വീണ്ടും എടിഎം കവര്‍ച്ചാശ്രമം; പോലീസ് സുരക്ഷ ശക്തമാക്കിയിട്ടും മോഷ്ടാക്കളുടെ പണി തകൃതിയായി നടക്കുന്നു

Automatic-teller-machines

കൊച്ചി: തലസ്ഥാനത്ത് ഹൈടെക് എടിഎം കവര്‍ച്ച നടന്നിട്ട് അധിക ദിവസമായില്ല. പോലീസ് സുരക്ഷ ശക്തമാക്കിയിട്ടും മോഷ്ടാക്കള്‍ അവരുടെ പണി തകൃതിയായി നടത്തുന്നു. എറണാകുളം ജില്ലയില്‍ വീണ്ടും എടിഎം കവര്‍ച്ചാശ്രമം നടന്നത്.

പെരുമ്പാവൂര്‍ വെങ്ങോലയിലെ എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനും 3.50 നും ഇടയ്ക്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാശ്രമം നടന്നത്. പണം നഷ്ടപ്പെട്ടിട്ടില്ല. ആലുവയില്‍ സ്ഫോടനം നടത്തി എടിഎമ്മില്‍ കവര്‍ച്ച നടത്താനുളള ശ്രമം ഉണ്ടായത് ഒരു മാസം മുന്‍പാണ്. ഇതില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് വീണ്ടും എടിഎം കവര്‍ച്ചാശ്രമം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെങ്ങലയില്‍ മോഷ്ടാക്കള്‍ എസ്ഐബി എടിഎം കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചുവെങ്കിലും മേല്‍ത്തട്ട് മാത്രമാണ് പൊളിക്കാനായത്. അപ്പോഴേക്കും സുരക്ഷാ അലാറം മുഴങ്ങി. വിവരം അറിഞ്ഞ് ബാങ്ക് അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തുമ്പോഴേക്കും മോഷ്ടാക്കള്‍ സ്ഥലം വിട്ടിരുന്നു.

പെരുമ്പാവൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരിക്കുമെന്ന നിഗമനത്തിലാണ് പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് പൊലീസ് അറിയിച്ചു.

Top