ഓരോ ദിവസവും പെണ്‍കുട്ടികളുടെ വസ്ത്രത്തിന്റെ നീളം കുറഞ്ഞു കുറഞ്ഞു വരികയാണെന്നാണ് വിമര്‍ശകരുടെ ആരോപണം. കുട്ടിക്കുപ്പായം ഇട്ട് നടക്കാനാണത്രേ ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്കിഷ്ടം. സമാനമായ സംഭവം കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി. കുട്ടിക്കുപ്പായം ധരിച്ചെത്തിയ പെണ്‍കുട്ടിയെ ഓട്ടോക്കാരന്‍ ശകാരിച്ച് ഇറക്കിവിട്ടു.
മുട്ടറ്റം വരെ മാത്രം ഇറക്കമുള്ള വസ്ത്രം ധരിച്ചെത്തിയ പെണ്‍കുട്ടിയെ ഓട്ടോയില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. ബെംഗളൂരുവിലാണ് സംഭവം നടന്നത്. ഓട്ടോക്കാരന്‍ തന്നെ അപമാനിച്ചെന്ന ആരോപണവുമായി പെണ്‍കുട്ടി പ്രതിഷേധിച്ചിറങ്ങിയിരിക്കുകയാണ്. ഇതിലുള്ള തന്റെ പ്രതിഷേധം ഐശ്വര്യ സുബ്രഹ്മണ്യന്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതി വെളിപ്പെടുത്തിയതോടെ പെണ്‍കുട്ടിയെ പിന്തുണച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ ഇതും സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിന് ചുരുങ്ങിയ സമയത്തിനുള്ളില്‍ 1700 ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഉയര്‍ന്ന് വന്ന വിവാദം വന്‍ വാര്‍ത്തയാക്കി മാറ്റിയിരിക്കുകയാണ് വിദേശ മാദ്ധ്യമങ്ങള്‍.മുട്ടറ്റമെത്തുന്ന സമ്മര്‍ ഡ്രസ് ധരിച്ച തന്നെ ഓട്ടോക്കാരനടക്കമുള്ള ഒരു സംഘം പുരുഷന്മാര്‍ പരിഹസിച്ചുവെന്നാണ് ഐശ്വര്യ പറയുന്നത്.
ഓട്ടോക്കാരന്റെ ഫോട്ടോയും പെണ്‍കുട്ടി ഫേസ്ബുക്കിലിട്ടിട്ടുണ്ട്. ഇയാളും തന്റെ അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ഗാര്‍ഡുമടക്കമുള്ള നിരവധി പേരും തന്റെ വസ്ത്രത്തെ വിമര്‍ശിച്ചുവെന്നാണ് ഐശ്വര്യ വെളിപ്പെടുത്തിയിരിക്കുന്നത്.