പീഡനറാങ്കിംഗില്‍ അഫ്ഗാനിസ്ഥാന്റെയും ഇറാക്കിന്റെയും ഒപ്പം;ബിജെപി ഭരണത്തിൽ ക്രിസ്‌തുമസ് വേളയില്‍ രാജ്യത്തെ ക്രൈസ്തവര്‍ ആശങ്കയില്‍

കോട്ടയം:ഓപ്പൺ ഡോഴ്സ് എന്ന ആഗോള സന്നദ്ധസംഘടനയുടെ വേൾഡ് വാച്ച് ലിസ്റ്റ് അനുസരിച്ച് ക്രൈസ്തവരുടെ അപായനിലയിൽ ഇന്ത്യ 15-ാം സ്ഥാനത്താണ്. കുരിശും ബൈബിളും പോലും വിലക്കിയിട്ടുള്ള സൗദി അറേബ്യക്കു തൊട്ടുപിന്നിലാണിത്. നാലു വർഷം മുന്പ് 31-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.ഓപ്പൺ ഡോഴ്സിന്‍റെ പട്ടികയിൽ ഉത്തരകൊറിയ ആണ് ഒന്നാമത്. സൊമാലിയ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, സുഡാൻ, സിറിയ, ഇറാക്ക്, ഇറാൻ, യെമൻ, എറിത്രിയ, ലിബിയ, നൈജീരിയ, മാലദ്വീപ്, സൗദി അറേബ്യ എന്നിവയാണ് ഇന്ത്യയേക്കാൾ ക്രൈസ്തവർക്കു അരക്ഷിതത്വമുള്ള രാജ്യങ്ങൾ.അന്താരാഷ്‌ട്രഷ്‌ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മീഷൻ പീഡനനിലവാരത്തിൽ ഇന്ത്യയെ രണ്ടാം നിര (ടിയർ ടൂ)യിലേക്കാണു നാലുമാസം മുന്പ് ഉയർത്തിയത്. അഫ്ഗാനിസ്ഥാന്‍റെയും ഇറാക്കിന്‍റെയും ഒപ്പമാണ് ഇന്ത്യ ഈ നിരയിൽ. ലിസ്റ്റിൽ ഇന്ത്യക്കൊപ്പമുള്ള രാജ്യങ്ങളിൽ അസർബൈജാൻ, ക്യൂബ, ഈജിപ്റ്റ്, കസാഖ്സ്ഥാൻ, തുർക്കി, ലാവോസ് തുടങ്ങിയവ ഉണ്ട്.

ഭാരത ക്രൈസ്തവർ ആശങ്കയുടെ നിഴലിൽ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാരത ക്രൈസ്തവർ ആശങ്കയുടെ നിഴലിൽ ക്രിസ്മസ് ആഘോഷത്തിന് ഒരുങ്ങുന്നു. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കാരൾ അടക്കമുള്ള ആഘോഷങ്ങൾ നടത്താനാകുമോ എന്ന ആശങ്ക വളരുകയാണ്.മധ്യപ്രദേശിലെ സത്നയിൽ കാരൾ സംഘത്തെ വർഗീയ വാദികൾ ആക്രമിച്ചതും വൈദി കർക്കെതിരേ പോലീസ് കേസ് എടുത്തതും യുപിയിലെ അലിഗഡിൽ സ്കൂളുകളിലെ ക്രിസ്മസ് ആഘോഷം പാടില്ലെന്നു ഭീഷണിപ്പെടുത്തിയതും രാജസ്ഥാനിലെ പ്രതാപ്ഗഡിൽ ക്രിസ്മസ് ചടങ്ങിനു നേരേ ആക്രമണമുണ്ടായതും ക്രൈസ്തവരെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്.ഒരാഴ്ചയ്ക്കുള്ളിലെ ഈ മൂന്നു സംഭവങ്ങളിലും കർശന നടപടി ഉണ്ടായിട്ടില്ല.CHRISTIAN 2 X MAS

സത്നയിൽ വൈദികർക്കും മറ്റുമെതിരേ മതപരിവർത്തനശ്രമമെന്നു കള്ളക്കേസ് എടുക്കുകയും ചെയ്തു. സത്നയിലും പ്രതാപ്ഗഡിലും അക്രമികൾക്കു പോലീസ് ഒത്താശ ചെയ്യുകയായിരുന്നു. സത്നയിൽ ഒരു പതിനെട്ടുകാരനെ വാഹനം കത്തിച്ച കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, കാരൾ ഗ്രൂപ്പിനെ ആക്രമിച്ച സംഘത്തിലെ നേതാക്കളെ അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് സ്റ്റേഷനുള്ളിൽ ബജ്‌രംഗ്ദൾ സംഘം നടത്തിയ ആക്രമണവും കേസിൽ ഇല്ല.

രാജസ്ഥാനിൽ പ്രതാപ് ഗഡ് ജില്ലയിലെ ക്രിസ്മസ് ചടങ്ങ് ആക്രമിച്ച ഇരുപതംഗ സംഘത്തിനെതിരേ നടപടി ഉണ്ടായില്ല. ചടങ്ങിൽ ഉപയോഗിച്ച ബൈബിൾ അടക്കമുള്ളവ നശിപ്പിച്ചിരുന്നു. ചടങ്ങിൽ പങ്കെടുത്ത ഒരു ആദിവാസിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവിടെയും മതപരിവർത്തനമാണ് ആരോപിച്ചത്.

ആക്രമണങ്ങൾ ഇരട്ടിച്ചു

2017-ൽ രാജ്യത്തു ക്രൈസ്തവർക്കെതിരായ അക്രമങ്ങളുടെ സംഖ്യ ഇരട്ടിച്ചതായാണു കണക്ക്. 2016-ൽ 441 ആക്രമണങ്ങളാണ് ക്രൈസ്തവർക്കു നേരേ ഉണ്ടായത്. 2017-ലെ ആദ്യ ആറു മാസംകൊണ്ടുതന്നെ 410 ആക്രമണസംഭവങ്ങൾ ഉണ്ടായി. ഡിസംബർ വരെ അറുന്നൂറിലേറെ അക്രമങ്ങൾ ഉണ്ടായതായി കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രിയെ സന്ദർശിച്ച സിബിസിഐ സംഘത്തിന്‍റെ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മാധ്യമശ്രദ്ധയിൽ

ഇന്ത്യയിൽ ക്രൈസ്തവർക്കുനേരേ വ്യാപിക്കുന്ന അക്രമങ്ങളും ഭീഷണികളും അന്താരാഷ്‌ട്ര മാധ്യമങ്ങളുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. ന്യൂയോർക്ക് ടൈംസ്, ബിബിസി തുടങ്ങിയവ ഇവിടത്തെ മതസ്വാതന്ത്ര്യ നിഷേധത്തെപ്പറ്റി പറയുകയും എഴുതുകയും ചെയ്തു കൊണ്ടിരിക്കുന്നു.

അലിഗഡിൽ ഹിന്ദു ജാഗരൺ മഞ്ചിന്‍റെ ഭീഷണി

സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം നടത്തുന്നതിനെതിരേ ഭീഷണി മുഴക്കിയ അലിഗഡിലെ ഹിന്ദു ജാഗരൺ മഞ്ചിനെതിരേ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) പ്രസിഡന്‍റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ സന്ദർശിച്ച് ഈ വിഷയത്തിൽ നടപടി അഭ്യർഥിച്ചിരുന്നു. കർദിനാളിന്‍റെ സാന്നിധ്യത്തിൽ തന്നെ രാജ്നാഥ്സിംഗ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഫോൺ ചെയ്ത് നടപടികൾ എടുക്കാൻ നിർദേശിച്ചതാണ്.

അലിഗഡ് പോലീസ് സീനിയർ സൂപ്രണ്ട് രാജേഷ് പാണ്ഡേ പറയുന്നത് ഹിന്ദു ജാഗരൺ മഞ്ചുകാർക്കു നോട്ടീസ് നല്കിയെന്നാണ്. പ്രദേശത്ത് സമാധാനവും ശാന്തതയും നശിപ്പിക്കാൻ ശ്രമിക്കുമെന്ന ആശങ്കയിൽ നല്കുന്ന കരുതൽനോട്ടീസാണു മഞ്ച് പ്രവർത്തകർക്കു നല്കിയത്. ക്രിമിനൽ നടപടിച്ചട്ടം 107, 116 വകുപ്പുകൾ പ്രകാരമുള്ളതാണു നോട്ടീസ്. ഇതനുസരിച്ച് സമാധാനം ഭഞ്ജിക്കുന്ന ഒന്നും ചെയ്യില്ലെന്ന് എഴുതിക്കൊടുക്കുകയും 10 ലക്ഷം രൂപയുടെ ബോണ്ട് നല്കുകയും വേണം.

എല്ലാ ജില്ലകളിലെയും പോലീസ് മേധാവികളോടു മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നു യുപിയിലെ എഡിജിപി ആനന്ദ്കുമാറും പറഞ്ഞു.സ്കൂളുകളിലും മറ്റും ക്രിസ്മസ് ആഘോഷവേളയിൽ പരിശോധന നടത്താൻ ആവശ്യപ്പെട്ട് ഹിന്ദുജാഗരൺ മഞ്ച് അണികൾക്കു നിർദേശം നല്കിയിരുന്നു. അതുപിൻവലിച്ചതായി അറിയിപ്പൊന്നുമില്ല.

Top