റേറ്റ് ചോദിച്ച യുവാക്കള്‍ക്ക് എട്ടിന്റെ പണി !..മുംബയ് മോഡല്‍ ഓടിച്ചിട്ട് പിടിച്ച് പൊലീസിലേല്‍പ്പിച്ചു

മുംബയ്: മുംബയിലെ ബാന്ദ്രയില്‍ അപമര്യാദയായി പെരുമാറുകയും ലൈംഗിക ബന്ധത്തിന് ക്ഷണിയ്ക്കുകയും ചെയ്ത രണ്ട് പേരെ മോഡലായ യുവതി തെരുവില്‍ നേരിടുകയും പൊലീസിലേല്‍പ്പിയ്ക്കുകയും ചെയ്തു. ഹരിയാനയില്‍നിന്നുള്ള ദിനേഷ് യാദവ്, അമിത് യാദവ് എന്നീ ബോക്സിങ്ങുകാരാണ് പൂര്‍ണിമ ബേല്‍ എന്ന മോഡലിന്റെ ധീരമായ നീക്കങ്ങള്‍ക്കൊടുവില്‍ ലോക്കപ്പിലായത്. രാത്രി 10.30ന് തിരക്കുള്ള നഗരമധ്യത്തിലെ ബഞ്ചിലിരുന്ന് ഫോണില്‍ സംസാരിക്കുകയായിരുന്ന പൂര്‍ണിമയ്ക്കടുത്തേക്ക് അശ്ലീല കമന്റുകളുമായി ചെറുപ്പക്കാരെത്തി. അവര്‍ അടുത്തിരിക്കുകയും സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ മോഡല്‍ നിലവിളിച്ച് ആളുകളെ വിളിച്ചുകൂട്ടാ‌ന്‍ ശ്രമിച്ചു. പക്ഷേ പതിനഞ്ചോളം പേര്‍ അവിടെയുണ്ടായിരുന്നിട്ടും ആരും സഹായത്തിനെത്തിയില്ലെന്ന് പൂര്‍ണിമ പറയുന്നു.poornima-
രാത്രി നടക്കാനിറങ്ങിയതായിരുന്നു പൂര്‍ണിമ. റോഡരികിലെ ബഞ്ചിലിരുന്ന് വിശ്രമിയ്ക്കുകയും ഇതിനിടെ ഫോണില്‍ വീട്ടുകാരോട് സംസാരിയ്ക്കുകയുമായിരുന്ന പൂര്‍ണിമയെ അക്രമികള്‍ അസഭ്യം പറയുകയും ലൈംഗികച്ചുവയോടെ സംസാരിയ്ക്കുകയും ചെയ്&സ്വ്ഞ്;തു. ആദ്യം ഒരാള്‍ വന്ന് എന്തെങ്കിലും സഹായം വേണോയെന്ന് ചോദിച്ചു. എന്തിനാണ് അവിടെ ഇരിയ്ക്കുന്നതെന്നും ചോദിച്ചു. പിന്നെ വേറൊരാള്‍ വന്ന് അടുത്തിരുന്നു. ഒരു രാത്രിയ്ക്ക് എത്ര രൂപ തരണമെന്ന് ചോദിച്ചു. Dinesh-Yadavതാന്‍ പൊലീസിനെ വിളിയ്ക്കുമെന്ന് പറഞ്ഞപ്പോള്‍ ആരെ വിളിച്ചാലും പേടിയില്ലെന്ന് അവര്‍ പറഞ്ഞു. താന്‍ അക്രമികളോട് ഉറക്കെ സംസാരിയ്ക്കുന്നത് കേട്ടിട്ടും ആരും സഹായത്തിന് വന്നില്ല. കുടുംബമായി നിരവധി പേര്‍ ആ സമയത്ത് അവിടെയുണ്ടായിരുന്നു. ഇത്തരം ആളുകളുടെ മാനസികാവസ്ഥ തനിയ്ക്ക് മനസിലാകുന്നില്ലെന്ന് പൂര്‍ണിമ ഭേല്‍ പറഞ്ഞുpoornima.1
കുറച്ചു കഴിഞ്ഞപ്പോള്‍ അക്രമികള്‍ തടിയൂരാനും ഓട്ടോറിക്ഷയില്‍ രക്ഷപ്പെടാനും ശ്രമിച്ചു. അവരെ മറ്റൊരു ഓട്ടോയില്‍ പൂര്‍ണിമ പിന്തുടര്‍ന്നു. കുറച്ചു ദൂരം പോയപ്പോള്‍ അവിടെ പൊലീസ് ചെക്കിംഗ് ഉണ്ടായിരുന്നു. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ കഴിയും മുമ്പ് പൂര്‍ണിമ പൊലീസിനെ വിവരമറിയിച്ചു. സംഭവം കാര്യമാക്കരുതെന്നും വെറുതെ ചെയ്&സ്വ്ഞ്;തതാണെന്നുമൊക്കെ പ്രതികള്‍ പറഞ്ഞെങ്കിലും താന്‍ വഴങ്ങിയില്ലെന്ന് പൂര്‍ണിമ പറഞ്ഞു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന കാര്യത്തില്‍ ഉറച്ചു നിന്നു. രണ്ട് പ്രതികളേയും ബാന്ദ്ര പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.
ഇതിനിടയില്‍ ഒരു പ്രതി പൊലീസ് പിടിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ബാന്ദ്ര കോടതിയില്‍ ഹാജരാക്കിയ പ്രതി ദിനേഷ് യാദവിന് കോടതി ജാമ്യം അനുവദിച്ചു. അമിത് കുമാറെന്ന രണ്ടാമത്തെ ബോക്സര്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഇത്തരം ആളുകള്‍ക്കെതിരെ സ്ത്രീകള്‍ ശക്തമായി തന്നെ പ്രതികരിയ്ക്കണമെന്ന് പൂര്‍ണിമ ഭേല്‍ ആവശ്യപ്പെട്ടു. അഭിനയ മോഹവുമായി മോഡലിംഗ് രംഗത്ത് ചുവടുറപ്പിച്ചിട്ടുള്ള പൂര്‍ണിമ രണ്ട് വര്‍ഷമായി മുംബയിലെത്തിയിട്ട്. നഗരത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങള്‍ വര്‍ദ്ധിച്ചിരിയ്ക്കുകയാണെന്ന് പൂര്‍ണിമ ഭേല്‍ പറഞ്ഞു.

Top