കുമ്പള: രണ്ടാം ഭാര്യയിലെ മകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഓട്ടോ ഡ്രൈവറെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെയാണ് ഓട്ടോഡ്രൈവറായ അബ്ദുല്‍ കരീമിനെ(38) അറസ്റ്റ് ചെയ്തത്. രണ്ടാം ഭാര്യയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് വളര്‍ത്തച്ഛനെന്ന് പറയുന്ന ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചത്. പീഡനം നടന്നത് മാതാവിന്റെ അറിവോടെയാണെന്നും സൂചനയുണ്ട്. എന്നാല്‍, ഭീഷണിപ്പെടുത്തിയാണ് മകളെ പീഡിപ്പിച്ചതെന്ന് മാതാവ് പറയുന്നു. കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. പീഡനത്തിനിരയായ 13കാരി നേരിട്ട് സ്റ്റേഷനിലെത്തി പരാതി പറയുകയായിരുന്നു. കുമ്പള പോലീസാണ് കേസ് ഏറ്റെടുത്തത്. മാതാവിന്റെ അറിവോടെയാണോ പീഡനം നടന്നതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പെണ്‍കുട്ടിക്ക് ജ്യൂസിലും ഭക്ഷണത്തിലും മയക്കുമരുന്ന് നല്‍കിയും പീഡനം നടന്നതായി പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വാടക വീട്ടിലാണ് സംഭവം നടക്കുന്നത്. പല തവണയായി യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമം നടത്തിവരികയായിരുന്നുവെന്നാണ് വിവരം. സഹികെട്ടാണ് പെണ്‍കുട്ടി പോലീസില്‍ വിവരം അറിയിക്കുന്നത്. അറസ്റ്റിലായ കരീം കാസര്‍കോട്ട് നടന്ന എടിഎം കവര്‍ച്ചാ കേസിലെ പ്രതി കൂടിയാണെന്ന് പോലീസ് പറയുന്നു. പ്രതിയുടെ ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്കോ വകുപ്പ് കൂടി ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സംഭവത്തിനുശേഷം പെണ്‍കുട്ടിയെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കുകയും ചെയ്തു.
രണ്ടാം ഭാര്യയിലെ മകളെ പീഡിപ്പിച്ച സംഭവം; ഓട്ടോഡ്രൈവര്‍ റിമാന്‍ഡില്‍; പീഡിപ്പിച്ചത് മാതാവിന്റെ അറിവോടെ…
Tags: rape