കേരളത്തെ ഞെട്ടിച്ച് എടിഎം കവര്‍ച്ച പരമ്പര; മോഷ്ടാക്കള്‍ കയറിയത് അഞ്ചോളം എടിഎമ്മുകളില്‍

കൊച്ചി: കോട്ടയത്തു നിന്നും വാഹനം മോഷ്ടിച്ച് കൊച്ചിയിലും കൊരട്ടിയിലും മോഷണം നടത്തിയ സംഘത്തെക്കുറിച്ച് സൂചന. കേരളത്തെ ഞെട്ടിച്ച ഈ മോഷണത്തിന് പിന്നില്‍ പ്രഫഷണല്‍ സംഘമാണെന്ന് പോലീസ് പറയുന്നു. നിരവധി എടിഎമ്മുകളില്‍ കയറി ഇറങ്ങിയിട്ടാണ് ഇവര്‍ രണ്ട് സ്ഥലത്തു നിന്നും മോഷണം നടത്തിയത്. കോട്ടയത്തുനിന്നു മോഷ്ടിച്ച വാഹനത്തിലായിരുന്നെന്ന് മോഷ്ടാക്കള്‍ എത്തിയതെന്നും പോലീസ് സ്ഥിതീകരിച്ചു. പൊലീസ്.

കൊച്ചി ഇരുമ്പനത്തും തൃശൂര്‍ കൊരട്ടിയിലും മോഷണം നടത്തിയത് ഒരേ സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം. രണ്ടിടത്തും സിസിടിവി ക്യാമറകള്‍ പെയിന്റടിച്ചു മറച്ചശേഷമാണു മോഷണം നടത്തിയിരിക്കുന്നത്. മോഷണത്തിനുശേഷം എടിഎമ്മുകളുടെ ഷട്ടറുകള്‍ താഴ്ത്തിയിടുകയും ചെയ്തു. തൃശൂരില്‍ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എറണാകുളം ഇരുമ്പനത്തും തൃശൂര്‍ കൊരട്ടിയിലും എടിഎം തകര്‍ത്ത് 35 ലക്ഷം രൂപയാണ് കവര്‍ന്നത്. കോട്ടയം വെമ്പള്ളിയിലും എടിഎമ്മില്‍ മോഷണ ശ്രമമുണ്ടായി. കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം തകര്‍ത്ത് 25 ലക്ഷം രൂപയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഇരുമ്പനത്തെ എസ്ബിഐ എടിഎമ്മില്‍നിന്ന് 10 ലക്ഷം രൂപയും നഷ്ടമായി.

പുലര്‍ച്ചെ 4.50നാണു കൊരട്ടിയില്‍ മോഷണം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മോഷ്ടാവിന്റെ മുഖവും മോഷണം നടന്ന സമയവും ഇതില്‍ വ്യക്തമാണ്. മുഖം ഭാഗികമായി മറച്ച മോഷ്ടാവിന്റെ കൈയില്‍ സ്പ്രേ പെയിന്റ് ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ചാണു മോഷ്ടാവ് സിസിടിവി മറച്ചത്. ഒരു സിസിടിവി ക്യാമറ മറച്ചെങ്കിലും രണ്ടാമത്തെ ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞു. ഒരേ സംഘമാണു മോഷണത്തിനു പിന്നിലെന്നാണു പൊലീസിന്റെ നിഗമനം.

എറണാകുളം ഇരുമ്പനത്തും തൃശൂര്‍ കൊരട്ടിയിലും എടിഎം തകര്‍ത്ത് 35 ലക്ഷം രൂപയാണ് കവര്‍ന്നത്. കോട്ടയം വെമ്പള്ളിയില്‍ എടിഎമ്മില്‍ മോഷണശ്രമമുണ്ടായി. കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം തകര്‍ത്ത് 25 ലക്ഷം രൂപയാണ് മോഷ്ടിച്ചത്. ഇരുമ്പനത്ത് എസ്ബിഐ എടിഎമ്മില്‍നിന്ന് 10 ലക്ഷം രൂപ നഷ്ടമായി.

ഇതിനിടെ, കളമശേരിയിലും എടിഎം കവര്‍ച്ചാശ്രമം നടന്നതായി കണ്ടെത്തി. എടിഎം കവര്‍ച്ചാപരമ്പര വിപുലമാകുന്നുവെന്നതിന്റെ സൂചനയാണ്. കളമശേരിയില്‍ എസ്ബിഐ എടിഎം പൊളിക്കാന്‍ ശ്രമം നടന്നതായും കണ്ടെത്തി. എടിഎമ്മിലെ അലാം മുഴങ്ങിയതിനാല്‍ കവര്‍ച്ചക്കാര്‍ ശ്രമം ഉപേക്ഷിച്ച് കടന്നു.

Top