ബാഹുബലി എത്തിയാൽ ഞങ്ങളൊക്കെ സീരിയൽ സംവിധായകർ: രാംഗോപാൽ വർമ്മ

സിനിമാ ഡെസ്‌ക്

മുംബൈ: ബാഹുബലി റിലീസിനു രണ്ടു ദിവസം മാത്രം ശേഷിക്കെ, സിനിമാ മേഖലയിലെ പ്രമുഖരെല്ലാം ബാഹുബലിയുടെ റിലീസിനായി കാത്തിരിപ്പു തുടങ്ങി. ഇതിനിടെയാണ് അപ്രതീക്ഷിത ട്വീറ്റുമായി ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ്മ എത്തിയത്. ബാഹുബലി റിലീസ് ആകുന്നതോടെ ഇന്ത്യയിലെ മറ്റു സംവിധായകർ വെറും സീരിയൽ സംവിധായകരായി മാറുമെന്നാണ് രാംഗോപാൽവർമ്മയുടെ ട്വീറ്റ്.
ബാഹുബലി ഒന്നാം ഭാഗം തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇതേ അതഭുതം അതിന്റെ പടികന്നു തന്നെ രണ്ടാം ഭാഗത്തും ഉണ്ടാകുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്. ഇതിന്റെ അലയൊലികളാണ് ഓരോ ദിവസവും ഓരോ സംവിധായകരുടെ വാക്കുകളിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. എന്തിനെയും സ്വന്തം ട്വീറ്റിലുടെ വീമർശിക്കുന്ന രാംഗോപാൽ വർമ്മയ്ക്കു പക്ഷേ, ബാഹുബലിയെ വിമർശിക്കാൻ സാധിക്കുന്നില്ല.
28 നാണ് ബാഹുബലി തീയറ്ററിൽ എത്തുക. 2015 ലാണ് ആദ്യ ഭാഗം തീയറ്ററിൽ എത്തിയത്. രണ്ടു വർഷത്തിനു ശേഷമാണ് രണ്ടാം ഭാഗം എത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top