കെവിന്റെ കൊലപാതകം ക്വട്ടേഷനാണെന്ന് സുഹൃത്ത് അനീഷ്.കെവിന്‍റെ മൃതദേഹം കോട്ടയം മെഡി.കോളേജ് മോര്‍ച്ചറിയില്‍; പോസ്റ്റ്മോര്‍ട്ടം നാളെ

കോട്ടയം :കെവിന്റെ കൊലപാതകം ക്വട്ടേഷനാണെന്ന് കൂടെയുണ്ടായിരുന്ന അനീഷ്. സ്ഥലത്തെത്തിച്ച് നല്‍കിയാല്‍ ഒന്നരലക്ഷം രൂപ നല്‍കാമെന്ന് പ്രതികള്‍ പറയുന്നത് കേട്ടു. പ്രതികള്‍ വാഹനത്തില്‍ നിന്ന് പുറത്തിറക്കി കിടത്തുമ്പോഴാണ്അവസാനമായി കെവിനെ കണ്ടത്. തന്നേയും കെവിനേയും ക്രൂരമായി മര്‍ദ്ദിച്ചതെന്നും ഇരുവരേയും രണ്ട് വാഹനങ്ങളിലാണ് തട്ടിക്കൊണ്ടുപോയതെന്നും തെന്മലയെത്തിയപ്പോള്‍ ഇറക്കിവിട്ടെന്നും അനീഷ് പറഞ്ഞു. കെവിനൊപ്പം സുഹൃത്തായ അനീഷിനേയും അക്രമി സംഘം ഇന്നലെ തട്ടിക്കൊണ്ടുപോയിരുന്നു.

അതേസമയം ഭാര്യസഹോദരന്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കെവിന്‍ എന്ന യുവാവിന്‍റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാളെ പോസ്റ്റ്മോര്‍ട്ടം ചെയ്യും. അതേസമയം, കെവിന്‍റെ മരണത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ഇഷാന്‍, നിയാസ്, റിയാസ് എന്നിവരാണ് പിടിയിലായത് . നീനുവിന്‍റെ സഹോദരനെയും സംഘത്തെയും പൊലീസ് തെരയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേവിന് വധം ഐജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. സംഭവത്തില്‍ കോട്ടയം പോലീസിന് ഗുരുതരവീഴ്ച്ച സംഭവിച്ചെന്നാണ് ആക്ഷേപം. ശനിയാഴ്ച്ച പുലര്‍ച്ചെ തട്ടിക്കൊണ്ടു പോയ കെവിനെ കണ്ടെത്താനുള്ള നടപടികള്‍ക്ക് വൈകുന്നേരം നാല് മണിക്കാണ് പോലീസ് തുടക്കമിടുന്നത്. ഒരല്‍പം ഉത്തരവാദിത്തം പോലീസ് കാണിച്ചിരുന്നെങ്കില്‍ കെവിനെ ജീവനോടെ രക്ഷിക്കാമായിരുന്നു എന്നാണ് പോലീസിന് നേരെ ഉയരുന്ന പ്രധാന വിമര്‍ശനം. സംഭവത്തില്‍ കെവിന്‍റെ ഭാര്യയുടെ ബന്ധുകളുമായി ചേര്‍ന്ന് ഗാന്ധി നഗര്‍ എസ്.ഐ ഒത്തുകളിക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണമാണ് കെവിന്‍റെ ബന്ധുകള്‍ ഉന്നയിക്കുന്നത്.kevin-p-joseph-murder.jpg.image.784.410

പത്താനപുരത്തുള്ള നീന എന്ന യുവതിയും കുമാരനെല്ലൂര്‍ സ്വദേശി കെവിനും വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്. എന്നാല്‍ വിവാഹത്തിന് ശേഷവും ബന്ധുകളില്‍ നിന്ന് ഭീഷണി നേരിട്ടതിനാല്‍ നീനയെ കെവിന്‍ കോട്ടയത്തെ ഹോസ്റ്റലില്‍ പാര്‍പ്പിക്കുകയും, ആക്രമണം മുന്നില്‍ കണ്ട് കെവിന്‍ മാന്നാനത്തെ ബന്ധുവീട്ടിലേക്ക് താമസം മാറുകയും ചെയ്തു.

ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മാന്നാനത്തെ ഈ ബന്ധുവീട്ടിലേക്കാണ് മൂന്ന് കാറിലായി നീനയുടെ സഹോദരനും സംഘവും എത്തുന്നത്. നീനയെ എവിടെ എന്നു ചോദിച്ചു കൊണ്ട് വീട്ടിലേക്ക് കയറിയ സംഘം അവരെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ കെവിനേയും ബന്ധു അനീഷിനേയും പിടികൂടി കൊണ്ടു പോയി. ഈ സംഭവം നടന്ന് അല്‍പസമയത്തിനകം തന്നെ കെവിന്‍റെ ബന്ധുകള്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.

കെവിനൊപ്പം കൊണ്ടു പോയ ബന്ധു അനീഷിനെ മര്‍ദ്ദിച്ച ശേഷം പിന്നീട് സംഘം വഴിയില്‍ ഉപേക്ഷിച്ചു. നീനുവിനെ വിട്ടുതന്നാല്‍ കെവിനെ വിടാം എന്നും ഇവര്‍ അനീഷിനോട് പറഞ്ഞു. മര്‍ദ്ദനമേറ്റു നീരുവീര്‍ത്ത മുഖവുമായി അനീഷും ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തി കാര്യങ്ങള്‍ പോലീസിനെ അറിയിച്ചു. രാവിലെയോടെ കോട്ടയം നഗരത്തിലെ ഒരു ഹോസ്റ്റലില്‍ താമസിക്കുന്ന കെവിന്‍റെ ഭാര്യ നീനയും സ്റ്റേഷനിലെത്തി ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കി. ഇങ്ങനെ മൂന്ന് പരാതികള്‍ ഒരു സംഭവത്തില്‍ കിട്ടിയിട്ടും വൈകുന്നേരമാണ് കെവിനെ തേടി പോലീസ് സ്റ്റേഷന് പുറത്തേക്ക് ഇറങ്ങുന്നത്.SHANU -KEVIN MURDER

മുഖ്യമന്ത്രി കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നതിനാല്‍ സുരക്ഷയൊരുക്കാന്‍ പോകണമെന്നും മറ്റുമുള്ള മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഗാന്ധിനഗര്‍ എസ്.ഐ ഷിബു നടപടികള്‍ വൈകിപ്പിക്കായായിരുന്നുവെന്ന് കെവിന്‍റെ ബന്ധുകള്‍ ആരോപിക്കുന്നു. ബന്ധുകള്‍ ഒരുപാട് യാചിച്ചതോടെ രാവിലെ പതിനൊന്നരയോടെ പോലീസ് സംഭവത്തില്‍ എഫ്.ഐ.ആര്‍ ഇട്ടു. എന്നാല്‍ അതിനപ്പുറം കെവിന് കണ്ടെത്താനുള്ള നടപടികളിലേക്ക് പോലീസ് പോയില്ല.

പിന്നീട് വൈകുന്നേരത്തോടെ ജനങ്ങള്‍ സ്റ്റേഷനില്‍ മുന്നില്‍ തടിച്ചു കൂടി പ്രതിഷേധിക്കുകയും, ജനപ്രതിനിധികളും മാധ്യമങ്ങളും വിഷയത്തില്‍ ഇടപെടുകയും ചെയ്തതോടെയാണ് സ്ഥിതി മാറുന്നത്. തുടര്‍ന്ന് പുനലൂര്‍ ഡിവൈഎസ്പി ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തി കേസന്വേഷണത്തിന്‍റെ മേല്‍നോട്ടം ഏറ്റെടുത്തു. ഇതോടെ കാര്യങ്ങള്‍ വേഗത്തിലായി.

തെന്മല ഭാഗത്തേക്കാണ് കെവിനെ തട്ടിക്കൊണ്ടു പോയ സംഘം സഞ്ചരിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. ആ ഭാഗത്തേക്ക് തിരച്ചില്‍ വ്യാപകമാക്കാന്‍ നിര്‍ദേശം നല്‍കി. തട്ടിക്കൊണ്ടു പോകാനുപയോഗിച്ച കാറിന്‍റെ ഉടമസ്ഥനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. രാത്രിയോടെ അക്രമി സംഘത്തിലുണ്ടായിരുന്ന വിശാല്‍ എന്നയാളേയും പോലീസ് പിടികൂടി. എന്നാല്‍ യാത്രാമധ്യേ തങ്ങളില്‍ നിന്നും കെവിന്‍ രക്ഷപ്പെട്ടന്ന മൊഴിയാണ് ഇയാള്‍ പോലീസിന് നല്‍കിയത്. തുടര്‍ന്ന് കെവിനെ കണ്ടെത്താനായി രാത്രി വൈകിയും പുനലൂര്‍ തെന്മല ഭാഗത്ത് പോലീസ് തിരച്ചില്‍ നടത്തി. ഇതിന് ശേഷമാണ് ഇന്ന് പുലര്‍ച്ചയോടെ ചാലിയേക്കരയിലെ തോടില്‍ മുങ്ങിയ നിലയില്‍ കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്.

സംഭവം കൈകാര്യം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ച്ചയെന്ന് ഗാന്ധിനഗര്‍ എസ്.ഐ ഷിബുകുമാറില്‍ നിന്നുണ്ടായതെന്ന് പുനലൂര്‍ ഡിവൈഎസ്പി കോട്ടയം എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് കാറിലായെത്തിയ സംഘം വീടാക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കെവിനെ തട്ടിക്കൊണ്ടു പോയത്. യുവാവിന്‍റെ ജീവന്‍ അപകടത്തിലാണെന്ന് വ്യക്തമായിട്ടും സമയബന്ധിതമായി അയാളെ പിന്തുടരാനോ കണ്ടെത്താനോ ഗാന്ധിനഗര്‍ പോലീസ് തയ്യാറായില്ലെന്ന് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുവെന്നാണ് വിവരം.

കോട്ടയം മാന്നാനം പുനലൂരില്‍ നിന്ന് 20 കിലോമീറ്റര്‍ മാറി ചാലിയേക്കര എന്ന സ്ഥലത്ത് നിന്നാണ് കെവിന്‍റെ മൃതദേഹം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പുലര്‍ച്ചെ പ്രഭാത സവാരിക്ക് ഇറങ്ങിയ നാട്ടുകാരാണ് റോഡിലെ തോട്ടില്‍ മൃതദേഹം കിടക്കുന്നത് കണ്ടത്. കെവിന്‍റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളും കഴുത്തില്‍ ആഴത്തിലുള്ള മുറിവുകളും ഉണ്ട്. കൊലപ്പെടുത്തിയ ശേഷം കെവിന്‍റെ മൃ-തദേഹം രാവിലെ ഇവിടെ ഉപേക്ഷിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍ ഉള്ളത്. അതേസമയം കെവിനെ കൊന്നവര്‍ തമിഴ്നാട്ടിലെ തെങ്കാശ്ശിയിലേക്ക് രക്ഷപ്പെട്ടതായി പോലീസിനെ വ്യക്തമായിട്ടുണ്ട്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും ഇവരെ കണ്ടെത്താനായി രണ്ട് സംഘങ്ങളായി പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Top