കോട്ടയം:പ്രണയിച്ചതിന്റെ പ്രതിഫലം മരണം .കോഴിക്കോട് താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിനു സ്വന്തം അച്ഛന്‍ മകളെ കുത്തിക്കൊലപ്പെടുത്തിയതിന്റെ നടുക്കം മാറും മുമ്പാണ് കോട്ടയത്ത് അടുത്ത ദുരഭിമാനക്കൊല. കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിയായ കെവിന്‍ ജോസഫിനെയാണ് വധുവിന്റെ സഹോദരനുള്‍പ്പെടെയുള്ള ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആതിരയുടെ ഘാതകനായത് അച്ഛനാണെങ്കിൽ ഇന്ന് പ്രണയിച്ച പെൺകുട്ടിയുടെ സഹോദരനും പടയുമാണ് കെവിനെ കൊന്നുതള്ളിയത്. പ്രണയിച്ചവരോടൊത്തുള്ള ജീവിതം ഒരുപാട് സ്വപ്നം കണ്ടവരായിരുന്നു ആതിരയും കെവിനും
വീട് കയറി ആക്രമിച്ചാണ് യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ കണ്ടെത്തിയത്. തന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയതെന്ന് ഭാര്യ നീനുവും കെവിന്റെ പിതാവും പരാതി നല്‍കിയിരുന്നു. ആദ്യ ഘട്ടത്തില്‍ ഇരുവരുടെയും പരാതി സ്വീകരിക്കാതെ ഉരുണ്ടുകളിച്ച പോലീസ് സംഭവം മാധ്യമങ്ങളില്‍ വാര്‍ത്ത ആയതോടെയാണ് പരാതി സ്വീകരിച്ചത്. കെവിന്‍െ്‌റ ഭാര്യ നീനുവും -ആതിരയുമായി വിവാഹം ഉറപ്പിച്ച ബ്രിജേഷും.
ഞായാറാഴ്ച പുലര്‍ച്ചെ കാറിലെത്തിയ സംഘം കോട്ടയം മാന്നാനശത്ത വീട്ടില്‍ നിന്ന് കെവിനെ തട്ടിക്കൊണ്ടു പോകുന്നത്. വിവാഹം കഴിഞ്ഞതിനു പിന്നാലെയാണ് ഈ ദുരന്തം കോട്ടയത്ത് സംഭവിച്ചതെങ്കില്‍ വിവാഹത്തലേന്നാണ് ആതിരയ്ക്ക് കുത്തേറ്റത്. താഴ്ന്ന ജാതിയില്‍പ്പെട്ട ബ്രിജേഷ എന്ന യുവാവിനെ സ്‌നേഹിച്ച് ആതിരയുടെ നിര്‍ബന്ധത്തിനു വഴങ്ങി വീട്ടുകാര്‍ വിവാഹം ഉറപ്പിക്കുകയായിരുന്നു. അച്ഛന്റെ മര്‍ദ്ദനം ഭയന്ന് അയല്‍വീട്ടിലെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന ആതിരയെ രാജന്‍ നെഞ്ചില്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കതിർമണ്ഡപത്തിലേക്ക് വലതുകാൽവെക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസമാണ് അച്ഛന്റെ രൂപത്തിൽ മരണം ആതിരയെ കൊണ്ടുപോയത്. പ്രിയതമയുടെ കഴുത്തിൽ അണിയിക്കാൻ താലിയുമായി എത്തിയ ബ്രിജേഷിന് കാണേണ്ടിവന്നത് ചേതനയറ്റ മൃതദേഹം. അന്ന് ബ്രിജേഷ് ഹൃദയം നൊന്ത് പറഞ്ഞത് ഇങ്ങനെയായിരുന്നു ”ജാതിഭ്രാന്തിന്റെ അവസാനത്തെ ഇരയാകണം എന്റെ ആതിര” പലതവണ അടികൊണ്ടിട്ടും ആതിര പറഞ്ഞത്. എന്തുവന്നാലും ബ്രിജേഷിന്റെ കൂടെയേ ജീവിക്കൂ, വേറെ ആരുടെ കൂടെയും ഈ ജന്മം ജീവിക്കാനാവില്ല എന്നായിരുന്നു.
മറ്റൊരാളുമായി കല്യാണം ആലോചിക്കാൻ തുടങ്ങിയ സമയത്ത് എന്താണ് തീരുമാനമെന്ന് ചോദിച്ചപ്പോൾ പ്രണയം മുറുകെപിടിച്ച് ആതിര പറഞ്ഞു, ബ്രിജേഷേട്ടനോടൊപ്പം ജീവിച്ചാൽ മതിയെന്ന്. അച്ഛനെ ഭയന്ന് വീട്ടിൽ നിന്നും ഇറങ്ങി കൂട്ടുകാരിയുടെ വീട്ടിൽ അഭയം തേടിയിട്ടുണ്ട് പലകുറി ആതിര. എല്ലാ പ്രതിസന്ധികളും അവസാനിച്ചുവെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അച്ഛനെ ദുരഭിമാനം തലപൊക്കിയത്.ഫാമിലി കോട്ടേഴ്സ് ശരിയാക്കി ആതിരയെ കൂടെകൊണ്ടുപോകാൻ 45 ദിവസത്തെ അവധിയുമെടുത്താണ് ബ്രിജേഷ് എത്തിയത്. ദുരഭിമാനത്തിൽ വെന്തുവെണ്ണീറായത് ആ ചെറുപ്പക്കാരന്റെ സ്വപ്നങ്ങളായിരുന്നു.