കെവിനെക്കുറിച്ച് ഒരറിവുമില്ല, കേസില്‍പ്പെടുത്തരുത്: രഹ്ന ചാക്കോ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി

കൊച്ചി: കെവിന്‍ വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുഖ്യപ്രതി ഷാനുവിവിന്റെയും കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെയും മാതാവായ രഹ്ന ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ തന്നെ കുടുക്കാന്‍ അന്വേഷണം സംഘം ശ്രമിക്കുന്നുവെന്നും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രഹ്നയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി. തനിക്ക് കേസില്‍ ഒരു പങ്കുമില്ല. കൊലപാതക വിവരം താനറിഞ്ഞില്ല. കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും രഹ്ന മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കെവിനെ കൊന്ന കേസില്‍ രഹ്നയുടെ ഭര്‍ത്താവ് ചാക്കോയും മകന്‍ ഷാനുവും കണ്ണൂരില്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. കേസുമായി ബന്ധപ്പെട്ട് എല്ലാപ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇപ്പോള്‍ ഒളിവിലുള്ള രഹ്നനയാണ് കെവിനെ കോട്ടയം മാന്നാനത്തെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മകന്‍ ഷാനു അടങ്ങുന്ന സംഘത്തെ വീട് കാട്ടിക്കൊടുത്തത്. നേരത്തെ ഈ വീട്ടില്‍ രഹ്ന എത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം,കേസില്‍ രഹ്നയെ കൂടി ഗൂഢാലോചനക്കുറ്റം ചുമത്തി അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ അന്വേഷണ സംഘം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രഹ്നയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വാദം. ഇതിനിടെയാണ് രഹ്ന മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്.

Top