ആര്‍ത്തവമുള്ള സ്ത്രീകള്‍ വെള്ളമൊഴിച്ചാല്‍ ചെടികള്‍ വാടിപ്പോകുമെന്നത് ശാസ്ത്രമാണെന്ന തിരുവിതാംകൂര്‍ കുടുംബാംഗം ഗൗരി ലക്ഷ്മി ഭായ്യുടെ പ്രസ്താവനയ്ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് സമൂഹ മാധ്യമങ്ങള്‍. ഇത്തരം ശാസ്ത്ര വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇനി വരുന്ന തലമുറയെയും ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറഞ്ഞു പഠിപ്പിക്കരുതെന്നും സമൂഹ മാധ്യമങ്ങള്‍ പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു ഗൗരി ലക്ഷ്മി ഭായ്യുടെ വിവാദ പരാമര്‍ശം.
‘ആര്‍ത്തവമുള്ള സ്ത്രീകള്‍ വരുമ്പോള്‍ ചെടികള്‍ക്ക് നെഗറ്റീവ് ചേഞ്ച് വരുന്നു. അവര്‍ വെള്ളമൊഴിക്കുമ്പോള്‍ അത് പട്ട് പോകുന്നു (വാടിപ്പോകുക). അല്ലാത്ത സമയത്തില്ല. ഇനിയിപ്പോ ഇത് വലിയ ഡിസ്‌കഷനാകും, തമ്പ്രാട്ടി പറഞ്ഞു അവര്‍ വെള്ളമൊഴിച്ചാലെന്ന്. ഞാന്‍ പറഞ്ഞിട്ടില്ല. ഇന്‍സ്റ്റിറ്റ്യൂട്ട് ഇങ്ങനെ പറഞ്ഞു എന്നാണ് ഞാന്‍ പറഞ്ഞത്’, വിവാദ പ്രസ്താവനയില്‍ ഗൗരി ലക്ഷ്മി ഭായ് പറഞ്ഞു.