തിരുവനന്തപുരം:ബാബുവിനെ കൂടാതെ രാജിവെച്ച മന്ത്രി കെഎം മാണിയും മന്ത്രിസഭയിലേക്ക് തിരികെ എത്തുന്നു.ഇന്ന് ചേര്‍ന്ന് യുഡിഎഫ് യോഗത്തിലാണ് വിവാദ തീരുമാനം ഉണ്ടായിരിക്കുന്നത്.ബാബുവും മാണിയും മന്ത്രിസഭക്ക് പുറത്ത് നിന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് തുടരാന്‍ അത് ബുദ്ധിമുട്ടാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇരുവരേയും മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്.ഇക്കാര്യം യുഡിഎഫ് ഔദ്യോഗികമായി മാണിയെ അറിയിക്കാനും യോഗത്തില്‍ ധാരനയായി.
ഉമ്മന്‍ചാണ്ടി തന്നെയാണ് ഈ ഫോര്‍മുല യോഗത്തില്‍ വെച്ചതെന്നാണ് സൂചന.നേരത്തെ തന്നെ മാണി തന്നെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന് സമ്മര്‍ദ്ധം ചെലുത്തിയിരുന്നു.ഇതിന്റെ ഭാഗമായി കോട്ടയത്തെത്തുന്ന അമിത ഷായെ താന്‍ കാണുമെന്ന് അദ്ധേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.മാണി മുന്നണിവിട്ട് ബിജിപിയിലേക്ക് പോകുമെന്ന ഭയമാണ് അദ്ധേഹത്തെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാന്‍ യുഡിഎഫ് തീരുമാനിച്ചതിന് പിന്നിലെന്നും സൂചനയുണ്ട്.ബാബുവിന്റെ രാജി ഇത് വരെ ഗവര്‍ണ്ണര്‍ക്ക് കൈമാറാത്തതിനാല്‍ അദ്ധേഹത്തിന്റെ തിരിച്ചുവരവ് സുഖമമാകും.
ധാര്‍മ്മികതയുടെ പേരില്‍ രാജിവെച്ച ബാബു കോടതി തനിക്കനുകൂലമായി ഉത്തരവിട്ടതോടെ തന്നെ നിലാപാട് മാറ്റിയിരുന്നു.അടുത്ത ദിവസം തന്നെ രണ്ട് പേരുംതിരികെ മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് കണകുകൂട്ടുന്നത്.സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പൂര്‍ണ്ണ പിന്തുണയും യോഗം നല്‍കി.ഇടതുപക്ഷ ഗൂഡാലോചനക്കെതിരായി പ്രചരനണം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.