സ്വന്തം ലേഖകൻ
മലപ്പുറം: ബസ് ചാർജ് ചോദിച്ചുവെന്ന് ആരോപിച്ച് കെഎസ്‌ആര്‍ടിസി കണ്ടക്ടറെ മദ്യപാനി ആക്രമിച്ചു. മദ്യപാനിയുടെ ആക്രമണത്തിൽ കണ്ടക്ടര്‍ക്ക് പരിക്കേറ്റു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പാല ഡിപ്പോയിലെ കണ്ടക്ടര്‍ സന്തോഷിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മലപ്പുറം പുത്തനത്താണിയിലാണ് നാടകീയ സംഭവം.
മദ്യപിച്ച് ബസില്‍ കയറിയ മദ്യപാനി ടിക്കറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. മദ്യം വാങ്ങുമ്പോള്‍ നികുതി കൊടുക്കുന്നുണ്ടെന്ന് പറഞ്ഞാണ് ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ചത്. ഇ
തേ തുടര്‍ന്ന് ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് ഇയാളെ ബസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. ഇതിൽ
പ്രകോപിതനായ പ്രതി ബസ്സിന് കല്ലെറിയുകയായിരുന്നു കല്ലേറില്‍ ബസിന്റെ ചില്ലും തകര്‍ന്നു.