിത്തല

പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് സുപ്രീംകോടതി  പിന്‍വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പ്രശാന്ത് ഭൂഷണെതിരായ നടപടി പാടില്ലന്ന് പറഞ്ഞത് സ്ുപ്രീംകോടതി അംഗീകരിക്കണമെന്നാണ് തനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോടതികള്‍ എപ്പോഴും ലിബറലായ സമീപനമാണ് കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Top